സ്വിഫ്റ്റിനെ വെറുതെ വിട്ടൂടെ....! വിവാദത്തിലായ കുന്നംകുളത്ത് തമിഴ്‌നാട് സ്വദേശിയുടെ മരണത്തിനിടയാക്കിയ വാന്‍ കണ്ടെത്തി, മരിച്ച പരസ്വാമിയെ ആദ്യം ഇടിച്ചത് വെള്ളറക്കാട് സ്വദേശിയുടെ വാൻ; വിവാദത്തിലായ സ്വിഫ്റ്റിന്റെ ആ വാർത്തയിൽ വഴിത്തിരിവ്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വിഫ്റ്റിൻ്റെ പേരിൽ വലിയ വിവാദങ്ങളാണ് പുറത്ത് വരുന്നത്. ആദ്യദിവസം തന്നെ രണ്ട് അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. പിന്നാലെ കൂടുതൽ വാർത്തകളും പുറത്ത് വന്നു. ഇപ്പോഴിതാ വിവാദത്തിലായ കുന്നംകുളത്ത് തമിഴ്‌നാട് സ്വദേശിയുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ വഴിത്തിരിവ്. വാന്‍ കണ്ടെത്തിയതായി റിപ്പോർട്ട്.
വെള്ളറക്കാട് സ്വദേശിയുടെ വാനാണ് മരിച്ച പരസ്വാമിയെ ആദ്യം ഇടിച്ചതെന്ന് സിസി ടിവിയിൽ തന്നെ വ്യക്തമായിരുന്നു. നിലത്തുവീണ പരസ്വാമിയുടെ കാലില്‍ കൂടി പിറകേ വന്ന കെ സ്വിഫ്റ്റും കയറുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. എന്നാൽ സമീപത്തെ ആളുകളും ഓട്ടോക്കാരും പറഞ്ഞത് സ്വിഫ്റ്റ് ബസ് ഇടിച്ചാണ് പരസ്വാമി മരിച്ചതെന്നാണ്.
പരസ്വാമിയെ ഇടിച്ചിട്ട വാൻ നിര്‍ത്താതെ പോവുകയാണ് ചെയ്തത്. ഇടിച്ച വാന്‍ പൊലീസ് വെള്ളറക്കാടുനിന്നും കണ്ടെത്തിയിരിക്കുകയാണ്. ഇതിനിടെ അപകടത്തിൽ ഡ്രെെവർമാർ അറസ്റ്റിലായതായി റിപ്പോർട്ട്. പിക്കപ്പ് വാൻ ഡ്രെെവർ സെെനുദ്ധീൻ, കെ-സ്വിഫ്‌ട് ഡ്രെെവർ വിനോദ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. കുന്നംകുളത്ത് വാഹനമിടിച്ച് ഒരാള്‍ മരിച്ച സംഭവത്തിലാണ് നടപടി .എന്നാൽ കെ-സിഫ്റ്റ് ഓടിച്ച ഡ്രൈവര്‍ക്കെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്.
അതേസമയം വാർത്ത പ്രചരിച്ചതിന് പിന്നാലെയാണ് ആദ്യം ഇടിച്ചത് വാനാണെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ 5 മണിക്കാണ് അപകടം ഉണ്ടായത്. ബസിന്റെ പിന്‍വശത്തെ ചക്രമാണ് പരസ്വാമിയുടെ കാലില്‍ കയറിയത്. എന്നതിനാൽ തന്നെ ഇടിച്ച വിവരം അറിഞ്ഞില്ലെന്ന കെഎസ്ആര്‍ടിസി ഡ്രൈവറുടെ മൊഴി ശരിയാണെന്ന് പൊലീസ് ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. ഇന്നും സമാന അപകടം റിപ്പോർട്ട് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha























