Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി

മുട്ടില്‍ മരംമുറി കേസില്‍ ആരോപണവിധേയനായ ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ എന്‍ ടി സാജന് ചീഫ് കണ്‍സര്‍വേറ്ററുടെ അധികാരം നല്‍കിയ പിണറായിയുടെ നടപടിക്ക് തടയിട്ടത് കേന്ദ്ര സര്‍ക്കാര്‍....

05 APRIL 2022 04:00 PM IST
മലയാളി വാര്‍ത്ത

മുട്ടില്‍ മരംമുറി കേസില്‍ ആരോപണവിധേയനായ ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ എന്‍ ടി സാജന് ചീഫ് കണ്‍സര്‍വേറ്ററുടെ അധികാരം നല്‍കിയ പിണറായിയുടെ നടപടിക്ക് തടയിട്ടത് കേന്ദ്ര സര്‍ക്കാര്‍. മുട്ടില്‍ മരം മുറിയില്‍ സി പി എമ്മിന് വേണ്ടി പ്രവര്‍ത്തിച്ച കിംഗ് പിന്‍ എന്നറിയപ്പെടുന്നയാളാണ് എന്‍. റ്റി. സാജന്‍..

കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലാണ് ഉത്തരവ് സ്റ്റേ ചെയ്തത്. ദക്ഷിണമേഖലാ ചീഫ് കണ്‍സര്‍വേറ്ററായിരുന്ന സഞ്ജയന്‍ കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. വിഷയത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ സര്‍ക്കാരിന്റെ മറുപടി തേടി. വ്യാഴാഴ്ച്ച കേസ് വീണ്ടും പരിഗണിക്കും.



നേരത്തെ സാജനെ അപ്രധാന തസ്തികയിലേക്ക് സ്ഥലം മാറ്റാനായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമെങ്കിലും അത് നടപ്പാക്കിയിരുന്നില്ല. സാജനെതിരെ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയ വിനോദ് കുമാറിന് അപ്രധാനമായ സോഷ്യല്‍ ഫോറസ്ട്രിയുടെ ചുമതല നല്‍കിയിരുന്നു. മുട്ടില്‍ മരം മുറി കണ്ടെത്തി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച വിനോദ് കുമാര്‍ പ്രതികള്‍ക്കെതിരെ കര്‍ശന നിലപാടാണ് സ്വീകരിച്ചിരുന്നത്. കേസന്വേഷണം പൂര്‍ത്തിയാകാനിരിക്കെ വിനോദ് കുമാറിനെ സ്ഥലം മാറ്റിയത് ചട്ടങ്ങള്‍ ലംഘിച്ചാണ്.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടികള്‍ക്ക് പണം കണ്ടെത്താന്‍ വേണ്ടിയാണ് മുട്ടില്‍ മരംമുറി സംഘടിപ്പിച്ചത്. ആഭ്യന്തര വകുപ്പിന്റെ ഒത്താശയില്ലാതെ മരം കടത്താന്‍ കഴിയില്ലെന്ന് എല്ലാവര്‍ക്കുമറിയാം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ വനം മന്ത്രി അറിയാതെ മരംമുറി നടക്കില്ല. കോ വിഡ് വ്യാപന കാലത്താണ് കോടിക്കണക്കിന് രുപയുടെ തടിയുമായി ലോറി എറണാകുളത്തെത്തിയത്. മരംമുറി വിവാദമായപ്പോള്‍ തന്നെ അന്നത്തെ റവന്യുമന്ത്രി കെ.ചന്ദ്രശേഖരന്‍ കുറ്റമേറ്റു. പാര്‍ട്ടിയുടെ സമ്മര്‍ദ്ദം കാരണമാണ് പൊതുവേ അഴിമതിക്കാരനല്ലാത്ത ചന്ദ്രശേഖരന്‍ കുറ്റമേറ്റത്. നിയമവകുപ്പിന്റെ അറിവു പോലുമില്ലാതെയാണ് 2400 മരങ്ങള്‍ മുറിച്ചത്.

 



കാനം രാജേന്ദ്രന്റെ കൂടി അറിവോടെയാണ് മുട്ടില്‍ മരംമുറി നടന്നതെന്നത് സി പി എമ്മുകാര്‍ പോലും സമ്മതിക്കുന്നുണ്ട്. കാലങ്ങളായി വനം വകുപ്പ് ഭരിക്കുന്നത് സി പി ഐയാണ്: എന്നാല്‍ രണ്ടാം പിണറായി മന്ത്രിസഭയില്‍ ഒരു തര്‍ക്കവുമില്ലാതെയാണ് സി പി ഐ വനം വകുപ്പ് എന്‍.സി.പിക്ക് വിട്ടുകൊടുത്തത്. ഇത് അഴിമതിയില്‍ നിന്നും രക്ഷപ്പെടാനുള്ള നീക്കമായിരുന്നു. മുട്ടില്‍ മരംമുറിയെ കാനം നേരിട്ടെത്തിയാണ് ന്യായീകരിച്ചത്.

