എല്ലാം മണിമണിയായി തെളിയിച്ചു... കുറ്റാന്വേഷണ ചരിത്രത്തിലെ മറ്റൊരു അധ്യായമായി മിമിക്രി കലാകാരന്റെ കൊലപാതക അന്വേഷണം; മിമിക്രിക്കാരനെ കൊന്ന കേസില്‍ കാമുകിയടക്കം കുറ്റക്കാര്‍; ഏഴിന് ശിക്ഷ വിധിക്കും; ഹോം നഴ്‌സിങ് സ്ഥാപനത്തിലെ അരുംകൊല ചുരുളഴിയുന്നു

സംസ്ഥാനത്തെ കുറ്റാന്വേഷണ ചരിത്രത്തിലെ മറ്റൊരു അധ്യായം കൂടി രചിക്കുകയാണ്. കോട്ടയത്ത് മിമിക്രി കലാകാരനെ കൊലപ്പെടുത്തിയ കേസില്‍ കാമുകിയടക്കം നാലു പേര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ചങ്ങനാശേരി മുങ്ങോട്ട് പുതുപ്പറമ്പില്‍ ലെനീഷ് (31)നെ കൊലപ്പെടുത്തിയ കേസില്‍ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ശിക്ഷ ഏഴിന് വിധിക്കും.
ഒരിക്കലും തെളിയില്ലെന്ന് കരുതിയ കൊലയാണ് വെളിച്ചത്തായത്. ലെനീഷിന്റെ കാമുകി തൃക്കൊടിത്താനം കടമാന്‍ചിറ പാറയില്‍ പുതുപ്പറമ്പില്‍ ശ്രീകല (44), ക്വട്ടേഷന്‍ സംഘാംഗങ്ങളായ മാമ്മൂട് കണിച്ചുകുളം വെട്ടിത്താനം ഷിജോ സെബാസ്റ്റ്യന്‍ (28), ദൈവംപടി ഗോപാലശേരില്‍ ശ്യാംകുമാര്‍ (ഹിപ്പി ശ്യാം 31), വിത്തിരിക്കുന്നേല്‍ രമേശന്‍ (ജൂഡോ രമേശന്‍, 28) എന്നിവരെയാണു കുറ്റക്കാരെന്നു കോടതി വിധിച്ചത്.
അഡീഷനല്‍ സെഷന്‍സ് ജഡ്ജി വിബി സുജയമ്മയാണ് വിധി പുറപ്പെടുവിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഗിരിജ ബിജു ഹാജരായി.
2013 നവംബര്‍ 23നു കേസിനാസ്പദമായ സംഭവം നടന്നത്. എസ്എച്ച് മൗണ്ടിനു സമീപം ശ്രീകല നടത്തുന്ന നവീന്‍ ഹോം നഴ്‌സിങ് എന്ന സ്ഥാപനത്തില്‍ വെച്ച് ലെനീഷിനെ കൊലപ്പെടുത്തുകയായിരുന്നു. ലെനീഷിനു മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്ന സംശയമാണു കൊലപാതകത്തിലേക്ക് നയിച്ചത്. 25,000 രൂപയ്ക്കായിരുന്നു ക്വട്ടേഷന്‍. ക്രൂരമായ മര്‍ദ്ദനമേറ്റതാണ് മരണത്തിന് കാരണമായത്. പിന്നീട് മൃതദേഹം ചാക്കിലാക്കി പാമ്പാടി കുന്നേപ്പാലത്തു റോഡരികിലെ റബര്‍ത്തോട്ടത്തില്‍ തള്ളുകയായിരുന്നു.
കാഞ്ഞിരപ്പള്ളി മുന്‍ ഡിവൈഎസ്പി എസ്.സുരേഷ് കുമാര്‍, പാമ്പാടി മുന്‍ ഇന്‍സ്‌പെക്ടര്‍ സാജു കെ.വര്‍ഗീസ്, മുന്‍ എസ്‌ഐ യു.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണു പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷനു വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഗിരിജ ബിജു ഹാജരായി.
