പ്രണയപ്പക.... പാലക്കാട് ഒരു കുടുംബത്തിലെ നാല് പേരെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തിന് പിന്നില്‍ പ്രണയം എതിര്‍ത്തതിലുള്ള വൈരാഗ്യം, അമ്മയുടെ സഹോദരിയുടെ മകളുമായി പ്രതിയ്ക്കുണ്ടായ അടുപ്പത്തെ എതിര്‍ത്തത് ആക്രമണത്തിന് കാരണമായി, ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു സംഭവം, ഒളിവില്‍ പോയ പ്രതിയ്ക്കായി അന്വേഷണം ഊര്‍ജ്ജിതത്തില്‍

പ്രണയപ്പക.... പാലക്കാട് ഒരു കുടുംബത്തിലെ നാല് പേരെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തിന് പിന്നില്‍ പ്രണയം എതിര്‍ത്തതിലുള്ള വൈരാഗ്യം, അമ്മയുടെ സഹോദരിയുടെ മകളുമായി പ്രതിയ്ക്കുണ്ടായ അടുപ്പത്തെ എതിര്‍ത്തത് ആക്രമണത്തിന് കാരണമായി, ഒളിവില്‍ പോയ പ്രതിയ്ക്കായി അന്വേഷണം ഊര്‍ജ്ജിതത്തിലാക്കി.
പാലക്കാട് ചൂലന്നൂരില്‍ ഒരു കുടുംബത്തിലെ നാല് പേരെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തിന് പിന്നില്‍ പ്രണയത്തെ എതിര്‍ത്തതിലുള്ള വൈരാഗ്യം. അമ്മയുടെ സഹോദരിയുടെ മകളുമായി പ്രതി മുകേഷിന് അടുപ്പമുണ്ടായിരുന്നു. ഇതിനെ എതിര്‍ത്തതാണ് പ്രതിയെ ആക്രമണത്തിന് പ്രേരിപ്പിച്ചത്.ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം നടന്നത്.
മണി, സുശീല, ഇന്ദ്രജിത്, രേഷ്മ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പ്രതി എത്തിയതാകട്ടെ പെട്രോളും പടക്കവുമായാണ് . വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം കുടുംബത്തെ തീവെച്ച് കൊലപ്പെടുത്താന്‍ പ്രതി ഗൂഢാലോചന നടത്തിയെന്നാണ് സൂചനകള്‍ . ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha























