ദിലീപിന്റെ അഭിഭാഷകര്‍ രാമന്‍പിള്ള ഉള്‍പ്പെടെയുള്ള അഭിഭാഷകരുടെ നിയമവിരുദ്ധ ഇടപെടലുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് ബാര്‍ കൗണ്‍സിലിന് ഔദ്യോഗിക പരാതി നല്‍കി അതിജീവിത...

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഓരോ ദിവസവും നിർണായക വിവരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങള്‍ കോടതിയില്‍ നിന്നും ചോർന്നതുമായി ബന്ധപ്പെട്ട് ചില ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ അനുവാദം തേടി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി മുമ്പാകെയും വിചാരണക്കോടതി മുമ്പാകെയും രണ്ട് അപേക്ഷകൾ അന്വേഷണ സംഘം സമർപ്പിച്ചതിന് പിന്നാലെ ദിലീപിന്റെ അഭിഭാഷകര്‍ക്ക് എതിരെ ബാര്‍ കൗണ്‍സിലിന് ഔദ്യോഗിക പരാതി നല്‍കിയിരിക്കുകയാണ് അതിജീവിത. രാമന്‍പിള്ള ഉള്‍പ്പെടെയുള്ള അഭിഭാഷകരുടെ നിയമവിരുദ്ധ ഇടപെടലുകളില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി. ഇ-മെയിലായി നല്‍കിയ പരാതി സ്വീകരിക്കാന്‍ കഴിയില്ലെന്ന് ബാര്‍ കൗണ്‍സില്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് അതിജീവിത രേഖാമൂലം പരാതി നല്‍കിയത്. നടന്‍ ദിലീപിന്റെ അഭിഭാഷകരായ ബി രാമന്‍ പിള്ള, ഫിലിപ്പ് ടി വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ക്കെതിരെയാണ് അതിജീവിതയുടെ പരാതി.
കേസ് അട്ടിമറിക്കാന്‍ പ്രതികള്‍ക്കു വേണ്ടി അഭിഭാഷകര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിലെ ആശങ്കയാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. സാക്ഷികളെ മൊഴിമാറ്റാനും തെളിവ് നശിപ്പിക്കാനും അഭിഭാഷകര്‍ ശ്രമിച്ചതിന്റെ തെളിവുകളും പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഭിഭാഷകരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യമാണ് അതിജീവിത ഉയര്‍ത്തുന്നത്. നേരത്തെ ഇ-മെയില്‍ വഴി അതിജീവിത ബാര്‍ കൗണ്‍സിലിന് പരാതി നല്‍കിയെങ്കിലും ഇത് സ്വീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് രേഖാമൂലം പരാതി നല്‍കിയത്. നേരിട്ട് ബാര്‍ കൗണ്‍സില്‍ നിഷ്‌കര്‍ഷിക്കുന്ന ഫീസ് അടച്ചു നല്‍കുന്ന പരാതിയില്‍ മാത്രമേ തുടര്‍നടപടി ഉണ്ടാകൂ എന്നതാണ് ചട്ടം. വിശദമായ നിയമ പരിശോധനകള്‍ക്ക് ഒടുവിലാണ് പരാതി തയ്യാറാക്കി അതിജീവിത ബാര്‍ കൗണ്‍സിലിന് കൈമാറിയത്.പരാതിയുടെ 30 പകര്‍പ്പുകളും ഇംഗ്ലീഷ് പരിഭാഷയും ബാര്‍ കൗണ്‍സിലിന് കൈമാറിയിട്ടുണ്ട്. അതിജീവിത കൈമാറിയ പരാതിയുടെ പകര്‍പ്പ് അംഗങ്ങള്‍ക്ക് കൈമാറുകയും തുടര്‍ന്ന് ഭൂരിപക്ഷ അഭിപ്രായത്തിന് അനുസരിച്ചായിരിക്കും ബാര്‍ കൗണ്‍സില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുക. അതിജീവിതയുടെ പരാതിയില്‍ ബാര്‍ കൗണ്‍സില്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമായിരിക്കും.
അതേസമയം കേസുമായി ബന്ധപ്പെട്ട് കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ പേരെ ഈ ആഴ്ച ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. വിദേശത്തുള്ള നടിയുടെ മൊഴിയും ഉടൻ രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.സിനിമാ മേഖലയിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപിനൊപ്പം കാവ്യയും ശ്രമിച്ചിരുന്നെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. എട്ടാംപ്രതി ദിലീപിനെ രണ്ട് ദിവസം തുടർച്ചയായി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കാവ്യയെയും ചോദ്യം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ കാവ്യാമാധവനും ശ്രമിച്ചുവെന്നാണ് അന്വേഷണ സംഘം പറയുന്നത്. ആലപ്പുഴ സ്വദേശി സാഗർ വിൻസന്റ് മൊഴി മാറ്റിയതിന് പിന്നിൽ കാവ്യയ്ക്ക് പങ്കുണ്ട്. കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ ജീവനക്കാരനായിരുന്നു സാഗർ.നടിയെ അക്രമിച്ച കേസിലെ നാലാം പ്രതി വിജീഷ് സംഭവത്തിന് ശേഷം സ്ഥാപനത്തിലെത്തി ദിലീപോ കാവ്യയോ മറ്റു ബന്ധുക്കളോ അവിടെയുണ്ടോയെന്ന് അന്വേഷിച്ചെന്നും ആരുമില്ലെന്ന് പറഞ്ഞപ്പോൾ തിരിച്ചു പോയെന്നും സാഗർ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു.
എന്നാൽ, മജിസ്‌ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകിയപ്പോൾ ഇക്കാര്യം പറഞ്ഞില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സാക്ഷിയെ സ്വാധീനിച്ചതായി കണ്ടെത്തിയത്. കൂടാതെ ബാലചന്ദ്രകുമാര്‍ നല്‍കിയ മൊഴിയില്‍ ദിലീപിന്റെ ഭാര്യ കാവ്യ മാധവനുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും പറയുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട വീഡിയോ കണ്ട ശേഷം ലാപ്‌ടോപ് കാവ്യയ്ക്കാണ് കൈമാറിയത് എന്നാണ് പറയുന്നത്. ഈ സമയം വീട്ടിലെത്തിയ വിഐപിയെ കാവ്യ ഇക്ക എന്ന് അഭിസംബോധന ചെയ്തുവെന്നും പറയുന്നു. ബാലചന്ദ്ര കുമാറിന്റെ മൊഴിയില്‍ പറയുന്ന ദിവസം നടന്ന കാര്യങ്ങള്‍ കാവ്യയില്‍ നിന്ന് ചോദിച്ചറിയും.
https://www.facebook.com/Malayalivartha



























