വീട്ടിനുള്ളില്‍ അമ്മയെയും ഒന്നരവയസുകാരിയായ മകളെയും തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി; പോലീസ് എത്തി കതക് ചവിട്ടി തുറന്നപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടത്

റാന്നിയില്‍ അമ്മയെയും ഒന്നരവയസുകാരിയായ മകളെയും വീടിനുള്ളില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. ഐത്തല മങ്കുഴി മീമുട്ടു പാറ ചുവന്നപ്ലാക്കല്‍ സജി ചെറിയാന്റെ ഭാര്യ റിന്‍സ (22), മകള്‍ അല്‍ഹാന അന്ന എന്നിവരാണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല. റിന്‍സയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്.
റിന്‍സയും മകളും മാത്രമാണ് വീട്ടില്‍ കഴിഞ്ഞിരുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം ഉണ്ടായത്. സമീപത്തെ വീട്ടില്‍ താമസിക്കുന്ന ബന്ധുവിന്റെ മകള്‍ ഇവരെ പുറത്ത് കാണാതായതോടെ ഫോണില്‍ ബന്ധപ്പെട്ടു.
എന്നിട്ടും പ്രതികരണം ലഭിക്കാതെ വന്നതോടെ ഇവര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി കതക് ചവിട്ടി തുറന്നപ്പോഴാണ് മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.
https://www.facebook.com/Malayalivartha



























