കേരളത്തിന് ഇത് അഭിമാന നിമിഷം! ലോകാരോഗ്യ സംഘടനാ പ്രതിനിധിയായി ഡോ. മുഹമ്മദ് അഷീൽ; കോവിഡ് വ്യാപന ഘട്ടത്തിൽ ആരോഗ്യ വകുപ്പിന് വേണ്ടി പ്രതിരോധ നയ രൂപീകരണത്തിൽ അടക്കം നിർണ്ണായക പങ്ക് വഹിച്ച് പ്രശം നേടി... ഇനി ലോകാരോഗ്യ സംഘടനയിൽ!

കേരളത്തിന് ഇത് അഭിമാന നിമിഷം. ഡോ. മുഹമ്മദ് അഷീൽ ഇനി ലോകാരോഗ്യ സംഘടനാ പ്രതിനിധിയായി ചുമതലയേൽക്കും. ലോകാരോഗ്യ സംഘടനയിൽ ഇൻഞ്ചുറി ആന്റ് ഡിസേബിലിറ്റി പ്രിവൻഷൻ ഓഫീസർ ആയാണ് നിയമനം. ഡൽഹിയിൽ മറ്റന്നാൽ ചുമതല ഏറ്റെടുക്കുന്നതാണ്.
ഡബ്ള്യു എച്ച് ഒയുടെ ഇന്ത്യയിലെ ഏറ്റവും ഉയർന്ന പദവിയാണ് നാഷണൽ പ്രൊഫഷണൽ ഓഫീസർ എന്നത്. നേരത്തെ സംസ്ഥാന സർക്കാരിൻ്റെ നേതൃത്വത്തിൽ നടന്ന കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് നേതൃത്വം നൽകിയതിൻ്റെ പേരിൽ അഷീൽ സമൂഹത്തിൻ്റെ പ്രശംസയ്ക്ക് അർഹനായി മാറിയിരുന്നു.
അതേസമയം രണ്ടാം പിണറായി സർക്കാർ സമയത്ത് വീണാ ജോർജ് മന്ത്രിയായപ്പോൾ അഷീലിനെ പയ്യന്നൂർ താലൂക് ആശുപത്രിയിലേക്ക് മാറ്റിയത് വിവാദം ക്ഷണിച്ചു വരുത്തിയിരുന്നു. കേന്ദ്ര ഡെപ്യൂട്ടേഷൻ റദ്ദായി തിരികെ എത്തിയ അഷീലിന് കഴിഞ്ഞ എട്ട് മാസമായി താനെ പുനർ നിയമനം നൽകാതെ ആരോഗ്യ വകുപ്പ് പുറത്ത് നിർത്തുകയായിരുന്നു. ഇതിനിടെയാണ് പുതിയ ചുമതല ലഭിച്ചിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ ഇൻഞ്ചുറി ആന്റ് ഡിസേബിലിറ്റി പ്രിവൻഷൻ ഓഫീസർ ആയാണ് നിയമനം. ഡൽഹിയിൽഏപ്രിൽ 16 ന് ചുമതലയേൽക്കുന്നതാണ്.
അതോടൊപ്പം തന്നെ കെ.കെ. ശൈലജയ്ക്ക് സാമൂഹ്യ നീതി വകുപ്പിന്റെ ചുമതല ഉണ്ടായിരുന്നപ്പോഴാണ് സാമൂഹ്യ സുരക്ഷാ മിഷൻ എക്സി. ഡയറക്ടറായി നിയമിച്ചത്. കോവിഡ് വ്യാപന ഘട്ടത്തിൽ തന്നെ ആരോഗ്യ വകുപ്പിന് വേണ്ടി പ്രതിരോധ നയ രൂപീകരണത്തിൽ അടക്കം നിർണ്ണായക പങ്ക് വഹിക്കുകയായിരുന്നു. രണ്ടാം പിണറായി സർക്കാർ ചുമതല ഏറ്റെടുത്ത ശേഷം എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനത്ത് നിന്നും മാറ്റുകയായിരുന്നു. പയ്യന്നൂർ താലൂക്ക് ആശുപത്രിയിലേക്ക് അപ്രധാന ചുമലയിലേയ്ക്ക് സ്ഥലം മാറ്റിയത് വിവാദമായി മാറി.
കൂടാതെ മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജയുമായി അടുത്ത ബന്ധമുണ്ടായിരുന്നു അഷീലിന്. ഇതാണ് അപ്രധാന വകുപ്പിലേയ്ക്ക് മാറ്റാന്നതിലേയ്ക്ക് നയിച്ചതെന്ന് സൂചന. എന്നാൽ ഇതിനിടെ ഡെപ്യൂട്ടേഷനിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ നിയമനം ലഭിച്ചെങ്കിലും ഇടത് ചായിവ് ചൂണ്ടിക്കാട്ടി റദ്ദാക്കിയിരുന്നു. തിരികെ സംസ്ഥാന സർവ്വീസിലേയ്ക്ക് കയറാൻ അപേക്ഷ നൽകിയെങ്കിലും പരിഗണിക്കാതെ കഴിഞ്ഞ എട്ട് മാസമായി സംസ്ഥാന ആരോഗ്യ വകുപ്പിൽ പുറത്ത് നിർത്തുകയാണ് ചെയ്തത്.
https://www.facebook.com/Malayalivartha























