ഭിന്നശേഷിക്കാരിയെ പുറത്താക്കാനുള്ള നീക്കം ഒടുവില്‍ സിന്ധുവിന്റെ ജീവനെടുത്തു, ആത്മഹത്യക്ക് പിന്നില്‍ ജീവനക്കാരുടെ സമ്മര്‍ദ്ദമെന്ന് വെളിപ്പെടുത്തല്‍, മാനന്തവാടി ആര്‍ടിഓഫീസ് കുരുക്കിലേക്ക്..

മാനന്തവാടി ജോയിന്റ് ആര്‍.ടി ഓഫീസിലെ ജീവനക്കാരിയായ സിന്ധുവിന്റെ മരണത്തില്‍ സഹപ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ഭിന്നശേഷിക്കാരിയായ സിന്ധുവിനെ ഓഫീസില്‍ നിന്ന് പുകച്ച് പുറത്തുചാടിക്കാനുള്ള ഗൂഢ തന്ത്രത്തിന്റെ ഫലമാണ് സിന്ധുവിന്റെ ആത്മഹത്യ എന്നാണ് വെളിപ്പെടുത്തലുകള്‍.
സിന്ധുവിന് നേരെ ജീവനക്കാരുടെ ഭാഗത്ത് നിന്ന് ചില കടന്നുകയറ്റങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്. ഇതെല്ലാം യുവതി എഴുതി വെക്കുകയും ചെയ്തിട്ടുണ്ട്. തന്റെ സഹപ്രവര്‍ത്തകര്‍ ഒറ്റപ്പെടുത്തുകയും ചീത്ത വിളിക്കുകയും ഒരു ഭിന്നശേഷിയായതുകൊണ്ട് തന്നെ പരിഹസിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് സിന്ധുവിന്റെ എഴുത്തുകള്‍ സൂചിപ്പിക്കുന്നത്. സിന്ധു എഴുതിവെച്ച ചില രേഖകള്‍ ഇതിനകം തന്നെ വീട്ടുകാര്‍ കണ്ടെടുക്കുകയും പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് എടവക പഞ്ചായത്ത് പ്രസിഡന്റായ പ്രദീപ് മാസ്റ്റര്‍ മലയാളി വാര്‍ത്തയോട് പറഞ്ഞു.
എന്തായാലും സിന്ധു വെറുതെയൊന്നും ജീവനൊടുക്കില്ല എന്നും ശക്തമായ കാരണങ്ങള്‍ ഇതിന് പിന്നില്‍ ഉണ്ട് എന്നുമാണ് പ്രദീപ് ചൂണ്ടിക്കാണിക്കുന്നത്. മാത്രമല്ല സിന്ധുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നിലവില്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും ഇനി അന്വേഷണം പാതിവഴിയില്‍ അവസാനിപ്പിച്ച് കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുകയാണെങ്കില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും പ്രദീപ് കൂട്ടിച്ചേര്‍ത്തു.
മാത്രമല്ല ഓഫീസില്‍ സിന്ധുവിന് ശക്തമായ എതിരാളികള്‍ ഉണ്ടായിരുന്നു എന്നതിന് തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രദീപ് പണ്ട് നടന്ന ഒരു സംഭവം കൂടി ഓര്‍ത്തെടുത്തിരുന്നു. അതായത് ഒരിക്കല്‍ സിന്ധുവിനെ ഓഫീസില്‍ കൊണ്ടുചെന്നുവിട്ട ഓട്ടോ ഡ്രൈവര്‍ സിന്ധു ആ ഓഫീസില്‍ ചില മാനസീക സംഘഷങ്ങള്‍ അനുഭവിക്കുന്നു എന്നുള്ള കാര്യം പുറത്ത് പറഞ്ഞിരുന്നു.
അന്ന് സിന്ധുവിനെ ഓഫീസില്‍ ആക്കിയ ശേഷം തിരിച്ചുപോകാന്‍ തയ്യാറെടുക്കുമ്പോള്‍ ഓഫീസിനകത്ത് നിന്നും ബഹളം കേള്‍ക്കുകയും എന്താണെന്ന് നോക്കാന്‍ ചെന്നപ്പോള്‍ സിന്ധു കരഞ്ഞുകൊണ്ട് പുറത്തേക്ക് ഓടിവരുന്ന കാഴ്ചയാണ് കണ്ടത് എന്നും ഓട്ടോ ഡ്രൈവര്‍ പറഞ്ഞു.
അതേസമയം സിന്ധുവിനെ കുറിച്ച് നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും നല്ല മതിപ്പായിരുന്നെന്നും നല്ല ആക്ടീവായി ജോലിചെയ്യുന്ന ആളായിരുന്നു അവരെന്നുമുള്ള പ്രദീപ് മാസ്റ്ററുടെ പ്രതികരണത്തെ തച്ചുടക്കുന്ന മറുപടിയാണ് മാനന്തവാടി ആര്‍ടിഒ നല്‍കിയത്. സിന്ധുവിന് മാനസീക പ്രശ്‌നങ്ങള്‍ ഉണ്ടെന്നും തന്നെ കാണാന്‍ വന്നപ്പോള്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്നോ രേഖാമൂലം പരാതി തരുകയോ ചെയ്തില്ല എന്നും ആര്‍ടിഒ മലയാളിവാര്‍ത്തയോട് പ്രതികരിച്ചു.
വീഡിയോ കാണാം..
https://www.facebook.com/Malayalivartha