സിപിഎംപാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറിന് പങ്കെടുക്കുമെന്ന് കെ വി തോമസ്... കെ.വി.തോമസിനെതിരായ നടപടി കെപിസിസിക്ക് തീരുമാനിക്കാമെന്ന് ഹൈക്കമാന്‍ഡ്; അധികാരസ്ഥാനത്തെ അരനൂറ്റാണ്ട് ആരുടേയും ഔദാര്യമല്ലെന്ന് തോമസ്

കോണ്ഗ്രസ് നേതാവ് കെ.വി തോമസ് കണ്ണൂരില്‍ നടക്കുന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട സെമിനാറില്‍ പങ്കെടുക്കും. ഇന്ന് അദ്ദേഹം വസതിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. എന്നാല്‍ സിപിഎം സെമിനാറില്‍ പങ്കെടുത്താല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്നായിരുന്നു കെപിസിസിയുടെ ഭീഷണി.
കെ.വി.തോമസിനെതിരായ നടപടി കെപിസിസിക്ക് തീരുമാനിക്കാമെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചു. കെ.വി.തോമസിനെ വിലക്കിയത് കെപിസിസിയാണ്. കെ.പി.സി.സി തീരുമാനം എന്തായാലും ഹൈക്കമാന്‍ഡ് അംഗീകരിക്കുമെന്നാണ് വിവരം. എന്നാല്‍ ഈ നടപടിക്കതിരെ കെ വി തോമസ് ശക്തമായി തന്നെ പ്രതികരിച്ചു.
അധികാരസ്ഥാനത്തെ അരനൂറ്റാണ്ട് ആരുടേയും ഔദാര്യമല്ലെന്നും തോമസ് തുറന്നടിച്ചു. ഒപ്പം ഒന്നുകൂടി വ്യക്തതവരുത്തി. പോകുന്നത് പാര്‍ട്ടി കോണ്‍ഗ്രസിനല്ല. സെമിനാറിനാണ്. പിന്നെ പുറത്താക്കുമെന്ന മുന്നറിയിപ്പിനുമുണ്ടായിരുന്നു മറുപടി.
സമൂഹമാധ്യമങ്ങളിലെ തിരുതത്തോമാവിളിക്ക് ഇക്കുറി ചെവി കൊടുത്തു. തിരിച്ചും പറഞ്ഞു. തലമുറമാറ്റം തനിക്കുമാത്രമോ എന്നായിരുന്നു സ്ഥാനങ്ങള്‍ നിഷേധിച്ചതിനോടുള്ള മറുചോദ്യം. മാഷിനോട് സോണിയയ്ക്കുള്ള മമത മകനില്ലെന്ന് ചിലര്‍ രഹസ്യം പറഞ്ഞിരുന്നത് തോമസ് ഇവിടെ പറയാനും മറന്നില്ല.
എന്നാല്‍ പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാനുളള ശശി തരൂരിന്റെ തീരുമാനത്തിനെതിരെ സംസ്ഥാന കോണ്ഗ്രസ് നേതൃത്വം രംഗത്ത് വന്നതിന് പിന്നാലെയാണ് കെ വി തോമസും ആഗ്രഹം പ്രകടിപ്പിച്ചത്. ദേശീയതലത്തില്‍ ബിജെപി ഇതര സഖ്യം രൂപപ്പെടേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.
സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം ശശി തരൂരിനും തനിക്കും എതിരെ എടുക്കുന്ന നിലപാട് സ്വാഭാവികമാണെങ്കിലും പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ പങ്കെടുക്കുന്നത് ആദ്യത്തെ സംഭവമല്ലെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, കെ വി തോമസ് നിലപാടറിയിച്ചതോടെ സംസ്ഥാന നേതാക്കളും രംഗത്തെത്തി. പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്നത് അച്ചടക്ക ലംഘനമാണെന്ന് മുല്ലപ്പളളി രാമചന്ദ്രന്‍ പ്രതികരിച്ചു.
പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായ സെമിനാറിലേക്ക് കെ വി തോമസിനെ ക്ഷണിച്ച വിഷയത്തില്‍ സംസ്ഥാന നേതൃത്വത്തിന് ഒപ്പമാണെന്ന സന്ദേശമാണ് ഹൈക്കമാന്‍ഡ് നല്‍കുന്നത്. ഇക്കാര്യത്തില്‍ ഇനി പ്രത്യേകിച്ച് നിര്‍ദ്ദേശം നല്‍കില്ലെന്നും സെമിനാറില്‍ പങ്കെടുക്കേണ്ടെന്നും എ ഐ സി സി വ്യക്തമാക്കി.
കോണ്‍ഗ്രസ് വിലക്ക് ലംഘിച്ച് കെ വി തോമസ് സെമിനാറില്‍ എത്തുമെന്ന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ പ്രതികരണത്തോടെയാണ് വീണ്ടും വിഷയം സജീവമായത്.
https://www.facebook.com/Malayalivartha