കേരള സര്‍ക്കാരിന്റെ കെഎസ്ആര്‍ടിസി- സ്വിഫ്റ്റില്‍ ആദ്യ യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക ഓഫര്‍..... ഈ മാസം 11 ന് വൈകുന്നേരം 5.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ് ഓഫ് ചെയ്യും, ടിക്കറ്റ് ബുക്കിംഗ് ഇന്ന് വൈകുന്നേരം 5 മണി മുതല്‍

കേരള സര്‍ക്കാരിന്റെ കെഎസ്ആര്‍ടിസി- സ്വിഫ്റ്റില്‍ ആദ്യ യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക ഓഫര്‍. സംസ്ഥാന സര്‍ക്കാര്‍ പുതിയതായി രൂപീകരിച്ച കമ്പനിയായ കെഎസ്ആര്‍ടിസി- സ്വിഫ്റ്റ് ബസുകളുടെ സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചു. ഈ മാസം 11 ന് വൈകുന്നേരം 5.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ് ഓഫ് ചെയ്യുന്നതോടെ ബസ്സുകളുടെ സര്‍വ്വീസ് ആരംഭിക്കും.
കെഎസ്ആര്‍ടിസി- സിഫ്റ്റ് ബസിന്റെ സീറ്റ് ബുക്കിംഗ് ഈ മാസം ഇന്ന് വൈകുന്നേരം 5 മണി മുതല്‍ തുടങ്ങും. www.online.keralartc.com എന്ന വെബ്സൈറ്റ് വഴിയും enterksrtc എന്ന mobile app വഴിയും ടിക്കറ്റുകള്‍ ലഭിക്കുന്നതാണ്.
അഡീഷണല്‍ സര്‍വ്വീസ് ടിക്കറ്റുകളും തല്‍ക്കാല്‍ ടിക്കറ്റുകളും ഓണ്‍ ലൈന്‍ വഴി ലഭ്യമാകും.
ആദ്യ ദിനം പ്രത്യേക ഓഫര്‍ തിരുവനന്തപുരം - ബാംഗ്ലൂര്‍ റൂട്ടില്‍ സ്വിഫ്റ്റ് എ.സി സര്‍വ്വീസുകളില്‍ ഓണ്‍ലൈന്‍ മുഖേന www.online.keralartc.com എന്ന വെബ്സൈറ്റ് വഴിയും enterksrtc എന്ന mobile app വഴിയും സീറ്റ് ബുക്ക് ചെയ്യുന്ന ആദ്യ യാത്രക്കാര്‍ക്ക് മടക്ക യാത്രാ ടിക്കറ്റ് സൗജന്യമായി നല്‍കുന്നതോടൊപ്പം സമ്മാനങ്ങളും ആദ്യയാത്രാ സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്. ഇത്തരത്തില്‍ നല്‍കിയ റിട്ടേണ്‍ ടിക്കറ്റ് അടുത്ത മൂന്ന് മാസത്തിനകം ഉപയോഗിക്കാനുള്ള സൗകര്യവും ലഭിക്കുന്നതാണ്.
എട്ടാംതീയതി (നാളെ) 5 മണിക്ക് റിസര്‍വ്വേഷന്‍ തുടങ്ങുന്ന നാല് ഗജരാജ സ്ലിപ്പര്‍ നിന്നുള്ള ഓരോ യാത്രക്കാര്‍ക്കാണ് ആദ്യം ഈ ആനുകൂല്യം ലഭ്യമാകുന്നത്. കൂടാതെ തുടര്‍ന്ന് ഓരോ ദിവസവും ഏപ്രില്‍ 30 വരെ പുതിയ സര്‍വ്വീസുകള്‍ ഇടുന്ന മുറക്ക് ആദ്യയാത്ര ബുക്ക് ചെയ്യുന്നവര്‍ക്കും ഈ ആനുകൂല്യം ലഭ്യമാകും.
ഇപ്രകാരം ഏപ്രില്‍ മാസത്തില്‍ ഓരോ ദിവസവും കൂടുതല്‍ സര്‍വീസുകള്‍ ഓരോ ദിവസവും ഓണ്‍ലൈനില്‍ നല്‍കുകയും ഏപ്രില്‍ 30 ആം തീയതിയോടെ ഇത്തരത്തില്‍ 100 ബസ്സുകളുടെ റിസര്‍വേഷന്‍ ലഭിക്കുകയും ചെയ്യും. ഈ ബസ്സുകളില്‍ ആദ്യ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കും ആനുകൂല്യം ലഭ്യമാകും. ഇത്തരത്തില്‍ ആകെ 100 പേര്‍ക്കാണ് ഉദ്ഘാടന ആനുകൂല്യം കിട്ടുക. ഇത് കൂടാതെ തിരഞ്ഞെടുത്ത റൂട്ടുകളില്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് മുപ്പതു ശതമാനം വരെ ടിക്കറ്റ് നിരക്കില്‍ ഇളവും ലഭ്യമാകും.
എ.സി സ്ലീപ്പര്‍ സര്‍വ്വീസുകളും ടിക്കറ്റ് നിരക്കുകളും ഇങ്ങനെ ...
