Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ദിലീപും രാമൻവക്കീലും കൈകോർത്തു! ബാലചന്ദ്രകുമാറിന്റ രഹസ്യമൊഴി ചോര്‍ന്നു.. ഇനി അട്ടിമറി ഉറപ്പ്.. കളത്തിൽ ഇറങ്ങി കളിച്ച് മാസ്റ്റർ കളി

06 APRIL 2022 08:35 AM IST
മലയാളി വാര്‍ത്ത

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് അനുമതി നേടിയത്. നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലും രണ്ടു ഘട്ടങ്ങളിലായി ചോദ്യംചെയ്യല്‍ നടത്തിയിരുന്നു. അതിനു ശേഷമാണ് ദിലീപ് വീണ്ടും അന്വേഷണസംഘത്തിന് മുന്നിലേക്ക് വന്നത്. പതിനാറര മണിക്കൂറാണ് ദിലീപിനെ അന്ന് ചോദ്യം ചെയ്തത്. ആവശ്യമെങ്കിൽ നടനെ ഇനിയും ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞിരിക്കുകയാണ്. ഇപ്പോഴിതാ ദിലീപിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ച കേസ് ദിലീപ് അട്ടിമറിക്കാമെന്നാണ് ബൈജു കൊട്ടാരക്കര പറയുന്നത്. കോടതിയില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ അത് ഗൗരവപ്പെട്ട വിഷയമാണെന്ന് അദ്ദേഹം പറയുന്നു. ബാലചന്ദ്രകുമാര്‍ നല്‍കിയ രഹസ്യ മൊഴി അടക്കമാണ് ചോര്‍ന്നതെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറയുന്നു. കോടതി അഭിഭാഷകന് നല്‍കും മുമ്പ് ഇത് പ്രതിഭാഗത്തിന് ലഭിച്ചാല്‍ കേസ് ദിലീപിന് അനുകൂലമായി വാദങ്ങള്‍ മാറ്റിയെടുക്കാന്‍ സാധിക്കുമെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

അതേസമയം പോലീസും നിര്‍ണായക വെളിപ്പെടുത്തല്‍ ദിലീപിനെതിരെ നടത്തിയിട്ടുണ്ട്. മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്നു എന്നൊരു വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നിലുള്ളവരെ കണ്ടെത്തണമെന്ന് ആക്രമിക്കപ്പെട്ട നടി തന്നെ കോടതിയില്‍ പരാതി നല്‍കുകയും, രാഷ്ട്രപതി പരാതി കൊടുക്കുകയുമൊക്കെ ചെയ്തിരുന്നു. ഹൈക്കോടതി വിജിലന്‍സ് ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. ക്രൈംബ്രാഞ്ചും ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. കോടതിയില്‍ നിന്ന് വിവരങ്ങള്‍ ചോരാന്‍ ഇടയായ കാര്യം അന്വേഷിക്കണമെന്നും, അതിന് കോടതിയിലെ ജീവനക്കാരാണോ കാരണമെന്നും പരിശോധിക്കണമെന്ന് നടി ആവശ്യപ്പെട്ടിരുന്നു. ഇത് കോടതി അംഗീകരിച്ചിട്ടുണ്ട്. മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നാണ് മജിസ്‌ട്രേറ്റ് കോടതി പറഞ്ഞതെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു. കോടതിയില്‍ നിന്ന് പകര്‍പ്പെടുക്കാന്‍ പോലും പാടില്ലാത്ത ഒരു രേഖ വിചാരണക്കോടതിയില്‍ നിന്ന് ചോര്‍ന്നുവെന്ന് ഒരു റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. അത് ഫോറന്‍സിക് വിഭാഗത്തില്‍ നിന്ന് തെളിവോടെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍ തെളിവ് ഹാജരാക്കണം, എന്താണ് ചോര്‍ന്നതെന്നൊക്കെയാണ് ഹര്‍ജിക്കാരോട് കോടതി ചോദിച്ചത്. മജിസ്‌ട്രേറ്റ് കോടതി അനുമതി വേണ്ടെന്ന് പറഞ്ഞ കാര്യമാണ് വിചാരണക്കോടതി മുന്‍കൂര്‍ അനുമതി വേണമെന്ന്് പറഞ്ഞത്. എന്നാല്‍ കോടതിയില്‍ നിന്ന് പുറത്തേക്ക് പോവരുതെന്ന് കരുതുന്ന രേഖഖകളാണ് ദിലീപിനും സംഘത്തിനും ലഭിച്ചതെന്നാണ് നിയമവിദഗ്ധരുമായി സംസാരിച്ചതില്‍ നിന്ന് തനിക്ക് ലഭിച്ച വിവരമെന്ന് ബൈജു കൊട്ടാരക്കര വ്യക്തമാക്കി. കോടതിയില്‍ നിന്ന് ഓരോ ദിവസവും വാദം കഴിയുമ്പോള്‍ ഓര്‍ഡര്‍ ഷീറ്റില്‍ ജഡ്ജിമാര്‍ വാദങ്ങള്‍ എഴുതി വെക്കാറുണ്ട്. ഇത് പകര്‍പ്പെടുത്ത് നല്‍കാറുമുണ്ട്. എന്നാല്‍ ഇത്തരത്തില്‍ നല്‍കാന്‍ പാടില്ലാത്ത കാര്യമുണ്ട്. ഈ കേസില്‍ ബാലചന്ദ്രകുമാര്‍ അടക്കമുള്ളവരുടെ 164 മൊഴി അതില്‍ ഉള്‍പ്പെടാം. വിചാരണ തുടങ്ങുമ്പോള്‍ ഇത് പരസ്യമാകുന്ന മൊഴിയാണ്. തീര്‍ച്ചയായും ഇത് ദിലീപിന്റെ അഭിഭാഷകനും ലഭിക്കും.

