സിപിഎം മാക്രിക്കൂട്ടങ്ങളുടെ ചൊറിച്ചിലിന് എട്ടിന്റെ പണി കൊടുത്ത് സോഷ്യല്‍ മീഡിയ! സുരേഷ് ഗോപിയുടെ വിഷുക്കൈനീട്ടം വിവാദത്തിന് കിടിലന്‍ മറുപടി, വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയോട് മുഖ്യമന്ത്രി ചെയ്തത് ചര്‍ച്ചയാകുന്നു..

സുരേഷ് ഗോപി എംപിക്കെതിരെ വിഷു കൈനീട്ടം വിവാദം ഉന്നയിച്ച സിപിഎം നേതാക്കള്‍ അറിഞ്ഞില്ല ഇത്രയും പെട്ടെന്ന് തന്നെ ഒരു തിരിച്ചടി കിട്ടും എന്ന്. വിഷു കൈനീട്ടം നല്‍കിയതും സ്ത്രീകളും കുട്ടികളും അടക്കം സുരേഷ് ഗോപിയുടെ കാലുപിടിച്ചതുമാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നത്.
സോഷ്യല്‍മീഡിയയില്‍ അടക്കം സുരേഷ് ഗോപിയെ പഞ്ഞിക്കിട്ടുകൊണ്ടുള്ള കൂട്ട ആക്രമണമാണ് സിപിഎം നേതാക്കള്‍ നടത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ സിപിഎമ്മിന് അതേ നാണയത്തില്‍ തന്നെ മറുപടി നല്‍കിയിരിക്കുകയാണ് സോഷ്യല്‍മീഡിയ.
സ്ത്രീകളെ കൊണ്ട് കാലു പിടിപ്പിക്കുന്നത് കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമാണെന്നായിരുന്നു സി.പി.എം പൊളിറ്റ്ബ്യൂറൊ അംഗമായ എ. വിജയരാഘവന്‍ പറഞ്ഞത്. എന്നാല്‍ വാളയാറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ അമ്മ മുഖ്യമന്ത്രി പിണറായി വിജയന്റെ കാല്‍ തൊട്ട് വന്ദിക്കുന്ന ദൃശ്യങ്ങള്‍ കുത്തിപ്പൊക്കിയാണ് സോഷ്യല്‍ മീഡിയ വിജയരാഘവന് മറുപടി നല്‍കിയിരിക്കുന്നത്.
അതുകൊണ്ട് തന്നെ സുരേഷ് ഗോപിക്കെതിരെ ആരോപണം ഉന്നയിക്കാന്‍ വിജയരാഘവനും സിപിഎമ്മിനും എന്ത് അധികാരം ഉണ്ടെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
മാത്രമല്ല സുരേഷ് ഗോപി എംപിയുടെ വിഷുക്കൈനീട്ട വിതരണം വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൈനീട്ടത്തിലൂടെ അദ്ദേഹം തുടക്കമിട്ടെന്നും വിജയരാഘവന്‍ പറഞ്ഞിരുന്നു. ബി.ജെ.പിയുടെ ഉത്തരേന്ത്യന്‍ പരിപാടി കേരളത്തിലേക്ക് കൊണ്ടുവരാനാണ് ശ്രമം.
സുരേഷ് ഗോപി സിനിമയിലെ കഥാപാത്രമായി പെരുമാറുകയാണ്. ക്ഷേത്രങ്ങളെ ബി.ജെ.പി. രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നു എന്നതടക്കമുള്ള ശക്തമായ ആരോപണങ്ങളാണ് എ വിജയരാഘവന്‍ നടത്തിയത്.
കൂടാതെ വിഷുവും വിശ്വാസവുമല്ല ഈ വിഷയത്തില്‍ കാണേണ്ടതെന്നും സുരേഷ് ഗോപി ഒരു ബി.ജെ.പി. നേതാവാണ് പാര്‍ലമെന്റ് അംഗമാണ് എന്നുള്ളതാണ്. വിഷുവിനെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കരുത് എന്നും വിജയരാഘവന്‍ പറഞ്ഞു. ബി.ജെ.പി. അവിടെയും താത്പര്യങ്ങളാണ് സംരക്ഷിച്ചിരുന്നത്. സാധാരണയായി ബി.ജെ.പി.
നേതാക്കള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യാറുണ്ട്. പക്ഷേ, സാധാരണ നേതാക്കള്‍ ചെയ്യുന്ന രീതിയിലല്ല അദ്ദേഹം ഇത്തരം കാര്യങ്ങള്‍ ചെയ്തിരിക്കുന്നത്. തിരക്കഥ അനുസരിച്ചാണ് കാര്യങ്ങള്‍. അതിന്റെ ഭാഗമായുള്ള നാടകീയതയുണ്ട്. സിനിമാ നടന്‍ എന്ന നിലയിലുള്ള അഭിനയമാണ് അദ്ദേഹം നടത്തിയത് എന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് വിഷു കൈനീട്ടം സ്വീകരിച്ച ശേഷം സുരേഷഗോപിയുടെ കാല് തൊട്ട് വന്ദിച്ച സംഭവം അരങ്ങേറിയത്. ഉടന്‍തന്നെ സിപിഎം നേതാക്കള്‍ ഇത് വിവാദമാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയും അച്ഛനും മുഖ്യമന്ത്രിയെ കാണാന്‍ ഔദ്യോഗിക വസതിയിലെത്തിയത് കുത്തിപ്പൊക്കി രംഗത്ത് വന്നിരിക്കുന്നത്.
കുട്ടികളുടെ അമ്മ മുഖ്യന്റെ കാല് തൊട്ട് വന്ദിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
സുരേഷ് ഗോപിയുടെ കാല് തൊട്ട് വന്ദിച്ചത് മഹാ അപരാധമെന്ന തരത്തില്‍ സിപിഎം പ്രചാരണം നടത്തുമ്പോള്‍ ഇവിടെ സോഷ്യല്‍ മീഡിയ ശ്രദ്ധയില്‍പെടുത്തുന്ന മറ്റൊരു സംഭവം കൂടിയുണ്ട്. സ്ത്രീകള്‍ കാലുപിടിക്കുന്നത് ഇടതുപക്ഷം ഉയര്‍ത്തിക്കാട്ടുന്ന നവേത്ഥാനത്തിനും പുരോഗമനത്തിനും എതിരാണെന്നാണല്ലോ പറയപ്പെടുന്നത്. അങ്ങനെയെങ്കില്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രി ആ അമ്മയെ തടയാതിരുന്നത്. കാല് ഒന്ന് പിറകിലേക്ക് വലിക്കുകയോ പിന്‍മാറആന്‍ ആവശ്യപ്പെടുകയോ ചെയ്തില്ല എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
https://www.facebook.com/Malayalivartha























