ഇന്ധനവിലയിലെ വര്‍ധന സാധാരണക്കാരെ പൊള്ളിക്കുന്നു... വാഹനം ഒടിച്ച് ജീവിക്കുന്നവരും ദുരിതത്തിലാകുന്നു... 11 ദിവസത്തിനിടെ പെട്രോളിന് കൂട്ടിയത് ലീറ്ററിന് 10.02 രൂപ, ഡീസലിന് 9.41 രൂപയുമാണ്; തലസ്ഥാനത്താണ് പെട്രോളിന് കൂടുതല്‍ വില 116.32 രൂപ

രാജ്യത്ത് ഇന്ധനവിലവര്‍ധന ദിനംപ്രതി കൂടുകയാണ്. ഇത്തരത്തില്‍ പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചാല്‍ സാധാരണ ആളുകള്‍ എങ്ങനെ വാഹനം ഒടിക്കും. വാഹനം ഓടിച്ച് ജീവിക്കുന്നവരെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. ദിനം പ്രതിയുള്ള ഈ വര്‍ധനവ് അവരെ കൂടുതല്‍ ദുരിതത്തിലേക്ക് എത്തിക്കും.
കിട്ടുന്ന വരുമാനത്തിന്റെ ഭൂരിഭാഗവും പെട്രോളിനും ഡീസലിനും വേണ്ടി ഉപയോഗിക്കുമ്പോള്‍ അവരുടെ നിത്യജീവിതത്തിന് വേണ്ട തുക കിട്ടാതെ വരും. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് ഇന്ന് കൂടുന്നത്. 11 ദിവസത്തിനിടെ പെട്രോളിന് കൂട്ടിയത് ലീറ്ററിന് 10.02 രൂപ, ഡീസലിന് 9.41 രൂപയുമാണ്.
തിരുവനന്തപുരം നഗരത്തില്‍ പെട്രോളിന് 116.32 രൂപയാകും, ഡീസലിന് 103.13 രൂപയാകും. കൊച്ചിയില്‍ പെട്രോളിന് 114.33 രൂപയാകും, ഡീസലിന് 101.24 രൂപയാകും, കോഴിക്കോട് പെട്രോളിന് 114.49 രൂപയാകും, ഡീസലിന് 101.42.
ഓട്ടോറിക്ഷകളുടെ മിനിമം ചാര്‍ജിനുള്ള ദൂരം ഒന്നര കിലോമീറ്ററായി തന്നെ നിലനിര്‍ത്താനാണ് തീരുമാനം. ഇക്കാര്യത്തില്‍ ഗതാഗതമന്ത്രി ആന്റണി രാജു മുഖ്യമന്തിയുമായി ആശയവിനിമയം നടത്തി. മിനിമം ചാര്‍ജ് 25ല്‍ നിന്ന് 30 രൂപയായി ഉയര്‍ത്താന്‍ തീരുമാനിച്ച എല്‍.ഡി.എഫ് യോഗം , മിനിമം ചാര്‍ജിനുള്ള ദൂരം ഒന്നരയില്‍ നിന്ന് രണ്ടു കിലോമീറ്ററായി കൂട്ടിയിരുന്നു. ഇതിനെതിരെ സിഐടിയു ഉള്‍പ്പെടെ യൂണിയനുകളും രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ പുന:പരിശോധിച്ചത്.
ഓട്ടോറിക്ഷകള്‍ക്ക് പുറമേ നാലുചക്ര ഓട്ടോകളുടെ കാര്യത്തിലും കുറഞ്ഞ ദൂരം ഒന്നര കിലോമീറ്ററായി നിലനിര്‍ത്തും. ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധന വിഷുവിന് ശേഷം നിലവില്‍ വരുമെന്നാണ് സൂചന.
പുതിയ തീരുമാന പ്രകാരം ഓട്ടോറിക്ഷകള്‍ക്ക് ഒന്നര കിലോമീറ്റര്‍ വരെ മിനിമം ചാര്‍ജ് 30 രൂപയായും തുടര്‍ന്നുള്ള ഒരോ കിലോമീറ്ററിനും 15 രൂപയുമായിരിക്കും. ടാക്‌സി കാറുകള്‍ക്കുള്ള നിരക്കില്‍ മാറ്റം വരുത്തില്ല. 1500 സിസിയില്‍ താഴെയുള്ള ടാക്‌സി കാറുകള്‍ക്ക് 5 കിലോമീറ്റര്‍ വരെ മിനിമം ചാര്‍ജ് 200 രൂപയും തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 18രൂപയുമായിരിക്കും.
https://www.facebook.com/Malayalivartha



























