ഇസ്രയേല്‍ എന്ന് കേള്‍ക്കുമ്പോള്‍ മുഖ്യന് കലിപ്പ് വരുന്നത് വെറുതെയല്ല ... മാനവികമായ സഹവര്‍ത്തിത്വത്തില്‍ വിശ്വസിക്കുന്ന സംഘടനയാണ് ആര്‍എസ്എസ് എന്ന് ഇസ്രയേല്‍ കോണ്‍സല്‍ ജനറല്‍ കോബി ശോഷാനി , മാനവികതയുടെ പര്യായമെന്ന വിശേഷണം ആര്‍എസിഎസിന് ചാര്‍ത്തി ഉറ്റസുഹൃത്തായ രാജ്യം

ആര്.എസ്.എസ് എന്ന് കേള്‍ക്കുന്നത് തന്നെ മുഖ്യമന്ത്രി പിണറായി വിജയന് അലര്‍ജിയാണ്. അപ്പോള്‍ പിന്നെ ഇസ്രയേല്‍ ആര്‍.എസ്.എസ് ആര്‍.എസ്.എസ് എന്ന് പറഞ്ഞാല്‍ എങ്ങനെ സഹിക്കും. ഇപ്പോഴിതാ അത് വീണ്ടു കേട്ടിരിക്കുന്നു.
രാജ്യത്ത് ആര്‍.എസ്.എസ് വളര്‍ച്ച തിരിച്ചറിയാനായില്ലെന്നും വളര്‍ച്ച വേണ്ട രീതിയില്‍ തിരിച്ചറിയാന്‍ സി.പി.എം നേതൃത്വത്തിനായില്ലെന്നത് തിരിച്ചടിയായി പാര്‍ട്ടി കോണ്‍ഗ്രസില്‍ സംഘടനാ റിപ്പോര്‍ട്ടില്‍ സ്വയം വിമര്‍ശനം ആളിക്കത്തുമ്പോഴാണ് ഇതാ ഇസ്രയേല്‍ അസല്‍ സന്ദേശം നല്‍കിയിരിക്കുന്നത്.
മാനവികമായ സഹവര്‍ത്തിത്വത്തില്‍ വിശ്വസിക്കുന്ന സംഘടനയാണ് ആര്‍എസ്എസ് എന്ന് ഇസ്രയേല്‍ കോണ്‍സല്‍ ജനറല്‍ കോബി ശോഷാനി. കെ റയില്‍ കേരളത്തില്‍ ആളിക്കത്തുമ്പോള്‍ മറ്റൊരു നന്ദിഗ്രാമം സിങ്കൂരും സിപിഎം ഉയര്‍ത്തുമ്പോള്‍ ഇതാ മാനവികതയുടെ പര്യായമെന്ന വിശേഷണം ആര്‍എസിഎസിന് ചാര്‍ത്തി ഉറ്റസുഹൃത്തായ രാജ്യം.
പശ്ചിമ ബംഗാളിലും ത്രിപുരയിലും ബി.ജെ.പിയുടെ വളര്‍ച്ച തിരിച്ചറിഞ്ഞില്ല. ബി.ജെ.പിക്ക് പകരം ചില സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടികളെയാണ് എതിര്‍ക്കുന്നത്. സിപിഎം നിലയില്ലാകയത്തില്‍ കേരളത്തിലും ആകും കെറയില്‍ സമരം അങ്ങനെ ആകും എന്ന പ്രവചനങ്ങള്‍ ശക്തിപ്രാപിക്കുകയാണ്.
മാനവികമായ സഹവര്‍ത്തിത്വത്തില്‍ വിശ്വസിക്കുന്ന സംഘടനയാണ് ആര്‍എസ്എസ് എന്ന് ഇസ്രയേല്‍ കോണ്‍സല്‍ ജനറല്‍ കോബി ശോഷാനി പറയുമ്പോള്‍ അത് അവരുടെ നിലപാട് തന്നെയാണ്. ആര്‍ എസ് എസിന്റെ ആദര്‍ശങ്ങള്‍ ഏതെങ്കിലും മതത്തിനെതിരോ ഏതെങ്കിലും മതത്തിന്റേതോ അല്ല. മനുഷ്യസമൂഹത്തിന്റെ സമാധാനപരമായ സഹവര്‍ത്തിത്വത്തിലാണ് അതിന്റെ പ്രവര്‍ത്തനമെന്ന് ഓര്‍ഗനൈസര്‍ വാരികയ്ക്ക് നല്കിയ അദ്ദേഹം അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.'സംഘത്തെക്കുറിച്ച് ഇന്ത്യയിലെത്തും മുമ്പ് ഞാന്‍ ധാരാളം കേട്ടിരുന്നു.
ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തുന്ന ചില പദ്ധതികള്‍ കാണുകയും മനസ്സിലാക്കുകയും ചെയ്തു. അതെന്നില്‍ ഏറെ മതിപ്പുളവാക്കി. അങ്ങനെയാണ് ആര്‍എസ്എസിനെ അടുത്തറിയാന്‍ ഞാന്‍ ആഗ്രഹിച്ചത്. ദേശിയതയിലടിയുറച്ച, രാഷ്ട്രനിര്‍മ്മാണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട സംഘടനയാണതെന്ന കൃത്യമായ ബോധ്യത്തിലാണ് ഞാന്‍ നാഗ്പൂരില്‍ സംഘത്തിന്റെ വിജയദശമി പരിപാടിയില്‍ സംബന്ധിച്ചത്', ശോഷാനി വിശിദീകരിച്ചു.
ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന നിരവധി പദ്ധതികളില്‍ പങ്കാളികാളാകാന്‍ ഇസ്രയേല്‍ സന്നദ്ധമാണ്. മേയ്ക് ഇന്‍ ഇന്ത്യ പോലുള്ള പദ്ധതികള്‍ ഏറെ ആകര്‍ഷകമാണ്. മുപ്പത് വര്‍ഷം പിന്നിടുന്ന ബന്ധമാണ് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ളത്. ഇസ്രയേലിനെ ലോകം അംഗീകരിക്കണമെന്നത് ഞങ്ങളുടെ ആഗ്രഹമാണ്. അമേരിക്ക ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമെന്ന നിലയില്‍ അംഗീകരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയും ആ വഴി പിന്തുടരുമെന്ന് ഇസ്രയേല്‍ ജനത ആഗ്രഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധമല്ല ഇസ്രയേലും ഇന്ത്യയുമായുള്ളത്.
അതിനുമപ്പുറം ഏറെ വൈകാരികമായ തലമുണ്ട്. ഇസ്രയേലികള്‍ അപരിചിതരായല്ല ഈ നാട്ടിലേക്ക് എത്തുന്നത്. എല്ലാ മേഖലയിലും ഇന്ത്യയുമായി യോജിച്ച് മുന്നേറാനാണ് ആഗ്രഹിക്കുന്നത്. ഇന്ത്യയില്‍നിന്നുള്ള ചില സിനിമാ നിര്‍മ്മാതാക്കള്‍ ഇസ്രയേലുമായി സംയുക്ത ചലച്ചിത്ര സംരഭത്തിന് പരിശ്രമിക്കുന്നത് ഏറെ സന്തോഷകരമാണത്.
രണ്ട് രാജ്യങ്ങളുടെയും പ്രകൃതി അത്രയ്ക്ക് സുന്ദരമാണ്, ഇസ്രയേല്‍ കോണ്‍സല്‍ ജനറല്‍ പറഞ്ഞു.സൈബര്‍ സുരക്ഷാ രംഗത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം പുതിയ കാര്യമല്ല. മുമ്പും സാങ്കേതികവിദ്യയുടെ കൈമാറ്റം നടന്നിട്ടുണ്ട്. ഇന്ത്യ ഒരു ഐടി പവര്‍ഹൗസാണ്.
ഇസ്രയേല്‍ ഒരു ആഗോള സൈബര്‍ ഹബ്ബുമാണ്. പൂനെയില്‍ സൈബര്‍ സാങ്കേതികവിദ്യയുടെ മികവിന്റെ കേന്ദ്രം നിര്‍മ്മിക്കുന്നത് ഇസ്രയേലിന്റെ സഹകരണത്തോടെയാണ്. ഇത്തരം ബന്ധങ്ങള്‍ തികച്ചും സ്വാഭാവികമാണെന്ന് കോബി ശോഷാനി ചൂണ്ടിക്കാട്ടി. ഇങ്ങനെ ഇന്ത്യയും ഇസ്രയേലുമായുള്ള ബന്ധം സംബന്ധിച്ച് വിശദീകരിച്ച അദ്ദേഹം എന്ന സംഘടനയോടുള്ള തന്റെയും തന്റെ രാജ്യത്തിന്റെയും മനോഭാവമാണ് വ്യക്തമാക്കിയത്.
മാത്രവുമല്ല ഇപ്പോള്‍ ഇസ്രയേലില്‍ ഉണ്ടായിരിക്കുന്ന രാഷ്ട്രീയ നീക്കങ്ങള്‍ ഏവരും ഉറ്റുനോക്കുമ്പോള്‍ മതഭീകരവാദത്തിനെതിരെ ഉറച്ച നിലപാട് കൂടി വരാന്‍ പോവുകയാണ്. അതായത് ഇസ്രയേലില്‍ വീണ്ടും ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാര്‍ അധികാരത്തില്‍ വരാനാണ് സാധ്യതയെന്ന് ഇസ്രയേല്‍ ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നെതന്യാഹുവിന്റെ തിരിച്ചുവരവ് പാലസ്തീനിനെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇസ്രയേലിന്റെ അതിര്‍ത്തികളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പാലസ്തീന്‍ ഭീകരര്‍ ആക്രമണങ്ങള്‍ നടത്തുകയും ജനങ്ങളെ പീഡിപ്പിക്കുകയും ചെയ്തിരുന്നു. നഫ്റ്റലി ബെനറ്റ് സര്‍ക്കാര്‍ വീണ വാര്‍ത്തകള്‍ പുറത്തുവന്നതോടെ അതിര്‍ത്തികളില്‍ നിന്നുള്ള പാലസ്തീന്‍ ഭീകരരുടെ ആക്രമണങ്ങള്‍ പൂര്‍ണമായും അവസാനിച്ചുവെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇസ്രയേല്‍ ഗാസ സംഘര്‍ഷം നടക്കുമ്പോള്‍ ഇസ്രയേലി ജനത മരിച്ചുവീഴുമ്പോഴും പലസ്തീന് അനുകൂലമായി മാത്രം കേരളത്തില്‍ ചിലര്‍ കുഴലൂതുന്നതിന്റെ കാരണം ഇപ്പോഴാണ പലര്‍ക്കും പിടികിട്ടിയത്.
https://www.facebook.com/Malayalivartha