കോട്ടയത്ത് ചാക്കില്‍ കെട്ടി മൃതദേഹം ഉപേക്ഷിച്ച നിരവധി സംഭവങ്ങളാണ് മുമ്പുണ്ടായത്. ഈ സംഭവങ്ങളില്‍ കൊലയാളികളെ മണിക്കൂറുകള്‍ക്കുള്ളില്‍ പിന്തുടര്‍ന്ന് പിടികൂടാനായത് ജില്ലയിലെ പൊലീസിന് അഭിമാനനേട്ടമായി. മാങ്ങാനത്ത് തലയില്ലാതെ വെട്ടിനുറുക്കിയ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കുപ്രസിദ്ധ ഗുണ്ടയെയും ഭാര്യയെയും പിടികൂടിയതാണ് ഇതില്‍ ഒടുവിലത്തേത്. മൃതദേഹം കണ്ടെത്തിയപ്പോള്‍ തന്നെ ജില്ല പൊലീസ് മേധാവിയുടെ ചുമതലയുള്ള എ.സി.പി കറുപ്പ് സ്വാമിയുടെ നേതൃത്വത്തില്‍ ജില്ലയില്‍നിന്ന് അഞ്ചുദിവസത്തിനിടെ കാണാതായ 18 പേരുടെ പട്ടിക തയാറാക്കി.
ഇതിനിടെയാണ് മകനെ കാണാനില്ലെന്ന സന്തോഷിന്റെ പിതാവിന്റെ പരാതി ശ്രദ്ധയില്‍െപട്ടത്. വീട്ടിലെത്തി പിതാവിനോട് കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ കാണാതാകുന്ന ദിവസം അവസാനമായി വിളിച്ചത് കുഞ്ഞുമോളാണെന്ന് പറഞ്ഞു. മൊബൈല്‍ ഫോണ്‍ പരിശോധനയില്‍ ഇത് വ്യക്തമായതോടെ നീക്കം വേഗത്തിലായി. മീനടത്തേക്ക് പാഞ്ഞ പൊലീസ് പ്രതികളായ ദമ്പതികളെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകള്‍ ചോദ്യംചെയ്തു. ആദ്യം ഇരുവരും മൊഴിമാറ്റിപ്പറഞ്ഞെങ്കിലും ഒടുവില്‍ കുഞ്ഞുമോള്‍ പൊട്ടിക്കരഞ്ഞ് പൊലീസിനോട് സത്യം പറഞ്ഞു.
ഗര്‍ഭിണിയായ യുവതിയെ കൊലപ്പെടുത്തി ചാക്കില്‍ കെട്ടി അതിരമ്പുഴയില്‍ റബര്‍ തോട്ടത്തില്‍ ഉപേക്ഷിച്ച സംഭവത്തിലെ പ്രതിയെയും ദിവസങ്ങള്‍ക്കുള്ളില്‍ പിടികൂടിയിരുന്നു. 2016 ആഗസ്റ്റ് ഒന്നിനായിരുന്നു സംഭവം. മൃതദേഹം പൊതിഞ്ഞുകെട്ടാന്‍ ഉപയോഗിച്ച പോളിത്തീന്‍ കവറിലെ പാര്‍സല്‍ നമ്പരില്‍നിന്ന് തുടങ്ങിയ അന്വേഷണം എത്തിയത് അതിരമ്പുഴ നെടിയകാലായില്‍ അശ്വതിയുടെ (20) കൊലപാതകത്തിലേക്കാണ്. സംഭവത്തില്‍ അയല്‍വാസി ഈരാറ്റുപേട്ട മാമ്മൂട്ടില്‍ ഖാദര്‍ യൂസഫിനെ (ബഷീര്‍)പൊലീസ് അറസ്റ്റ് ചെയ്തു.
ബഷീറില്‍നിന്ന് ഗര്‍ഭിണിയായ യുവതിയെ ഇയാള്‍ പലയിടങ്ങളില്‍ ഒളിവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. കൊലപാതകം നടന്ന ദിവസം ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും അശ്വതി അടിയേറ്റ് മരിക്കുകയുമായിരുന്നു. ഒരു ദിവസം കാറിനുള്ളില്‍ സൂക്ഷിച്ച മൃതദേഹം പിറ്റേന്ന് റബര്‍ തോട്ടത്തില്‍ തള്ളി.
ഇതിന് പിന്നാലെയാണ് മിമിക്രി കലാകാരനായിരുന്ന യുവാവിനെ മുഖത്ത് ആസിഡൊഴിച്ച് കൊലപ്പെടുത്തി ചാക്കില്‍ കെട്ടി പാമ്പാടി കുന്നേല്‍ പാലത്തിനുസമീപം ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. ഈ കേസിലെ പ്രതികളേയും പൊലീസ് ദിവസങ്ങള്‍ക്കുള്ളില്‍ പിടികൂടിയിരുന്നു.
"
https://www.facebook.com/Malayalivartha



