തിരുവനന്തപുരം - ബാഗ്ലൂര്‍ (വൈകുന്നരം 6 മണിക്ക്, നാഗര്‍കോവില്‍- തിരുനല്‍വേലി, ഡിന്‍ഡിഗല്‍, നാമക്കല്‍- വഴി ബാഗ്ലൂര്‍,- ടിക്കറ്റ് നിരക്ക്: 1571 രൂപ)
തിരികെ ബാഗ്ലൂര്‍- തിരുവനന്തപുരം ( വൈകുന്നേരം 6 മണിക്ക്, നാമക്കല്‍- ഡിന്‍ഡിഗല്‍- തിരുനല്‍വേലി- നാഗര്‍കോവില്‍- തിരുവനന്തപുരം,ടിക്കറ്റ് നിരക്ക്: -1728 രൂപ)
തിരുവനന്തപുരം- ബാഗ്ലൂര്‍ ( വൈകുന്നേരം 5.30 മണിക്ക്, ആലപ്പുഴ- വൈറ്റില- തൃശ്ശൂര്‍- കോയമ്പത്തൂര്‍- സേലം വഴി- ടിക്കറ്റ് നിരക്ക്:1376 രൂപ ( 30% കുറഞ്ഞ നിരക്ക്)
തിരികെ ബാഗ്ലൂര്‍- തിരുവനന്തപുരം ( വൈകുന്നേരം 5 മണിക്ക്, സേലം, കോയമ്പത്തൂര്‍, തൃശ്ശൂര്‍- വൈറ്റില, ആലപ്പുഴ വഴി -ടിക്കറ്റ് നിരക്ക്: 2156 രൂപ)
എറണാകുളം- ബാഗ്ലൂര്‍ ( രാത്രി 8 മണിക്ക്, തൃശ്ശൂര്‍- കോയമ്പത്തൂര്‍- സേലം വഴി- ടിക്കറ്റ് നിരക്ക്: 988 രൂപ ( 30% ഡിസ്‌ക്കൗണ്ട്)
തിരികെ ബാഗ്ലൂര്‍ - എറണാകുളം (രാത്രി 8 മണിക്ക് , സേലം, കോയമ്പത്തൂര്‍ , തൃശ്ശൂര്‍ വഴി- ടിക്കറ്റ് നിരക്ക്: 1552 രൂപ)
എറണാകുളം - ബാഗ്ലൂര്‍ ( രാത്രി 9 മണിക്ക്, തൃശ്ശൂര്‍- കോയമ്പത്തൂര്‍- സേലം വഴി-ടിക്കറ്റ് നിരക്ക്: 988 രൂപ ( 30% ഡിസ്‌ക്കൗണ്ട്)
തിരികെ എറണാകുളം - ബാഗ്ലൂര്‍ (രാത്രി 9 മണിക്ക് , സേലം, കോയമ്പത്തൂര്‍ , തൃശ്ശൂര്‍ വഴി -ടിക്കറ്റ് നിരക്ക്:1552 രൂപ)
എ.സി സെമി സ്ലീപ്പര്‍ ബസുകളിലെ നിരക്കുകള്‍ ഇങ്ങനെ.....
പത്തനംതിട്ട - ബാഗ്ലൂര്‍ ( വൈകുന്നേരം 5,30 മണി, കോട്ടയം- തൃശ്ശൂര്‍- കോയമ്പത്തൂര്‍- സേലം വഴി -ടിക്കറ്റ് നിരക്ക്: 1251 രൂപ)
തിരികെ ബാഗ്ലൂര്‍ -പത്തനംതിട്ട ( രാത്രി 7.30 മണി, സേലം, പാലക്കാട്, തൃശ്ശൂര്‍- കോട്ടയം വഴി- ടിക്കറ്റ് നിരക്ക്: 1376 രൂപ)
കോട്ടയം- ബാഗ്ലൂര്‍ ( വൈകുന്നേരം - 5.30 മണി, തൃശ്ശൂര്‍- പെരിന്തല്‍മണ്ണ- നിലമ്പൂര്‍- ഗൂഡല്ലൂര്‍- മൈസൂര്‍ വഴി - ടിക്കറ്റ് നിരക്ക്: 993 രൂപ )
തിരികെ ബാഗ്ലൂര്‍ - കോട്ടയം ( വൈകിട്ട് 3.45 മണി, മൈസൂര്‍ - ഗൂഡല്ലൂര്‍ - നിലമ്പൂര്‍ വഴി ടിക്കറ്റ് നിരക്ക്: 1093 രൂപ)
കോഴിക്കോട് - ബാഗ്ലൂര്‍ (രാവിലെ 8.30 മണി, സുല്‍ത്താന്‍ ബത്തേരി - മൈസൂര്‍ വഴി ടിക്കറ്റ് നിരക്ക്: 703 രൂപ)
കോഴിക്കോട്- ബാഗ്ലൂര്‍ (ഉച്ചയ്ക്ക് 12 മണി, ബത്തേരി, മൈസൂര്‍ വഴി ടിക്കറ്റ് നിരക്ക്:- 703 രൂപ)
കോഴിക്കോട്- ബാഗ്ലൂര്‍ ( വൈകുന്നേരം 7 മണി, മാനന്തവാടി , മൈസൂര്‍ വഴി ടിക്കറ്റ് നിരക്ക്: 771 രൂപ)
കോഴിക്കോട്- മൈസൂര്‍ ( രാത്രി 10 മണി, മാനന്തവാടി, മൈസൂര്‍ വഴി ടിക്കറ്റ് നിരക്ക്:- 771 രൂപ)
തിരികെയുള്ള സര്‍വ്വീസുകള്‍
സുല്‍ത്താന്‍ ബത്തേരി വഴി, ഉച്ചയ്ക്ക് 12 മണി ടിക്കറ്റ് നിരക്ക്: 774 രൂപ, രാത്രി 10.30 മണി ടിക്കറ്റ് നിരക്ക്: 774 രൂപ, രാത്രി 11.45 ടിക്കറ്റ് നിരക്ക്:848 രൂപ, മാനന്തവാടി വഴി രാത്രി 8.30 മണി ടിക്കറ്റ് നിരക്ക്: 848 രൂപ'
"
https://www.facebook.com/Malayalivartha