'നമ്മള്‍ ആ വീഡിയോ കണ്ട കാര്യം ജഡ്ജിയോട് പറയാന്‍ പറ്റില്ലല്ലോ' ഒടുക്കം അളിയന്റെ വാക്കുകൾ തന്നെ അറസ്റ്റിലേക്ക് എത്തിക്കുന്നു.. നടുക്കുന്ന വെളിപ്പെടുത്തലുമായി ബൈജുകൊട്ടാരക്കര..

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് അനുമതി നേടിയത്. നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലും രണ്ടു ഘട്ടങ്ങളിലായി ചോദ്യംചെയ്യല്‍ നടത്തിയിരുന്നു. അതിനു ശേഷമാണ് ദിലീപ് വീണ്ടും അന്വേഷണസംഘത്തിന് മുന്നിലേക്ക് വന്നത്. പതിനാറര മണിക്കൂറാണ് ദിലീപിനെ അന്ന് ചോദ്യം ചെയ്തത്. ആവശ്യമെങ്കിൽ നടനെ ഇനിയും ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞിരിക്കുകയാണ്. അതേസമയം നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടില്‍ വെച്ച് കണ്ടതിന് കൃത്യമായ തെളിവുകളുണ്ടെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കരയുടെ വെളിപ്പെടുത്തൽ പുറത്ത് വരുകയാണ്. സുരാജിന്റെതായി പുറത്ത് വന്ന ഒരു ഓഡിയോ സന്ദേശം ഇത് വ്യക്തമാക്കുന്നതാണ്. 'നമ്മള്‍ ആ വീഡിയോ കണ്ട കാര്യം ജഡ്ജിയോട് പറയാന്‍ പറ്റില്ലല്ലോ' എന്നാണ് ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജ് സീനിയർ വക്കീലിനോട് സംസാരിക്കുന്ന ശബ്ദരേഖയിലുള്ളത്. ഇത് വലിയ തെളിവാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഫോണിലെ വിവരങ്ങള്‍ ഒന്നും കിട്ടിയില്ലെന്നും എല്ലാം മായ്ച്ച് കളഞ്ഞെന്നുമാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ പറഞ്ഞത്. പക്ഷെ ചില രേഖകള്‍ മാത്രം കിട്ടിയെന്നുണ്ടെങ്കില്‍ സായ് ശങ്കറിന്റെ പെന്‍ഡ്രൈവ് വഴിയോ മറ്റോ ആയിരിക്കാം ഇതെല്ലാം കണ്ടെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. നമ്മളാ വീഡിയോ കണ്ട് കാര്യം ജഡ്ജിയോട് പറയാന്‍ പറ്റില്ലലോ എന്ന് പറയുന്നതിന്റെ അർത്ഥമെന്താണ്. ഈ ഓഡിയോയും കീറിമുറിച്ചെടുത്തതാണെന്ന് ന്യായീകരണ തൊഴിലാളികള്‍ പറയുമോ.
ബാലചന്ദ്രകുമാർ തുടക്കം മുതല്‍ പറയുന്ന കാര്യങ്ങളും പൊലീസിന് കൊടുത്ത തെളിവുകളും സത്യസന്ധമാണെന്നതിന്റെ സ്ഥിരീകരമാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ കോടതിയില്‍ സമർപ്പിച്ചിരിക്കുന്ന ഈ രേഖയെന്നും ബൈജു കൊട്ടാരക്കര അഭിപ്രായപ്പെടുന്നു. അന്ന് അതില്‍ ബാലചന്ദ്രകുമാർ വളരെ വ്യക്തമായി തന്നെ പല കാര്യങ്ങളും പറഞ്ഞുണ്ട്. ശരത് പുറത്ത് നിന്നും കയറി വരുന്നു. അദ്ദേഹം കയറി വരുമ്പോള്‍ ഇവരെല്ലാം അവിടെ ഇരിപ്പുണ്ട്. എന്തായി ഇക്ക എന്ന് ചോദിക്കുന്നു. ബൈജു പൌലോസ് എന്തായി എന്ന ചോദ്യത്തിലുള്ളത് കൊല്ലാന്‍ കൊടുത്ത കൊട്ടേഷനക്കുറിച്ചാണ്. ഇത് സംബന്ധിച്ച തെളിവുകളെല്ലാം പൊലീസിന്റെ കയ്യിലുണ്ട്. അതിനു ശേഷം അവിടെ കൊണ്ടുവന്ന ടാബില്‍ നിന്നും വീഡിയോകള്‍ കാണുകയും ടാബ് കാവ്യാ മാധവന്റെ കയ്യില്‍ കൊടുത്തു എന്നുമൊക്കെ വളരെ വ്യക്തമായി ബാലചന്ദ്രകുമാർ വളരെ വ്യക്തമായി പൊലീസിന് മൊഴുകൊടുത്തു. പൊലീസിനോട് കാര്യങ്ങള്‍ വിശദീകരിച്ചു എന്ന് മാത്രമല്ല, മുഖ്യമന്ത്രി പരാതി കൊടുത്തു. അതിന്റെ ഓഡിയോ ക്ലിപ്പുകളില്‍ പലരും ടിവി ചാനലുകള്‍ക്കും എനിക്കും തന്നിട്ടുണ്ടെന്നും ബൈജു കൊട്ടാരക്കര പറയുന്നു. അറ്റവും മുറിയുമില്ലാത്ത ഡയലോഗുകള്‍ അവിടെ ഇവിടേയും പോയി റെക്കോർഡ് ചെയ്ത് ആളുകളെ പറ്റിക്കുന്നുവെന്നായിരുന്നു ദിലീപിനെ ന്യായീകരിച്ചു കൊണ്ട് സംസാരിക്കുന്നവർ വാദിച്ചിരുന്നത്. എന്നാല്‍ ബാലചന്ദ്രകുമാർ ആ ഒരു പെണ്‍കുട്ടിക്ക് നീതി കിട്ടുന്നതിന് വേണ്ടി അന്നും ഇന്നും ഉറച്ച് നില്‍ക്കുന്നു. അക്കാര്യത്തിന്‍ ബലമേകുന്ന ഒരു കാര്യമാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ ചെയ്തിരിക്കുന്നത്.
ദൃശ്യങ്ങള്‍ ഇവരുടെ കയ്യിലുണ്ടെന്ന് വ്യക്തമാക്കുന്നതാണ് സുരാജിന്റേതായി കണ്ടെത്തിയ ആ ഓഡിയോയിലുള്ളത്. കോടതിയില്‍ നിന്ന് ചോർന്നു എന്ന് പറയുന്ന ദൃശ്യങ്ങളും ആദ്യത്തെ ദൃശ്യങ്ങളും ഇവരുടെ കയ്യിലുണ്ട്. ഇതിനെല്ലാമുള്ള ഒരു സ്ഥിരീകരണമാണ് ഇത്. ഈ തെളിവുകള്‍ നശിപ്പിച്ചതിനും ഇങ്ങനെയുള്ള കാര്യങ്ങള്‍ ജാമ്യം റദ്ദ് ചെയ്യപ്പെടാനുള്ള സാധ്യത നൂറ് ശതമാനമാണ്. ജാമ്യം റദ്ദ് ചെയ്യപ്പെടാനായി ഉടന്‍ തന്നെ പൊലീസ് കോടതിയില്‍ അപേക്ഷ സമർപ്പിക്കും എന്നാണ് അറിയാന്‍ കഴിയുന്നത്. അങ്ങനെ വന്നാല്‍ ദിലീപിനും കൂട്ടാളികള്‍ക്കും ജയിലില്‍ കിടന്ന് ബാക്കി വിചാരണയെ നേരിടേണ്ടി വരും. എന്തൊക്കെയായാലും ഈ കേസ് ഈ വരുന്ന 16-ാം തിയതി തീരുന്ന ലക്ഷണം കാണുന്നില്ല. ഇപ്പോള്‍ തന്നെ ഏതാണ് 160-ലേറെ സാക്ഷി മൊഴികള്‍ പുതുതായി വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട പല നടപടി ക്രമങ്ങളും നടക്കേണ്ടതുണ്ട്. മൂന്ന് മാസം കൂടിയെങ്കിലും ഈ അന്വേഷണത്തിന് വേണ്ടി. കേസ് പെട്ടെന്ന് തീരണമെന്ന് ആർക്കും നിർബന്ധമില്ല. കേസ് മാന്യമായി തീരണം. ദിലീപ് കുറ്റക്കാരനല്ലെങ്കില്‍ അദ്ദേഹം ശിക്ഷിക്കപ്പെടണ്ട. പക്ഷെ കാര്യങ്ങള്‍ സത്യസന്ധമായി തെളിയണം. അല്ലാതെ കോടികള്‍ ഇറക്കി കളിക്കുന്നു എന്നുള്ളതുകൊണ്ട് ഈ കേസ് തെളിയാതെ പോവരുതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. അതേസമയം തനിക്കെതിരെ മാധ്യമ വിചാരണ നടക്കുന്നുവെന്നും ഇത് അവസനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപിന്റെ ഹർജി നിയമപരമായി നിലനിൽക്കുന്നതല്ലെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. എന്നാൽ അന്വേഷണം നടത്തി നടപടിയെടുക്കാൻ ഡിജിപിക്ക് കോടതി നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ എം വി നികേഷ് കുമാറിനും റിപ്പോർട്ടർ ചാനലിനുമെതിരെ കേസും രജിസ്റ്റർ ചെയ്തിരുന്നു.
https://www.facebook.com/Malayalivartha