ഫോട്ടോ ഷൂട്ടിനിടെ പതിയിരിക്കുന്ന അപകടം...

ഇപ്പോള്‍ വിവാഹത്തിന് മുമ്പും വിവാഹത്തിന് ശേഷവും ഫോട്ടോ ഷൂട്ട് എന്ന പ്രഹസനം നാട്ടുനടപ്പ് പോലെ ആയിരിക്കുകയാണ്. വിവാഹത്തിന് മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള പലരും അവരുടെ പല വിശേഷ ദിവസങ്ങളും ഫോട്ടോഷൂട്ടാക്കാറുണ്ട്. ഫോട്ടോഷൂട്ട് എന്നത് ഇപ്പോള്‍ മാറ്റിനിര്‍ത്താന്‍ പറ്റാത്ത ഒന്നായി മാറിക്കഴിഞ്ഞു.
കുറച്ചു നാള്‍ മുമ്പ് വരെ വിവാഹത്തിന് ഫോട്ടോയും വീഡിയോയും എടുക്കുന്ന പതിവുണ്ട്. അത് വിവാഹം നടക്കുന്ന വേദിയും പരിസരപ്രദേശങ്ങളിലും ആയിരിക്കും ഷൂട്ട് നടക്കുക. ഇപ്പോള്‍ അങ്ങനെയല്ല, അതിന് പ്രത്യേകമായ ഒരു ദിവസം വിഡിയോകാരെയും കൂട്ടി ഒരു പോക്കാണ്. കുന്നുകളിലും നദിക്കരയിലുമൊക്കയാണ് ഇവരുടെ ഷൂട്ടിങ്. എന്നാല്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ അവസാനം കുടുംബത്തെയും ബന്ധുക്കളെയും സങ്കടക്കടലിലാക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ കേള്‍ക്കുന്ന സംഭവങ്ങള്‍.
ഫോട്ടോഷൂട്ടിനിടെ കാല്‍വഴുതി പുഴയില്‍ വീണ് നവവരന്‍ മുങ്ങിമരിച്ച സംഭവമാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. പാലേരി സ്വദേശി റെജിലാണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട ഭാര്യയെ പരിക്കുകളോടെ രക്ഷപ്പെടുത്തി. കുറ്റിയാടി ജാനകിക്കാട് പുഴയിലാണ് സംഭവം. മാര്‍ച്ച് 14നായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹ ശേഷമുള്ള ഫോട്ടോ ഷൂട്ടിന് എത്തിയതാണ് ഇരുവരും.
ഫോട്ടോ ഷൂട്ടിനിടെ റെജില്‍ കാല്‍ വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പുഴയില്‍ നല്ല ഒഴുക്കുണ്ടായിരുന്നു. അതിനാല്‍ റെജിലിനെ രക്ഷിക്കാന്‍ സാധിച്ചില്ല. ഭാര്യയും ഒഴുക്കില്‍പ്പെട്ടെങ്കിലും രക്ഷിക്കാന്‍ സാധിച്ചു. പെട്ടെന്ന് ഒഴുക്ക് വര്‍ധിക്കുന്ന പുഴയാണ് ജാനകിക്കാട് എന്നാണ് നാട്ടുകാര്‍ പറയുന്നത്.
കുറച്ചു നാള്‍ മുമ്പ് അഞ്ച് വര്‍ഷം പ്രണയിച്ച് അവസാനം വിവാഹദിനം അടുത്തപ്പോള്‍ നടത്തിയ പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ടിനിടെ പ്രതിശ്രുത വരനും വധുവും വള്ളം മറിഞ്ഞ് മരിച്ചു. മൈസൂര്‍ ക്യത്മാരനഹള്ളി സ്വദേശികളായ ചന്ദ്രു (28), ശശികല (20) എന്നിവരാണ് മരിച്ചത്.
അഞ്ച് വര്‍ഷത്തെ...',പ്രണയത്തിന് ശേഷം വിവാഹിതരാകാന്‍ ഇരിക്കുകയായിരുന്നു ഇവര്‍. തല്‍ക്കാട് എത്തി ഒരു വട്ടത്തോണിയില്‍ പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ട് നടത്തുന്നതിനിടെയായിരുന്നു അപകടം. കാവേരി നദിയില്‍ കരയില്‍ നിന്ന് 30 മീറ്റര്‍ പിന്നിട്ടപ്പോള്‍ ഹൈഹീല്‍ഡ് ചെരിപ്പ് ഇട്ടിരുന്ന ശശികല ബാലന്‍സ് തെറ്റി വെള്ളത്തില്‍ വീഴുകയായിരുന്നു. ചന്ദ്രു രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ തോണി പൂര്‍ണമായും മറിഞ്ഞു.
ചന്ദ്രുവും ഫോട്ടോ എടുത്തിരുന്ന ബന്ധുവും തോണിക്കാരനും നദിയില്‍ വീണു. ബന്ധുവിനെയും തോണിക്കാരനെയും മറ്റ് തോണിക്കാര്‍ രക്ഷിച്ചു. ചന്ദ്രുവിനെയും ശശികലയെയും കണ്ടെത്താനായില്ല. ഒടുവില്‍, മുങ്ങല്‍ വിദഗ്ധര്‍ നടത്തിയ തെരച്ചിലിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.
സിനിമാക്കാരും ഫോട്ടോഷൂട്ട് എന്നും പറഞ്ഞ് നടക്കാറുണ്ട്. ഫോട്ടോഷൂട്ടിനിടെ തനിക്ക് ഉണ്ടായൊരു അപകടത്തിന്റെ വീഡിയോ പങ്കുവച്ചിട്ടുണ്ടായിരുന്നു നടി ഹണി റോസ്. തലനാരിഴയ്ക്കാണ് ഹണി രക്ഷപ്പെട്ടത്. പുഴയോരത്ത് വെച്ച് നടത്തിയ ഒരു ഫോട്ടോഷൂട്ടിനിടെ കാല്‍ വഴുതി വീഴാന്‍ പോയ ഹണിയെ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് പിടിച്ചു കയറ്റിയത്.
https://www.facebook.com/Malayalivartha



























