കോട്ടയത്തുനിന്നും വിനോദയാത്ര പോയ സംഘത്തിലെ വിദ്യാര്‍ത്ഥികള്‍ കടലില്‍ മുങ്ങി മരിച്ചു; മംഗളം എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ടത്

കോട്ടയത്തു നിന്ന് കര്‍ണാടകയിലെ മണിപ്പാലിലേക്ക് വിനോദയാത്രയ്ക്കു പോയ സംഘത്തിലെ 3 വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. സെന്റ് മേരീസ് ഐലന്‍ഡിലാണ് അപകടമെന്നാണ് പ്രാഥമിക വിവരം. ആരൊക്കെയാണ് മരണപ്പെട്ടത് എന്നതിനേക്കുറിച്ച് ഇപ്പോള്‍ പുറത്തുവരുന്നതേ ഉള്ളൂ. പുറത്തു വരുന്നത് അനുസരിച്ച് കോട്ടയം കുഴിമറ്റം ചെപ്പാട്ടു പറമ്പില്‍ അമല്‍സി അനില്‍..ഉദയമ്പേരൂര്‍ ചിറമേല്‍ ആന്റണി ഷിനോയ്. പാമ്പാടി എല്ലൂര്‍ വെള്ളിമുള്ളില്‍ അലന്‍ റെജി എന്നിവരാണ് മരിച്ചത് എന്നാണ്.
ഏറ്റുമാനൂര്‍ മംഗളം എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്. കടലില്‍ കുളിക്കുന്നതിനിടെ മൂവരും തിരയില്‍പെടുകയായിരുന്നു. പാമ്പാടി, മൂലമറ്റം, ഉദയംപേരൂര്‍ സ്വദേശികളാണ് ഇവര്‍. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് മണിപ്പാലിന് സമീപം മാള്‍ട്ടേലെ സെന്‍മേരീസ് ബീച്ചിലാണ് സംഭവം നടക്കുന്നത്..
സെന്‍മേരീസ് ബീച്ചിലെ കടല്‍ കുറ്റിയിലൂടെ നടന്നു പോകവേ കാല്‍ വഴുതി കടലിലേയ്ക്ക് വീണതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. അതുപോലെ തന്നെ മറ്റൊരു കാര്യം കൂടി പ്രചരിക്കുന്നുണ്ട് സെല്‍ഫി എടുക്കുന്നതിനിടെ തിരയില്‍ പെട്ടതാണ് എന്നുള്ളതാണത്..ഇക്കാര്യത്തില്‍ സ്ഥിരീകരണം വരേണ്ടതുണ്ട്.കാരണം അവിടെയുള്ള വിദ്യാര്‍ത്ഥികളുമായോ അധ്യാപകരുമായോ ഇതുവരെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല.. വിവരങ്ങള്‍ പുറത്ത് വരുന്നതേ ഉള്ളൂ.. വാഹനത്തിന്റെ ഡ്രൈവറില്‍ നിന്നാണ് ഈ വിവരം അറിയാന്‍ കഴിഞ്ഞിരിക്കുന്നത്.
https://www.facebook.com/Malayalivartha