Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

'പടയപ്പ പണിതുടങ്ങിയപ്പാ'... ഔസേപ്പിന്റെ കട വീണ്ടും തല്ലിത്തകര്‍ത്ത് മൂന്നാറിലെ പടയപ്പ, പഴക്കുലകളും പച്ചക്കറിയും അകത്താക്കി, 40000 രൂപയുടെ നാശനഷ്ടം

07 APRIL 2022 08:17 AM IST
മലയാളി വാര്‍ത്ത

പടയപ്പ പണിതുടങ്ങിയപ്പാ... മൂന്നാറിലെ ജനങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട ആനയാണ് പടയപ്പ. അപകടകാരിയല്ല ഈ ആന എന്നതിനാല്‍ ആളുകള്‍ സ്വന്തം വീട്ടിലെ ഒരു വളര്‍ത്തുമൃഗത്തെ പോലെ ആയിരുന്നു പടയപ്പയെ കണ്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇവന്‍ അല്‍പം അക്രമങ്ങള്‍ കാണിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം മൂന്നാറിലേക്ക് പോയിരുന്ന ഒരു കെഎസ്ആര്‍ടിസി ബസിനു മുന്നിലെത്തിയ ആന കുറച്ചുനേരം ആളുകളെ പേടിപ്പിക്കുകയും പിന്നീട് വാഹനത്തിന് പോകാനുള്ള വഴിയൊരുക്കുകയും ചെയ്തിരുന്നു. ആനയുടെ കൊമ്പ്‌കൊണ്ട് ബസിന്റെ ചില്ലിന് ചെറിയ പൊട്ടലും സംഭവിച്ചിരുന്നു. പക്ഷേ മനസില്‍ എന്തെങ്കിലും ദേഷ്യമുണ്ടോ എന്നറിയില്ല.. അവിടെ നിന്ന് പടയപ്പ നേരെ പോയത് ഒരു പഴംപച്ചക്കറിക്കടയിലേക്കായിരുന്നു. അവിയെത്തിയ ശേഷം കട തല്ലിത്തകര്‍ക്കുകയും ചെയ്തു. മൂന്നാര്‍ ജിഎച്ച് റോഡില്‍ പെരുമ്പാവൂര്‍ ചെറുകുന്നം സ്വദേശി എം.സി.ഔസേപ്പ് നടത്തുന്ന കടയുടെ മുന്‍വശമാണ് ആന തകര്‍ത്തത്. പുലര്‍ച്ചെ നാലുമണിക്കായിരുന്നു പടയപ്പയുടെ വികൃതി അരങ്ങേറിയത്.

മാത്രമല്ല 6 പഴുത്ത വാഴക്കുലകളും മുന്തിരി, മാതളം, ആപ്പിള്‍ എന്നിവ തിന്ന് തീര്‍ക്കുകയും ചെയ്തു. പഴങ്ങള്‍ മാത്രമല്ല പച്ചക്കറികളായ തക്കാളിയും മറ്റും ഭക്ഷിക്കുകയും ചെയ്തു. ഒറ്റ ദിവസംകൊണ്ട് ഏകദേശം 40,000 രൂപയുടെ നഷ്ടം പടയപ്പ ഉണ്ടാക്കിയെന്നാണ് കടയുടമ അവകാശപ്പെടുന്നത്. നേരത്തെ അഞ്ചുതവണ ഔസേപ്പിന്റെ കടയിലേക്ക് പടയപ്പ വന്നിട്ടുണ്ട്. ഇങ്ങനെ വരുമ്പോഴെല്ലാം എന്തെങ്കിലുമൊരു നാശം ഉണ്ടാക്കി മുഴുവന്‍ പഴങ്ങളും പച്ചക്കറികളും ഭക്ഷിച്ചിട്ടേ ആന മടങ്ങാറുള്ളൂ എന്നാണ് ഔസേപ്പ് പറയുന്നത്. മൊത്തം അഞ്ചുലക്ഷം രൂപയുടെ നാശനഷ്ടങ്ങള്‍ പടയപ്പ ഔസേപ്പിന് ഉണ്ടാക്കി കൊടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം ദേവികുളത്തുനിന്ന് വനംവകുപ്പിന്റെ ദ്രുതപ്രതികരണസേനയെത്തി പടക്കം പൊട്ടിച്ചാണ് ആനയെ കാട്ടിലേക്ക് തിരിച്ചയച്ചത്.

അതേസമയം മൂന്നാറിലേക്കുള്ള യാത്രയില്‍ കാട്ടാനകള്‍ ഭീഷണിയാകുന്നുണ്ട് എന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. അവധിക്കാലങ്ങളില്‍ പലയിടങ്ങളില്‍ നിന്നും ആളുകള്‍ മൂന്നാറിലേക്ക് എത്താറുണ്ട്. അതുകൊണ്ട് ആനകള്‍ കാടിറങ്ങുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാനുള്ള നടപടികള്‍ അധികൃതര്‍ കൈക്കൊള്ളണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (24 minutes ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (33 minutes ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (37 minutes ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (42 minutes ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (47 minutes ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (52 minutes ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (1 hour ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (1 hour ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (1 hour ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (4 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (6 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (6 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (7 hours ago)

Malayali Vartha Recommends