'ആള്‍ക്കാര്‍ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്; ശ്രീനിവാസന് ആദരാഞ്ജലി ഇട്ട മനോരോഗികള്‍ക്ക് ശ്രീനിവാസന്റെ ഉശിരന്‍ ട്രോള്‍ മറുപടി;

സമൂഹമാധ്യമങ്ങളില്‍ തന്റെ അസുഖവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജവാര്‍ത്തയോട് പ്രതികരിച്ച് നടന്‍ ശ്രീനിവാസന്‍. താരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുവെന്ന വിവരം പങ്കുവച്ച സുഹൃത്തും നിര്‍മാതാവുമായ മനോജ് രാം സിങ്ങിനോടാണ് താരത്തിന്റെ പ്രതികരണം. 'ആള്‍ക്കാര്‍ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട. കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്,' എന്നായിരുന്നു നര്‍മ്മബോധം കൈവിടാതെയുള്ള ശ്രീനിവാസന്റെ ഡയലോഗ്.
ശ്രീനിവാസനെ നായകനാക്കി 'അയാള്‍ ശശി' എന്ന ചിത്രം സംവിധാനം ചെയ്ത സജിന്‍ ബാബുവാണ് ശ്രീനിവാസന്റെ രസകരമായ മറുപടി ആരാധകരെ അറിയിച്ചുകൊണ്ട് വ്യാജവാര്‍ത്തകള്‍ക്കെതിരെ രംഗത്തു വന്നത്. ബൈപ്പാസ് സര്‍ജറിക്ക് വിധേയനായ ശ്രീനിവാസന്‍ നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ശ്രീനിവാസന്റെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതരും വ്യക്തമാക്കിയിരുന്നു. അതിനിടയിലാണ് ശ്രീനിവാസനെ കുറിച്ച് വ്യാജവാര്‍ത്ത പ്രചരിച്ചത്.
സംവിധായകന്‍ സജിന്‍ ബാബു പറഞ്ഞതിങ്ങനെ
ഈ ചിത്രം 'അയാള്‍ ശശി' എന്ന സിനിമക്കായി ചെയ്ത മാക്കോവര്‍ ആണ്.. ഇത് വച്ചാണ് ചിലര്‍ കള്ള വാര്‍ത്തകള്‍ അച്ചടിച്ചു കൊണ്ടിരിക്കുന്നത്... ശ്രീനിയേട്ടന്റെ അടുത്ത സുഹൃത്തും, നിര്‍മാതാവുമായ മനോജ് രാം സിങിനോട് ശ്രീനിയേട്ടന്‍ ആശുപത്രിയില്‍ നിന്നും ഫോണില്‍15 മിനിറ്റ് മുന്നേ സംസാരിച്ചത് താഴെ കൊടുക്കുന്നു..
'ആള്‍ക്കാര്‍ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്... കൂടുതലായി പോയാല്‍ കുറച്ചു മനോജിന് തന്നേക്കാം' മിനിറ്റുകള്‍ക്ക് മുന്‍പ് ഐസിയുവില്‍ കിടന്ന് സ്വന്തമായി ശ്വസിക്കുന്ന ശ്രീനിയേട്ടനോട് ചേച്ചിയുടെ ഫോണില്‍ സംസാരിച്ചപ്പോള്‍, ശ്രീനിയേട്ടന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള ചില മനോരോഗികളുടെ പോസ്റ്റിന്റെ കാര്യം പറഞ്ഞപ്പോള്‍ ഉള്ള ശ്രീനിയേട്ടന്റെ ചിരിച്ചുകൊണ്ടുള്ള മറുപടിയാണ് മുകളില്‍ പറഞ്ഞത്. ആ മറുപടി കൊണ്ടു തന്നെ ഞാനായി ഈ പോസ്റ്റില്‍ ഒന്നും കൂട്ടിച്ചേര്‍ക്കുന്നില്ല.
https://www.facebook.com/Malayalivartha