സി പി ഐ യുടെ വകുപ്പുകളായ വനം, റവന്യു വകുപ്പുകളെ ഉപയോഗിച്ചാണ് മുട്ടില്‍ മരം മുറിയില്‍ പിണറായി കളിച്ചത്.കര്‍ഷകര്‍ക്ക് വേണ്ടിയാണ് തങ്ങള്‍ മരം മുറിച്ചതെന്ന സി പി ഐ യുടെ ന്യായം ആദ്യഘട്ടത്തില്‍ തന്നെ തകര്‍ന്നു. മുട്ടില്‍ മരം മുറിയില്‍ പിണറായി സി പി ഐ യെ തീര്‍ത്തും അപകടത്തിലാക്കുകയായിരുന്നു.

 



സാജനെ സസ്‌പെന്റ് ചെയ്തത് പോലും പാടുപെട്ടാണ്. മുട്ടില്‍ മരംമുറിക്കേസില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ നല്‍കിയത് വനം വകുപ്പാണ് ചീഫ് സെക്രട്ടറിക്ക് ശുപാര്‍ശ കൈമാറിയത്. അന്വേഷണം വഴി തെറ്റിക്കാന്‍ സാജന്‍ ശ്രമിച്ചതായും മുറിച്ച മരങ്ങള്‍ പിടിച്ചെടുത്ത ഫോറസ്റ്റ് റേഞ്ച് ഓഫിസറെ കുടുക്കാന്‍ സാജന്‍ ശ്രമിച്ചതായുമാണു റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

സിസിഎഫിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ സാജന്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്നു നേരത്തേ കണ്ടെത്തിയിരുന്നു. വനം മാഫിയയ്ക്കായി വഴിവിട്ട സഹായങ്ങള്‍ ചെയ്യാനും കേസന്വേഷണം ശരിയായി നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും സാജന്‍ ശ്രമിച്ചതായാണ് കണ്ടെത്തിയത്.

 



15 കോടി രൂപയുടെ മരംകൊള്ള കണ്ടുപിടിച്ച സൗത്ത് വയനാട് ഡിഎഫ്ഒ രഞ്ജിത് കുമാര്‍, മേപ്പാടി ഫോറസ്റ്റ് ഓഫിസര്‍ എം.കെ.സമീര്‍, ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ കെ.പി.അഭിലാഷ് എന്നിവരെ കള്ളക്കേസില്‍ കുരുക്കി പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചെന്നാണ് ഡിഎഫ്ഒയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. അതിനുവേണ്ടി മേപ്പാടി റേഞ്ച് ഓഫിസറുടെ താല്‍ക്കാലിക ഡ്രൈവറെ ഭീഷണിപ്പെടുത്തി കള്ളമൊഴി കൊടുത്തതായും റിപ്പോര്‍ട്ടിലുണ്ട്.
സാജനു നേരെ സമാനമായ ആരോപണങ്ങള്‍ നേരത്തേയും ഉണ്ടായിരുന്നതായി വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കാസര്‍കോട് റേഞ്ച് ഓഫിസറായിരിക്കെ നടന്ന അന്വേഷണത്തിലാണ് സാജനെതിരെ കണ്ടെത്തലുകളുള്ളത്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ചന്ദന ഫാക്ടറികള്‍ക്ക് വഴിവിട്ട സഹായം നല്‍കിയെന്നായിരുന്നു കണ്ടെത്തല്‍.

എന്നാല്‍ എല്ലാം തകിടം മറിഞ്ഞത് പെട്ടെന്നാണ്. സാജനെ ഉന്നത സ്ഥാനത്ത് പ്രതിഷ്ഠിച്ചു കൊണ്ട് വനം വകുപ്പില്‍ നടത്തിയ അപ്രതീക്ഷിത സ്ഥലം മാറ്റത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. വനം വകുപ്പ് ആസ്ഥാനത്തുനിന്ന് ശുപാര്‍ശയില്ലാതെയും സിവില്‍ സര്‍വീസസ് ബോര്‍ഡിന്റെ അനുമതിയില്ലാതെയും നടത്തിയ സ്ഥലം മാറ്റത്തില്‍ പ്രതിഷേധിച്ച് വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയെ കാണുകയും ചെയ്തു. പ്രതിഷേധങ്ങള്‍ തള്ളിക്കളഞ്ഞ് സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങിയതോടെയാണ് പരാതിക്കാര്‍ ഹര്‍ജിയുമായി സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്.



