കോൺഗ്രസ് രാജ്യത്ത് തകർന്ന് ഇല്ലാതാകണമെന്ന പ്രതീക്ഷയും സ്വപ്നവും കേരളത്തിൻ്റെ മുഖ്യമന്ത്രി പങ്ക് വയ്ക്കുന്നു; അപ്പോഴും ബിജെപി തകരണമെന്നോ ഇല്ലാതാകണമെന്നോ ഉള്ള വിദൂരചിന്ത പോലും അദ്ദേഹത്തിനില്ല; രാഷ്ട്രീയ ജീവിതത്തിലുടനീളം കിട്ടിയ ബി ജെ പി പിന്തുണയുടെ നന്ദി അദ്ദേഹം ഇങ്ങനെ പ്രകടിപ്പിക്കുന്നതാകാം;കോൺഗ്രസിനെ തകർക്കാൻ ഏത് ചെകുത്താനെയും കൂട്ടുപിടിക്കുമെന്ന ചിന്ത തന്നെയാണ് സിപിഎമ്മിനെ എന്നും മുന്നോട്ട് നയിക്കുന്നതെന്ന് കെ സുധാകരൻ എം പി

നരേന്ദ്ര മോദിയുടേത് ഫാഷിസ്റ്റ് ഭരണം അല്ലെന്ന് പണ്ട് പ്രകാശ് കാരാട്ട് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ സി.പി.എം നേതാക്കളായ എസ് രാമചന്ദ്രൻ പിള്ളയും എം എ ബേബിയും ആവർത്തിച്ച് വ്യക്തമാക്കുന്നു നരേന്ദ്ര മോദിയുടെ ഭരണകൂടത്തിന് ഫാഷിസ്റ്റ് സ്വഭാവം ഇല്ലെന്ന്. വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് കെ സുധാകരൻ എം പി.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;
നരേന്ദ്ര മോദിയുടേത് ഫാഷിസ്റ്റ് ഭരണം അല്ലെന്ന് പണ്ട് പ്രകാശ് കാരാട്ട് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ സി.പി.എം നേതാക്കളായ എസ് രാമചന്ദ്രൻ പിള്ളയും എം എ ബേബിയും ആവർത്തിച്ച് വ്യക്തമാക്കുന്നു നരേന്ദ്ര മോദിയുടെ ഭരണകൂടത്തിന് ഫാഷിസ്റ്റ് സ്വഭാവം ഇല്ലെന്ന് !! ഒപ്പം കോൺഗ്രസ് രാജ്യത്ത് തകർന്ന് ഇല്ലാതാകണമെന്ന പ്രതീക്ഷയും സ്വപ്നവും കേരളത്തിൻ്റെ മുഖ്യമന്ത്രി പങ്ക് വെയ്ക്കുന്നു.
അപ്പോഴും ബിജെപി തകരണമെന്നോ ഇല്ലാതാകണമെന്നോ ഉള്ള വിദൂരചിന്ത പോലും അദ്ദേഹത്തിനില്ല. രാഷ്ട്രീയ ജീവിതത്തിലുടനീളം കിട്ടിയ ബി ജെ പി പിന്തുണയുടെ നന്ദി അദ്ദേഹം ഇങ്ങനെ പ്രകടിപ്പിക്കുന്നതാകാം. ഇന്ത്യൻ രാഷ്ട്രീയത്തിൽ വെറുക്കപ്പെട്ടവരായി കഴിഞ്ഞിരുന്ന സംഘപരിവാർ പ്രസ്ഥാനങ്ങളെ അന്ധമായ കോൺഗ്രസ് വിരോധത്തിൻ്റെ പേരിൽ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തി വളർത്തി വലുതാക്കിയത് സിപിഎം ആണെന്നത് നാം മറന്നു പോകരുത്.
കോൺഗ്രസിനെ തകർക്കാൻ ഏത് ചെകുത്താനെയും കൂട്ടുപിടിക്കുമെന്ന ചിന്ത തന്നെയാണ് സിപിഎമ്മിനെ എന്നും മുന്നോട്ട് നയിക്കുന്നത്. അതിനു വേണ്ടി അവർ സ്വയം ചീഞ്ഞ് വളം കൊടുത്ത് വളർത്തിയെടുത്ത ബിജെപി ഇന്ന് രാജ്യത്തെ തകർത്തു കൊണ്ടിരിക്കുകയാണ്. വിലക്കയറ്റത്തിൽ പൊറുതിമുട്ടി ജനം നെട്ടോട്ടമോടുമ്പോഴും ബിജെപിയെ വിമർശിക്കാൻ ഭയന്ന് കോൺഗ്രസിനെതിരെ മാത്രം പറഞ്ഞു കൊണ്ടിരിക്കുകയാണ് സിപിഎം.
ഞങ്ങൾക്ക് നിങ്ങളോട് ചോദിക്കാനുള്ളത്, ഈ രഹസ്യ ബാന്ധവം അവസാനിപ്പിച്ചു കൂടേയെന്നാണ്. നിങ്ങളുടെ നേതാക്കളുടെ വാക്കുകളിൽ നരേന്ദ്ര മോദിയോടുള്ള സ്നേഹം നിറഞ്ഞ് തുളുമ്പുന്നത് ജനം കണ്ടു കൊണ്ടിരിക്കുകയാണ്.
അദ്വാനിക്കും വാജ്പേയിക്കും ഒപ്പം തോളോടു തോൾ ചേർന്ന് കോൺഗ്രസിനെതിരെ കുപ്രചാരണങ്ങൾ നടത്തിയ സിപിഎം, ഔദ്യോഗികമായി ബിജെപി മുന്നണിയിൽ ചേർന്നാലും പൊതു സമൂഹം അത്ഭുതപ്പെടേണ്ടതില്ല.
https://www.facebook.com/Malayalivartha