ദേ പുട്ട് രഹസ്യം ആദ്യം നീക്കി! നശിപ്പിച്ച 12 ചാറ്റുകളിൽ ഷാർജ ക്രിക്കറ്റ് അസോസിയേഷൻ സി ഇ ഒവരെ.. ദിലീപിന്റെ ഫോൺ കണ്ട് ഞെട്ടി അന്വേഷണസംഘം..

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസാണെങ്കിലും അന്വേഷണ സംഘത്തിന് നേരെയുണ്ടായ വധഗൂഢാലോചന കേസ് ഇവയിലൊക്കെ ദിലീപിനെ സംബന്ധിച്ച് നിർണായക വിവരങ്ങളാണ് ദിനംപ്രതി പുറത്ത് വരുന്നത്. ഒളിപ്പിച്ച് വെച്ച ദിലീപിന്റെ ഫോണിൽ സൈബർ വിദഗ്ദ്ധനെ കൊണ്ട് മായ്ച്ച് കളഞ്ഞതൊക്കെ പുറത്തെത്തിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ നടുങ്ങിയിരിക്കുകയാണ് അന്വേഷണ സംഘം പോലും. ദിലീപിന്റെ ഫോണിലെ 12 നമ്പരുകളിലേക്കുള്ള ചാറ്റുകൾ നശിപ്പിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. നീക്കം ചെയ്തവയിൽ ഷാർജ ക്രിക്കറ്റ് അസോസിയേഷൻ സി ഇ ഒ ഗാലിഫുമായുമായുള്ള ചാറ്റുകളും ഉൾപ്പെടുന്നു. ദുബായിൽ ബിസിനസ് നടത്തുകയാണ് ഗാലിഫ്. ദേ പുട്ട്' റസ്റ്റോറന്റിന്റെ ദുബായ് പാർട്നറുമായുള്ള ചാറ്റുകളും നശിപ്പിച്ചു. ദുബായിലെ സാമൂഹിക പ്രവർത്തകനായ തൃശൂർ സ്വദേശി നസീർ, ദുബായിൽ സൂപ്പർ മാർക്കറ്റ് നടത്തുന്ന മലപ്പുറം സ്വദേശി ജാഫർ, സഹോദരീ ഭർത്താവ് സൂരജ് എന്നിവരുമായുള്ള സംഭാഷണങ്ങളും ദിലീപ് നീക്കി. ചാറ്റുകൾ വീണ്ടെടുക്കാനാകാത്ത വിധം നീക്കിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. സൈബർ വിദഗ്ദ്ധൻ സായി ശങ്കറിനെതിരെ ക്രൈംബ്രാഞ്ച് ഇന്നലെ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. സായി ശങ്കറാണ് ദിലീപിന്റെ ഫോണിലെ ചാറ്റുകൾ നശിപ്പിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.
അതേസമയം കേസിൽ സൈബർ വിദഗ്ദ്ധൻ കോഴിക്കോട് സ്വദേശി സായ് ശങ്കറെ ക്രൈംബ്രാഞ്ച് ഏഴാം പ്രതിയാക്കി. മുഖ്യപ്രതി നടൻ ദിലീപിന്റെ നിർദ്ദേശപ്രകാരം രണ്ട് ഐ ഫോണുകളിൽ നിന്ന് സുപ്രധാന വിവരങ്ങൾ നീക്കി തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. ഇക്കാര്യങ്ങൾ വിശദീകരിച്ച് ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ഇന്നലെ വൈകിട്ട് ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചു. സൈബർ തട്ടിപ്പുൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണെന്നതും കോടതിയെ അറിയിച്ചിട്ടുണ്ട്. ഒളിവിൽ പോയ സായ് ശങ്കറെ കണ്ടെത്താനായിട്ടില്ല. അതേസമയം ഫോണിൽ നിന്ന് നിർണായക വിവരങ്ങൾ നീക്കാൻ ദിലീപിനെ സഹായിച്ച മുംബയിലെ ലാബ് പ്രൈവറ്റ് ഇന്ത്യ ലിമിറ്റഡ് ഉടമയെ പരിചയപ്പെടുത്തിയ മുൻ അസി. ടാക്സ് കമ്മിഷണർ വിൻസെന്റ് ചൊവ്വല്ലൂരിനെ ക്രൈംബ്രാഞ്ച് ഇന്നലെ മണിക്കൂറുകൾ ചോദ്യം ചെയ്ത് വിട്ടയച്ചു. അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് ദിലീപിന്റെ ഫോണുകളിലെ വിവരങ്ങളും ചാറ്റുകളും നശിപ്പിക്കാൻ മുംബയിലെ ലാബിനെ ഏർപ്പാടാക്കിയതെന്നാണ് വിൻസെന്റിന്റെ മൊഴി. സി.ബി.ഐ രജിസ്റ്റർ ചെയ്ത അഴിമതിക്കേസിലെ പ്രതിയുമാണ് വിൻസെന്റ്.
അതേസമയം നടിയെ ആക്രമിച്ച കേസിൽ ദിലീപിനുവേണ്ടി ഹാജരാകുന്ന സീനിയർ അഭിഭാഷകൻ ബി. രാമൻപിള്ള, അഡ്വ. ഫിലിപ്പ്. ടി. വർഗ്ഗീസ്, അഡ്വ. സുജേഷ് മേനോൻ എന്നിവർക്കെതിരെ നേരത്തെ നൽകിയ പരാതിയിലെ പിഴവുകൾ തിരുത്തി ഇരയായ നടി വീണ്ടും കേരള ബാർ കൗൺസിലിൽ പരാതി നൽകി. ഏപ്രിൽ ഏഴിനു ചേരുന്ന ബാർ കൗൺസിൽ യോഗം പരാതി പരിഗണിച്ച് നോട്ടീസ് നൽകുന്നതടക്കമുള്ള തുടർനടപടികൾ തീരുമാനിക്കും. പ്രതിയുടെ അഭിഭാഷകർ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും കൂട്ടു നിന്നെന്നാരോപിച്ചാണ് നടി മാർച്ച് 16ന് ബാർ കൗൺസിലിൽ പരാതി നൽകിയത്. അഭിഭാഷകർക്കെതിരെ പരാതി നൽകാനുള്ള ചട്ടത്തിലെ വ്യവസ്ഥകൾ പാലിച്ചല്ല പരാതിയെന്ന് ബാർ കൗൺസിൽ അന്നു തന്നെ മറുപടി നൽകിയിരുന്നു. ബാർ കൗൺസിലിന്റെ നിയമപ്രകാരം പരാതിയുടെ 30 പകർപ്പുകൾ നൽകണം. ഫീസായി 2,500 രൂപയും കെട്ടിവയ്ക്കണം. ഈ വ്യവസ്ഥകളെല്ലാം പാലിച്ചാണ് ഇന്നലെ വീണ്ടും പരാതി നൽകിയത്.
https://www.facebook.com/Malayalivartha



