ദക്ഷിണമേഖലാ ചീഫ് കണ്‍സര്‍വേറ്റര്‍ സഞ്ജയന്‍ കുമാര്‍, സിസിഎഫുമാരുടെ ചുമതല കൂടി വഹിക്കുന്ന ഉത്തരമേഖലാ ഡപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഡി.കെ.വിനോദ് കുമാര്‍, കൊല്ലം സോഷ്യല്‍ ഫോറസ്ട്രി ഡപ്യൂട്ടി കണ്‍സര്‍വേറ്റര്‍ എന്‍.ടി.സാജന്‍, കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി ഡപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ആര്‍.കീര്‍ത്തി എന്നിവരെയാണ് പരസ്പരം സ്ഥലം മാറ്റി ഉത്തരവിറക്കിയത്.

സഞ്ജയന്‍ കുമാറിനെ വര്‍ക്കിങ് പ്ലാനിലേക്കും വിനോദ് കുമാറിനെ കൊല്ലം സോഷ്യല്‍ ഫോറസ്ട്രിയിലേക്കും എന്‍.ടി.സാജനെ ദക്ഷിണമേഖലാ സിസിഎഫിന്റെ ചുമതല നല്‍കിയും ആര്‍.കീര്‍ത്തിയെ ഉത്തരമേഖലയിലേക്കുമാണ് മാറ്റിയത്. രണ്ടു വര്‍ഷത്തില്‍ താഴെ മാത്രമേ ആയിട്ടുള്ളൂ ഈ ഉദ്യോഗസ്ഥര്‍ പ്രസ്തുത ചുമതലകള്‍ ഏറ്റെടുത്തിട്ട്. വനം വകുപ്പ് ആസ്ഥാനത്തുനിന്ന് ഇങ്ങനെ ഒരു സ്ഥലംമാറ്റത്തിന് ശുപാര്‍ശ ചെയ്തിരുന്നില്ലെന്നാണ് . സെക്രട്ടേറിയറ്റിലെ വനം വകുപ്പിലാണ് സ്ഥലം മാറ്റം നടന്നത്. ഫയല്‍ മന്ത്രി ശശീന്ദ്രന്‍ കണ്ടിരുന്നില്ലെന്നാണ് അറിയുന്നത്.

 


രണ്ടു വര്‍ഷം തികയുന്നതിനു മുന്‍പ് ഐഎഫ്എസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെങ്കില്‍ സിവില്‍ സര്‍വീസസ് ബോര്‍ഡ് യോഗം ചേര്‍ന്ന്, ഉദ്യോഗസ്ഥരുടെ ഭാഗം കൂടി കേള്‍ക്കണം. സിഎസ്ബിയുടെ ശുപാര്‍ശ സര്‍ക്കാരിനു തള്ളുകയോ അംഗീകരിക്കുകയോ ചെയ്യാം. എന്നാല്‍ ഇത്തരം നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് നാലു സ്ഥലം മാറ്റങ്ങളുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. ഇവിടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ റോള്‍. തങ്കളെ കേട്ടിട്ടില്ലെന്ന് സിവില്‍ സര്‍വീസ് ബോര്‍ഡ് ട്രിബ്യൂണലിനെ അറിയിച്ചതോടെ പിണറായിയുടെ കുതന്ത്രം പൊളിഞ്ഞ് പാളീസായി.

മുട്ടില്‍ മരം മുറി വിവാദത്തോട് അനുബന്ധിച്ച് ഉണ്ടായ മണിക്കുന്ന് മല മരം മുറി സംഭവത്തില്‍ എന്‍.ടി.സാജനെതിരെ അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കിയത് ഉത്തരമേഖലാ സിസിഎഫ്: ഡി.കെ.വിനോദ് കുമാറാണ്. ദക്ഷിണമേഖലാ സര്‍ക്കിള്‍ സിസിഎഫിന്റെ ചുമതലയോടു കൂടി സാജനെ കൊല്ലത്തുതന്നെ ഉയര്‍ന്ന തസ്തികയില്‍ നിയമിക്കുമ്പോള്‍, സോഷ്യല്‍ ഫോറസ്ട്രി ഡിസിഎഫ് ആയി കൊല്ലത്തേക്ക് എത്തുന്ന വിനോദ് കുമാര്‍ സാജന് കീഴിലാവും. ഇത് വകുപ്പിന്റെ പ്രവര്‍ത്തനത്തിനു പോലും തടസ്സം സൃഷ്ടിക്കും.



