മലപ്പുറത്ത് നാലുവയസ്സുകാരനെ ചുഴറ്റിയെറിഞ്ഞ് കൊളക്കാടന്‍ മിനി; വീഡിയോ വൈറലായതോടെ പിതാവ് രംഗത്ത്

മലപ്പുറത്ത് ആനയുടെ ആക്രമണത്തില്‍ നിന്നും 4 വയസ്സുകാരനെ രക്ഷപ്പെടുത്തുന്ന വിഡിയോ കുറച്ചു സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. കീഴുപറമ്പ് പഴംപറമ്പില്‍ കെട്ടിയിട്ട ആനയ്ക്കു ഭക്ഷണം കൊടുക്കുമ്പോള്‍ ബാപ്പയേയും മകനേയും തുമ്പിക്കൈ ചുഴറ്റി ആക്രമിക്കാനുള്ള ശ്രമത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതാണ് വിഡിയോ.
ഇപ്പോഴിടാ വീഡിയോയിലെ ആ പിതാവ് വിശദീകരണവുമായി രംഗത്തുവരികയാണ്. പഴംപറമ്പ് വലിയ പീടിയക്കേക്കല്‍ നബീലും മകനുമാണ് ആ വിഡിയോയിലുള്ളത്. തൃക്കളയൂര്‍ ക്ഷേത്രത്തിനു സമീപത്താണ് ആനയെ കെട്ടിയിട്ടിരുന്നത്. നബീല്‍ നല്‍കിയ തേങ്ങ ആന കഴിച്ചതോടെ മകനും താല്‍പര്യമായി. മകനെയും കൂട്ടി ആനയ്ക്കരികിലെത്തി ഭക്ഷണം നല്‍കിയതോടെ ആന തുമ്പിക്കൈ ചുഴറ്റി മകനെ പിടികൂടി. പെട്ടെന്നുതന്നെ നബീല്‍ കുട്ടിയെ വലിച്ചെടുത്തു രക്ഷപ്പെടാനൊരുങ്ങി. ഇതിനിടയില്‍ നബീലിന്റെ കാലിലും ആന പിടികൂടാന്‍ ശ്രമിച്ചു. ധൈര്യത്തോടെയുള്ള നബീലിന്റെ പരിശ്രമത്തിലൂടെ ഇരുവരും പിന്നീടു രക്ഷപ്പെടുന്നതാണു വിഡിയോ. പുറത്തുവന്ന വിഡ!ിയോ അഞ്ചു മാസം പഴക്കമുള്ളതാണ്.
ഭാര്യയുടെ ഉമ്മയും സഹോദരനും വീട്ടില്‍ വന്ന സമയത്താണ് ആനയുടെ അടുത്തുപോയത്. ഭാര്യയും രണ്ടു കുട്ടികളും കൂടെയുണ്ടായിരുന്നു. ആനയുടെ അടുത്ത് ആരുമില്ലായിരുന്നു. അടുത്ത വീട്ടില്‍ ചോദിക്കാമെന്നു കരുതിയെങ്കിലും ഉച്ചകഴിഞ്ഞ സമയമായതിനാല്‍ വീട്ടുകാര്‍ മയക്കത്തിലാണെന്നു മനസ്സിലാക്കി തിരിച്ച് ആനയുടെ അടുത്തെത്തി. ആദ്യം ഞാന്‍ തന്നെ തേങ്ങയെടുത്ത് ആനയുടെ തുമ്പിക്കൈയില്‍ വച്ചു നല്‍കി. ആന പ്രകോപനമൊന്നും ഉണ്ടാക്കിയില്ല. ഇതുകണ്ടപ്പോള്‍ മകനും താല്‍പര്യമായി. നേരത്തേ ഞാന്‍ തേങ്ങ നല്‍കാന്‍ പോകുമ്പോള്‍ തടഞ്ഞിരുന്നെങ്കിലും മകനും കൂടെവന്നിരുന്നു. പിന്നീട് മകന്റെ നിര്‍ബന്ധത്തിനു വഴങ്ങി തേങ്ങ നല്‍കുമ്പോഴാണ് ആനയുടെ ആക്രണമുണ്ടായത്.
ഭാര്യ സഹോദരനാണു മൊബൈല്‍ ഫോണില്‍ വിഡിയോ പകര്‍ത്തിയത്. ആനയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടെങ്കിലും പേടി കാരണം വിഡിയോ പുറത്തു വിട്ടിരുന്നില്ല. മൂന്നാഴ്ച മുന്‍പു സൗദി അറേബ്യയില്‍ പോയ നബീല്‍ തന്നെയാണു കഴിഞ്ഞ ദിവസം വിഡിയോ പുറത്തുവിട്ടത്. ഇതേ ആനയുടെ അടുത്തു വന്നു കുട്ടികള്‍ സെല്‍ഫി എടുക്കുന്നതു ശ്രദ്ധയില്‍പെട്ടതോടെ പേടി തോന്നി അപകടം വരരുത് എന്ന മുന്നറിയിപ്പിനായാണ് ഇപ്പോള്‍ വിഡിയോ പങ്കുവച്ചതെന്നു നബീല്‍ പറഞ്ഞു. കൊളക്കാടന്‍ മിനി എന്നാണ് ആനയുടെ പേര്.
https://www.facebook.com/Malayalivartha