നടന് ഇന്ദ്രന്‍സിന്റെ അമ്മ അന്തരിച്ചു.... പുലര്‍ച്ചയോടെയായിരുന്നു അന്ത്യം, 90 വയസ്സായിരുന്നു, സംസ്‌കാര ചടങ്ങുകള്‍ ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍

ഇന്ദ്രന്‍സ് എന്ന് കേള്‍ക്കുമ്പോള്‍ അറിയാത്തവരായി ആരുമുണ്ടാവില്ല. ഇന്ദ്രന്‍സ് മലയാളം സിനിമ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം പിടിച്ചിട്ട് നാല് പതിറ്റാണ്ടാവുന്നു. നടനെ സ്‌നേഹിക്കുന്ന സിനിമ ആസ്വാദകരെ ഏറെ വേദനിപ്പിക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
നടന്‍ ഇന്ദ്രന്‍സിന്റെ അമ്മ ഗോമതി നിര്യാതയായി. പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. 90 വയസ്സായിരുന്നു. സംസ്‌കാര ചടങ്ങുകള്‍ ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍ നടക്കും. സോഷ്യല്‍ മീഡിയയിലോടോടെയും അല്ലാതെയുമായി നിരവധി പേരാണ് അമ്മയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നത്
ആദ്യ കാലത്ത് സിനിമയിലെ വസ്ത്രാലങ്കാര രംഗത്തു നിന്ന് അഭിനയ രംഗത്ത് എത്തിയ ഇന്ദ്രന്‍സ് മലയാളത്തില്‍ 250-ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
1981 ല്‍ 'ചൂതാട്ടം' എന്ന സിനിമയില്‍ വസ്ത്രാലങ്കാരം നിര്‍വ്വഹിച്ച ഇന്ദ്രന്‍സ് ആ ചിത്രത്തില്‍ തന്നെ ചെറിയൊരു കഥാപത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് മലയാള സിനിമ പ്രേക്ഷകരുടെ ആസ്വാദന മണ്ഡലത്തിലേക്ക് കാലെടുത്തു വെച്ചത്. ആ ചിത്രത്തിന്റെ നിര്‍മ്മാതാവായ ടിഎംഎന്‍ ചാക്കോ തന്നെയായിരുന്നു വസ്ത്രാലങ്കാരത്തിനായി അദ്ദേഹത്തെ ക്ഷണിച്ചതും. ശേഷം ഒട്ടനവധി സിനിമകളില്‍ ആ മേഖലക്കായി പ്രവര്‍ത്തിക്കാന്‍ ഇന്ദ്രന്‍സിന് കഴിഞ്ഞിട്ടുണ്ട്. . നീണ്ടുമെലിഞ്ഞ രൂപവും പ്രത്യേക സംഭാഷണ രീതിയും ഇന്ദ്രന്‍സ് എന്ന നടന് മലയാള മനസ്സില്‍ സ്ഥാനമുറപ്പിക്കാന്‍ ഏറെ സഹായകമായി
ഹാസ്യ കഥാപാത്രങ്ങള്‍ ചെയ്യാനുള്ള അദ്ദേഹത്തിന്റെ അഭിരുചി മനസ്സിലാക്കി തൊണ്ണൂറുകളില്‍ ഒരുപാട് സിനിമകളിലേക്ക് സംവിധായകര്‍ അദ്ദേഹത്തിന്റെ പേരെഴുതി ചേര്‍ത്തിരുന്നു. 1993-ല്‍ രാജസേനന്‍ സംവിധാനം ചെയ്ത് ജയറാം, ശോഭന, ജഗതി ശ്രീകുമാര്‍ നരേന്ദ്ര പ്രസാദ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ കൈകാര്യം ചെയ്തു സൂപ്പര്‍ ഹിറ്റായ 'മേലെ പറമ്പില്‍ ആണ്‍വീട്' എന്ന ചിത്രത്തിലെ കല്യാണ ബ്രോക്കറുടെ ചെറിയൊരു കഥാപാത്രമാണെങ്കിലും തന്മയത്വത്തോടെ ചെയ്തു ഫലിപ്പിക്കാന്‍ ഇന്ദ്രന്‍സ് എന്ന നടന് സാധിച്ചിട്ടുണ്ട്.
പിന്നീട് 199-ല്‍ രാജസേനെന്റ തന്നെ സംവിധാനത്തില്‍ പിറന്ന 'സി.ഐ.ഡി ഉണ്ണികൃഷ്ണന്‍ ബിഎ.ബിഎഡ് ' എന്ന സിനിമയിലൂടെയാണ് ഇന്ദ്രന്‍സ് എന്ന കൊമേഡിയന്‍ മലയാള സിനിമ മേഖലയില്‍ വ്യക്തമായി തന്നെ കാലുറപ്പിക്കുന്നത്. തൊണ്ണൂറുകളിലും രണ്ടായിരത്തില്‍ തുടക്കത്തിലും ഇന്ദ്രന്‍സ് തമാശ ചിത്രങ്ങളുടെ അഭിവാജ്യഘടമായിരുന്നു. പഞ്ചാബി ഹൗസ്, മാനത്തെ കൊട്ടാരം, വധു ഡോക്ടറാണ്, മലപ്പുറം ഹാജി മഹാനായ ജോജി, ആദ്യത്തെ കണ്മണി, അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്നിവയൊക്കെ അതില്‍ ചിലതു മാത്രമാണ്.
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിച് റോജിന്‍ തോമസ് കഥയും തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച 'ഒീാല' എന്ന ചിത്രത്തിലെ സാധാരണക്കാരന്‍ കുടുംബ നാഥനായ ഒലിവര്‍ ട്വിസ്റ്റ് ആയി ജീവിച്ചഭിനയിച് അദ്ദേഹം കയ്യടി നേടിയിരുന്നു.കയ്യടി നേടുകയാണ് അദ്ദേഹം. ഓരോ മനുഷ്യെന്റയും ഹൃദയത്തില്‍ തൊടാതെ ഈ ചിത്രം കണ്ടിറങ്ങാന്‍ കഴിയാത്തതിനും കാരണം ഒലിവര്‍ ട്വിസ്റ്റ് ഒരു നനവായി നമ്മളില്‍ പടരുന്നത് തന്നെയാണ്. അത്രക്കേറെ മികച്ചതായിട്ടാണ് ഇന്ദ്രന്‍സ് ഈ ചിത്രത്തിന് വേണ്ടി അഭിനയം കാഴ്ച വെച്ചിരിക്കുന്നത്.
2018-ല്‍ പുറത്തിറങ്ങിയ ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് 2018-ല്‍ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടി.
2019-ല്‍ വെയില്‍മരങ്ങള്‍ എന്ന ചിത്രത്തിലൂടെ സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌ക്കാരം നേടി.
"
https://www.facebook.com/Malayalivartha