വിരമിക്കാന്‍ ആറു മാസം ശേഷിക്കുന്ന സാജന് ഭാവിയില്‍ ഉത്തരമേഖല സിസിഎഫ് ചുമതലയിലേക്കു സ്ഥലം മാറ്റം നല്‍കാനുള്ള കുറുക്കുവഴിയാണ് ഇതെന്നും വകുപ്പിനുള്ളില്‍നിന്നു സൂചനകള്‍ പുറത്തു വന്നു. നേരത്തേ സാജനെ കോഴിക്കോട്ടേക്ക് തിരികെ നിയമിക്കാന്‍ ശുപാര്‍ശ മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് ശ്രമം നടന്നപ്പോള്‍ വനം മന്ത്രിയാണ് തടഞ്ഞത്. മരം മുറി വിവാദത്തില്‍ അന്വേഷണം നടക്കുമ്പോള്‍ ഈ ഉദ്യോഗസ്ഥനെ കോഴിക്കോട്ടേക്ക് തിരികെ നിയമിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് മന്ത്രി ഫയലില്‍ കുറിച്ചിരുന്നു. ആ നീക്കം തടസ്സപ്പെട്ടതിനു പിന്നാലെയാണ് ഇപ്പോഴത്തെ സ്ഥലം മാറ്റം വിവാദമായിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത് സംസ്ഥാന തലത്തില്‍ നിന്നു തന്നെയാണ്. സഞ്ജയന്‍കുമാറിനെ ട്രിബ്യൂണലിലേക്ക് അയച്ചതും കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബര്‍ഗറില്‍ ചിക്കന്‍ സ്ട്രിപ്പ് കുറഞ്ഞത് ചോദ്യം ചെയ്തതില്‍ സംഘര്‍ഷം  (2 hours ago)

പതിനാറുകാരിയെ ഫ്‌ലാറ്റിലെത്തിച്ച് ലഹരിമരുന്നു നല്‍കി പീഡിപ്പിച്ച കേസ്  (3 hours ago)

മതപരിവര്‍ത്തന ആരോപണത്തില്‍ അറസ്റ്റിലായ മലയാളി വൈദികന്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് ജാമ്യം  (3 hours ago)

പുതുവര്‍ഷത്തില്‍ ആരോഗ്യത്തിനായി വൈബ് 4 വെല്‍നസ്സ്  (3 hours ago)

കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍: 159 തസ്തികകള്‍ സൃഷ്ടിച്ചു  (3 hours ago)

വിടപറയുമ്പോഴും നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി ഡോ. അശ്വന്‍  (3 hours ago)

മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍  (4 hours ago)

മദ്യലഹരിയില്‍ ഭാര്യയെ ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ചു: ആക്രമണത്തില്‍ നിന്ന് മകള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (5 hours ago)

കാറില്‍ കടത്തിയ 150 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ പിടികൂടി  (6 hours ago)

ബസുകള്‍ നിര്‍ത്തിയിടാന്‍ കോര്‍പ്പറേഷന് ഇഷ്ടം പോലെ സ്ഥലമുണ്ട്: ഇലക്ട്രിക് ബസ് സര്‍വീസ് വിവാദത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന് മറുപടിയുമായി മേയര്‍ വിവി രാജേഷ്  (6 hours ago)

2026നെ വരവേറ്റ് കിരിബാത്തി ദ്വീപ്  (7 hours ago)

അന്തരിച്ച ശാന്തകുമാരിയമ്മ മാതൃ സ്നേഹത്തിൻ്റെ കാര്യത്തിൽ മലയാളികൾക്കാകെ എന്നും ഓർക്കാവുന്ന പുണ്യ ദേവതയായിരിക്കും; അനുസ്മരിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (13 hours ago)

ശബരിമല യുവതിപ്രവേശന വിഷയം അടക്കം പരിഗണിക്കാൻ ഒമ്പത് അംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത തേടി സുപ്രീം കോടതി  (14 hours ago)

തീവണ്ടിതട്ടി മരിച്ച എൻജിനിയറിങ് വിദ്യാർഥിക്ക് വിട നൽകി നാട്  (14 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്..  (14 hours ago)

Malayali Vartha Recommends