യുവതിയുടെ മൃതദേഹം കൈപ്പത്തിയറ്റ് അഴുകിയനിലയില്‍... പട്ടാമ്പി പാലത്തിനുതാഴെ ഭാരതപ്പുഴയിലാണ് മൃതദേഹം കണ്ടത്, യുവതിയുടെ അറ്റുപോയ ഒരു കൈപ്പത്തിയും ബാഗുകളും കുറച്ചകലെ കണ്ടെത്തി, അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

യുവതിയുടെ മൃതദേഹം കൈപ്പത്തിയറ്റ് അഴുകിയനിലയില്‍... പട്ടാമ്പി പാലത്തിനുതാഴെ ഭാരതപ്പുഴയിലാണ് മൃതദേഹം കണ്ടത്, യുവതിയുടെ അറ്റുപോയ ഒരു കൈപ്പത്തിയും ബാഗുകളും കുറച്ചകലെ കണ്ടെത്തി, അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ് .
ഗുരുവായൂരിലെ കാരക്കാട് കുറുവങ്ങാട്ടില്‍ വീട്ടില്‍ ഹരിതയാണ് (28) ദാരുണമായി മരിച്ചത്. ശനിയാഴ്ച രാവിലെ ഒന്‍പതര മുതല്‍ യുവതിയെ കാണാതായിരുന്നു. . രാവിലെ 9.30-ന് പറപ്പൂര്‍ സഹകരണ ബാങ്കിലേക്കാണെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങി പോയത്. ഭര്‍ത്താവിന്റെ സ്‌കൂട്ടറിലാണ് പോയത്. 12 മണി വരെ തിരിച്ചെത്താതായപ്പോള്‍ പേരാമംഗലം പോലീസില്‍ പരാതി നല്‍കി.
സ്‌കൂട്ടര്‍ പിന്നീട് മുണ്ടൂരില്‍ കണ്ടെത്തിയിരുന്നു. മൊബൈല്‍ ഫോണ്‍ സിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. പോലീസില്‍ പരാതി നല്‍കിയ സമയത്ത് ഫോണിന്റെ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ പട്ടാമ്പി ശങ്കരമംഗലം എന്ന് കണ്ടെത്തിയിരുന്നു. പോലീസും ബന്ധുക്കളും അവിടെ പോയി അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായിട്ടില്ല.
ഇതുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ പേരാമംഗലം പോലീസ് അന്വേഷണം നടക്കവേയാണ് ഭാരതപ്പുഴയില്‍ നിന്നും കണ്ടെത്തിയത്.
ഹരിത ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ പട്ടാമ്പി ശങ്കരമംഗലം ഭാഗത്ത് കണ്ടെത്തിയതിനെത്തുടര്‍ന്ന് പോലീസ് ഇവിടെ പരിശോധന നടത്തുകയുണ്ടായി. എന്നാല്‍ അവിടെ നിന്നും വിവരങ്ങളൊന്നും അറിയാനായില്ല. ശനിയാഴ്ച അര്‍ധരാത്രിവരെ മൊബൈല്‍ ഫോണ്‍ ഇടയ്ക്കിടെ ഓണാവുകയും പിന്നീട് ഓഫാവുകയും ചെയ്തിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
എന്നാല്‍ കാലത്ത് ഒന്‍പതരയോടെ പുഴയോരത്ത് കാലിമേക്കാനെത്തിയ നാട്ടുകാരാണ് മൃതദേഹം പുഴയില്‍ പുല്‍ക്കാടുകളോടുചേര്‍ന്ന് പൊങ്ങിക്കിടക്കുന്നത് കണ്ടത്.
ഇവിടെനിന്ന് ഏതാനും മീറ്ററുകള്‍ മാറി ഇവരുടെ ബാഗും കുറച്ചകലെ രേഖകളും ഗുളികകളും അടങ്ങിയ മറ്റൊരുകവറും കണ്ടെത്തി. തുടര്‍ന്ന്, തൃത്താല പോലീസും പേരാമംഗലം പോലീസും സ്ഥലത്തെത്തി. കവറില്‍നിന്ന് കണ്ടെത്തിയ ബാങ്ക് രേഖയിലെ ഫോണ്‍നമ്പറില്‍ ബന്ധപ്പെട്ടപ്പോഴാണ് യുവതിയെക്കുറിച്ചുള്ള സൂചന ലഭിച്ചത്. യുവതിയുടെ ബന്ധുക്കള്‍ സ്ഥലത്തെത്തി മൃതദേഹം ഹരിതയുടേയാണെന്ന് തിരിച്ചറിഞ്ഞു.
പട്ടാമ്പിഭാഗത്ത് യുവതി എത്തിയത് എന്തിനെന്ന കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല. ഇവര്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ഫോണ്‍ കണ്ടെത്താനായിട്ടുമില്ല.
മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി തൃശ്ശൂര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി.പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷമേ സംഭവത്തില്‍ വ്യക്തത കൈവരൂയെന്ന് പോലീസ്
https://www.facebook.com/Malayalivartha



























