വർഷങ്ങൾ നീണ്ട പ്രണയത്തിന് പിന്നാലെ എല്ലാവരുടെയും അനുഗ്രഹത്തോടെ വിവാഹം.. പക്ഷെ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ച് നടന്ന് തുടങ്ങും മുമ്പ് തന്നെ വിധി രണ്ടുപേരെയും ഒരിക്കലും ഒന്നാകാനാകാത്ത വിധത്തിൽ വേർപിരിച്ചു; ഇടയ്ക്കിടയ്ക്ക് ബോധം വന്നപ്പോൾ റെജിലാലിനെ തിരക്കി! ആശുപത്രിയിൽ കഴിയുന്ന കനികയോട് എന്ത് പറയണമെന്നറിയാതെ ഉറ്റവർ! റെജിയുടെ മരണത്തിൽ കണ്ണീരോടെ നാട്

കോഴിക്കോട് നവവരന്റെ മുങ്ങി മരണം ഇപ്പോഴും ഇരു കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും നാട്ടുകാർക്കും ഉൾക്കൊള്ളാനായിട്ടില്ല. വര്‍ഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷം സന്തോഷകരമായ റെജിലാലിന്റെയും കനികയുടെയും വിവാഹം നടന്നിട്ട് വെറും 20 ദിവസങ്ങൾ മാത്രം. വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു ഇരുവരുടെയും വിവാഹം. ജീവിതത്തിലേക്ക് കാലെടുത്ത് വെച്ച് നടന്ന് തുടങ്ങും മുമ്പാണ് വിധി ഇവരുടെ ജീവിതത്തില്‍ വില്ലനായി എത്തിയത്. ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്ന റെജിയും നൃത്ത അദ്ധ്യാപിക കനികയും വിദ്യാഭ്യാസകാലത്ത് തന്നെ പ്രണയത്തിലായിരുന്നു. ഇരുവീട്ടുകാരുടെയും അനുഗ്രഹത്തില്‍ മാര്‍ച്ച് 15 നായിരുന്നു വിവാഹം.
ഞായറാഴ്ച മീന്തുള്ളിപ്പാറയില്‍ ഫോട്ടോ ഷൂട്ട് നടത്തി മടങ്ങിയ ഇരുവരെയും പ്രദേശത്തിന്റെ മനോഹാരിതയാണ് വീണ്ടും മടക്കിവിളിച്ചത്. പക്ഷെ അത് തങ്ങളുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കാനുള്ളതായിരിക്കുമെന്ന് ഒരിക്കലും ഇവര്‍ കരുതി കാണില്ല. മാര്‍ച്ച് 15ന് നടന്ന വിവാഹത്തിന് പിന്നാലെ ഞായറാഴ്ച മീന്തുളളിപ്പാറയില്‍ ഇവര്‍ ഫോട്ടോഷോട്ടിനെത്തിയിരുന്നു. ഫോട്ടോഷൂട്ട് കഴിഞ്ഞ് മടങ്ങിയ ശേഷം ഒന്നുകൂടി അവിടം കാണാനും ആ മനോഹാരിത കുടുംബക്കാരോടൊപ്പം ആസ്വദിക്കാനും എത്തിയപ്പോഴാണ് ഈ അപ്രതീക്ഷിത ദുരന്തമുണ്ടായത്.
28കാരനായ റെജിലാല്‍ ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു. തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. മൊബൈല്‍ ഫോണില്‍ ചിത്രം പകര്‍ത്തുന്നതിനിടെ കനികയുടെ കാല്‍വഴുതുകയും വീഴാതെ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇരുവരും ഒഴുക്കില്‍പ്പെടുകയുമായിരുന്നു എന്നാണ് വിവരം. അപകടമുണ്ടായതിന് പിന്നാലെ ബന്ധുക്കളുടെ കരച്ചില്‍ കേട്ട് സ്ഥലത്തെത്തിയ ലോറി ഡ്രൈവറാണ് റെജിലാലിന്റെ ഭാര്യയെ രക്ഷപ്പെടുത്തിയത്. റെജിലാലിനെ പുഴയില്‍ നിന്ന് കയറ്റിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇപ്പോഴും കുടുംബത്തിന് രേജിലാലിന്റെ മരണം ഉൾക്കൊള്ളാനായിട്ടില്ല. ആശുപത്രിയിൽ കഴിയുന്ന കാണിക്കയോട് എന്ത് പറയണമെന്നറിയാതെ വിതുമ്പുകയാണ് ഉറ്റവരും.
https://www.facebook.com/Malayalivartha



