പക്ഷേ വിചാരണ തുടങ്ങും മുമ്പ് ഇത് ദിലീപിന് ലഭിച്ചാല്‍ കേസില്‍ അദ്ദേഹത്തിന് മുന്‍തൂക്കം നേടാം. 164 പ്രകാരം മൊഴി നല്‍കിയത് സീല്‍ ചെയ്ത കവറിലാക്കിയിട്ടാണ് നല്‍കുക. ഇത്തരത്തില്‍ നിരവധി മൊഴികള്‍ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ചോര്‍ന്നത് ഈ മൊഴികളാവാമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നതെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു. എന്താണ് മൊഴി നല്‍കിയിരുന്നത് എന്ന് നേരത്തെ മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ കോടതിയില്‍ അതിനെ പ്രതിരോധിക്കാന്‍ പ്രതിഭാഗത്തിന് സാധിക്കും. അതുമല്ലെങ്കില്‍ ഇതിനെ നേരിടാന്‍ പാകത്തില്‍ മറുമൊഴികള്‍ തയ്യാറാക്കാന്‍ സാധിക്കും. അതേസമയം കേസില്‍ തുടക്കകാലത്തെ കൂറുമാറ്റത്തിന് അടക്കം കാരണമായേക്കാവുന്ന രേഖകള്‍ ഇത്തരത്തില്‍ ചോര്‍ന്നിട്ടുണ്ടോ എന്ന് ക്രൈംബ്രാഞ്ച് പരിശോധിക്കണമെന്നും ബൈജു കൊട്ടാരക്കര ആവശ്യപ്പെട്ടു. വിചാരണ ഘട്ടത്തിലാണ് ഈ 20 സാക്ഷികള്‍ കൂറുമാറിയത്.

എങ്ങനെയാണ് ഇവര്‍ കൂറുമാറിയതെന്നും, ഇവരെ പ്രതിഭാഗം എങ്ങനെയാണ് സ്വാധീനിച്ചതെന്നും, അതിന് പണം എത്ര നല്‍കിയെന്നുമുള്ള കാര്യങ്ങള്‍ പരിശോധിക്കണമെന്നും ബൈജു ആവശ്യപ്പെട്ടു. സായ് ശങ്കറിനെ ഉപയോഗിച്ച് രാമന്‍ പിള്ള എന്തിനാണ് ദിലീപിന്റെ ഫോണിലെ രേഖകള്‍ നീക്കം ചെയ്തത്. കോടതി രേഖകള്‍ ഈ ഫോണിലുണ്ട് എന്ന ഒറ്റ കാര്യം കൊണ്ടാവാം ഇവര്‍ ഈ രേഖകള്‍ നീക്കം ചെയ്തതെന്നും ബൈജു കൊട്ടാരക്കര പറയുന്നു. ഈ സാഹചര്യം നോക്കുകയാണെങ്കില്‍ ബാലചന്ദ്രകുമാര്‍ നല്‍കിയ മൊഴി അടക്കം ചോരാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ഈ അന്വേഷണം അവസാനിപ്പിക്കണം. എന്നിട്ട് പുതിയൊരു മേല്‍നോട്ട സമിതിയെ വെച്ച് ഇക്കാര്യങ്ങള്‍ അന്വേഷിക്കാന്‍ തയ്യാറാവണം. ഈ കേസുമായി ഇനി കോടതി കയറിയിറങ്ങിയിട്ട് കാര്യമില്ലെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു. ഇങ്ങനെ വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടെങ്കില്‍ അത് പുറത്തുവരണമെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (1 hour ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (3 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (3 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (3 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (4 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (4 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (4 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (4 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (4 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (4 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (7 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (10 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (10 hours ago)

Malayali Vartha Recommends