ഇന്ത്യയിലെത്തിയ അബുദാബി ഭരണാധികാരിയെ സ്വീകരിച്ച് മോദി

യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ വിമാനത്താവളത്തില്‍ എത്തി സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് മണിക്കൂര്‍ മാത്രം നീണ്ടുനിന്ന ഇന്ത്യാ സന്ദര്‍ശനത്തിനായി എത്തിയതായിരുന്നു ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് യുഎഇ പ്രസിഡന്റിന്റെ സന്ദര്‍ശനമെന്ന പ്രത്യേകതയും ഉണ്ട്. 'എന്റെ സഹോദരനെ സ്വാഗതം ചെയ്യുന്നതിനായി വിമാനത്താവളത്തിലെത്തി' എന്നാണ് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചത്. അബുദാബി ഭരണാധികാരിയെ സ്വീകരിക്കുന്ന ചിത്രങ്ങളും മോദി എക്‌സില്‍ പങ്കുവച്ചു.
''എന്റെ സഹോദരന്‍, യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ സ്വാഗതം ചെയ്യാന്‍ വിമാനത്താവളത്തില്‍ പോയി. അദ്ദേഹത്തിന്റെ സന്ദര്‍ശനം ഇന്ത്യയുഎഇ സൗഹൃദത്തിന് അദ്ദേഹം നല്‍കുന്ന പ്രാധാന്യം വ്യക്തമാക്കുന്നു. തുടര്‍ ചര്‍ച്ചകള്‍ക്കായി കാത്തിരിക്കുന്നു'' – പ്രധാനമന്ത്രി മോദി എക്‌സില്‍ കുറിച്ചു. വിമാനത്താവളത്തില്‍ നിന്ന് രണ്ട് പേരും ഒരേ കാറില്‍ കയറിയാണ് യാത്ര തിരിച്ചത്.
പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരമാണ് അബുദാബി ഭരണാധികാരിയുടെ സന്ദര്‍ശനമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. 2024 സെപ്റ്റംബറില്‍ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും 2025 ഏപ്രിലില്‍ യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. യുഎഇ പ്രസിഡന്റായി സ്ഥാനമേറ്റതിനുശേഷം ഷെയ്ഖ് മുഹമ്മദിന്റെ മൂന്നാമത്തെ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശനമാണിത്.
https://www.facebook.com/Malayalivartha























