മടക്ക യാത്ര ദുരിതത്തില്‍... വിഷുവും ഈസ്റ്ററും ആഘോഷിക്കാനായി നാട്ടില്‍ എത്തിയവരുടെ മടക്ക യാത്ര ദുരിതത്തിലായേക്കും

മടക്ക യാത്ര ദുരിതത്തില്‍... വിഷുവും ഈസ്റ്ററും ആഘോഷിക്കാനായി നാട്ടില്‍ എത്തിയവരുടെ മടക്ക യാത്ര ദുരിതത്തിലായേക്കും. തിങ്കളാഴ്ച തിരിച്ചുപോകാനിരിക്കുന്നവരാണ് കൂടുതല്‍ ബുദ്ധിമുട്ടുക.
ചെന്നൈ, ബംഗളൂരു, മുംബൈ തുടങ്ങി മലയാളികള്‍ കൂടുതലുള്ള പ്രദേശങ്ങളിലേക്കുള്ള ട്രെയിനുകളെല്ലാം നിറഞ്ഞു. മുന്‍കാലങ്ങളില്‍ ഉത്സവകാലത്ത് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൂടുതല്‍ ട്രെയിന്‍ ഓടിക്കാന്‍ റെയില്‍വേ തയ്യാറായിരുന്നു.
ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്ഫോം അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണവുമുണ്ട്. ചെന്നൈയിലേക്ക് 17, 18,19 തീയതികളില്‍ ട്രെയിനുകളില്‍ ടിക്കറ്റില്ല.
ചെന്നൈ മെയില്‍, ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്, ഗുരുവായൂര്‍ - ചെന്നൈ എക്സ്പ്രസ്, ആഴ്ചയില്‍ മൂന്നുദിവസം ഓടുന്ന രപ്തിസാഗര്‍ എക്സ്പ്രസ് എന്നീ ട്രെയിനുകളിലെല്ലാം എസി, സ്ലീപ്പര്‍ ടിക്കറ്റുകളിലെല്ലാം വെയിറ്റിങ് ലിസ്റ്റിലാണ്. അതേസമയം ഇത്തവണ സ്പെഷ്യല്‍ ട്രെയിനുകള്‍ പേരിനുമാത്രമാണുള്ളത്.
"
https://www.facebook.com/Malayalivartha























