നോക്കി നിൽക്കെ കാറ്റിൽ മകൾ ഉയർന്നു പൊങ്ങി; തൃശ്ശൂരിൽ ശക്തമായ ചുഴലിക്കാറ്റിൽ സംഭവിച്ചത് ഞെട്ടിക്കുന്നത്, ഉഷയുടെ കൊച്ചുമകൾ ധ്വനിയാണ് ചൊവ്വ ഉച്ചയ്ക്ക് 3.25ന് ഉണ്ടായ അതിശക്തമായ കാറ്റിൽ വായുവിലേക്ക് എടുത്ത് ഉയർത്തപ്പെട്ടു, മുത്തശ്ശി ഉഷയുടെ സമയോചിതമായ ഇടപെടലിൽ വലിയ അപകടം ഒഴിവായി

തൃശ്ശൂരിൽ ശക്തമായ ചുഴലിക്കാറ്റിൽ വലിയ നാശനഷ്ടം ഉണ്ടായതായി റിപ്പോർട്ട്. ഇതിനുപിന്നാലെ ഏവരെയും ഞെട്ടിക്കുന്ന മറ്റൊരു സംഭവവും അരങ്ങേറി. മുത്തശ്ശി നോക്കി നിൽക്കെ കാറ്റിൽ കൊച്ചുമോൾ ഉയർന്നു പൊങ്ങി. 70 സെന്റി മീറ്റർ വരെ ഉയർന്നുവെന്നാണ് വെളിപ്പെടുത്തൽ. പൂവ്വത്തുശേരി അയ്യേടത്ത് ഉഷയ്ക്ക് ഇപ്പോഴും ഇതിന്റെ ഞെട്ടൽ വിട്ടുമാറിയിട്ടില്ല. ഉഷയുടെ കൊച്ചുമകൾ ധ്വനിയാണ് ചൊവ്വ ഉച്ചയ്ക്ക് 3.25ന് ഉണ്ടായ അതിശക്തമായ കാറ്റിൽ വായുവിലേക്ക് ഉയർന്നുപൊങ്ങിയത്.
മുത്തശ്ശി ഉഷയുടെ സമയോചിതമായ ഇടപെടലിൽ മൂലം വലിയ അപകടം ഒഴിവാകുകയാണ് ഉണ്ടായത്. കൊച്ചുമകൾ ധ്വനി വീടിനു പിന്നിൽ കെട്ടിയിരുന്ന നായ്ക്കുട്ടിയുടെ അടുത്തേക്ക് പോകുകയായിരുന്നു.
ഇതിനുപിന്നാലെ ഉണ്ടായ ശക്തമായ കാറ്റിൽ ധ്വനി ഉയർന്നതു കണ്ട ഉഷ ആദ്യം ഞെട്ടിയെങ്കിലും ഓടിയെത്തി കോരിയെടുത്ത് അകത്തേക്ക് ഓടുകയാണ് ചെയ്‍തത്. കാറ്റിന്റെ ശക്തിയിൽ വാതിൽ അടയ്ക്കാൻ പോലും ഏറെ ബുദ്ധിമുട്ടിയതായി ഉഷ ചൂണ്ടിക്കാണിക്കുന്നു. ഇവരുടെ വീട്ടിലെ ജാതി ഉൾപ്പെടെയുള്ള മരങ്ങൾ കടപുഴകി വീണിട്ടുമുണ്ട്. മേൽക്കൂരയ്ക്കും കനത്ത നാശനഷ്ടമുണ്ടായി. പ്രദേശത്ത് കാറ്റിൽ വ്യാപകമായി മരങ്ങൾ വീണ് പോസ്റ്റുകൾ ഒടിയുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.
അതോടൊപ്പം തന്നെ ജില്ലയിൽ തുടർച്ചയായ രണ്ടാം ദിവസവും ഒറ്റപ്പെട്ട കനത്ത മഴയും കാറ്റും ഇടിമിന്നലും ഉണ്ടായി. കഴിഞ്ഞ ദിവസം മാള, കൊടകര, നെല്ലായി, എരുമപ്പെട്ടി മേഖലയിൽ കനത്ത മഴയും കാറ്റുമുണ്ടായി. മറ്റത്തൂർ മന്ദാരപ്പിള്ളിയിൽ കാറ്റിൽ വ്യാപകമായി കൃഷി നശിച്ചതായും റിപ്പോർട്ടുകളുണ്ട്. ചാലക്കുടി, കുറ്റിക്കാട്, കോട്ടാറ്റ് ഭാഗങ്ങളിൽ കാറ്റും മഴയും നാശം വിതച്ചു. മരങ്ങൾ ഒടിഞ്ഞു റോഡിൽ വീണു ഗതാഗതം തടസ്സപ്പെടുകയുണ്ടായി.
ഈ മേഖലയിലും കൃഷി നാശം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുകൂടാതെ കരുവന്നൂർ മേഖലയിൽ പലയിടത്തും മരം വീണു. തൃശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെടുകയുണ്ടായി. വലിയ പാലത്തിനു സമീപം കാറിനു മുകളിൽ മരം വീണു. പരുക്കില്ലാതെ രക്ഷപ്പെട്ടു. കഴിഞ്ഞദിവസം കൊരട്ടി ഭാഗത്ത് കൊടുങ്കാറ്റിൽ വ്യാപക നാശനഷ്ടമുണ്ടായി. ഇന്നലെ തൃശൂർ നഗരത്തിലും ശക്തമായ കാറ്റോടെ മഴ പെയ്യുകയുണ്ടായി.
https://www.facebook.com/Malayalivartha