പെട്രോളും പടക്കുവുമായി വന്നത് കൊല്ലാന്‍ തന്നെ! അനിയത്തിയോട് പ്രണയം മൂത്ത സഹോദരന്‍ ചെയ്തത് മനസാക്ഷിക്ക് നിരക്കാത്തത്, മുകേഷിന്റെ കാമഭ്രാന്തിന് ഇരയായത് ഒരു കുടുംബത്തിലെ നാലുപേര്‍

പാലക്കാട് കോട്ടായിയില്‍ ഒരു വീട്ടിലെ നാല് പേരെ വെട്ടിവീഴ്ത്തി എന്നുള്ള ഞെട്ടിക്കുന്ന വാര്‍ത്തയാണ് വിഷം ദിവസം തന്നെ കേരളം കേട്ടത്. എന്നാല്‍ ഈ സംഭവത്തിലെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
പ്രണയം എതിര്‍ത്തതിനെ തുടര്‍ന്നുള്ള ദേഷ്യമാണ് വീട്ടുകാരുടെ മേല്‍ തീര്‍ത്തത്. വീട്ടുകാരെ വെട്ടിയ ശേഷം പ്രതിയായ മുകേഷ് ഒളിവില്‍ പോയി.
അമ്മയുടെ സഹോദരിയുടെ മകളുമായാണ് മുകേഷിന് പ്രണയം ഉണ്ടായിരുന്നത്. എന്നാല്‍ ഇരുവരും സഹോദരങ്ങളാണെന്ന് ചൂണ്ടിക്കാട്ടി വീട്ടുകാര്‍ അവരുടെ വിവാഹത്തെ എതിര്‍ത്തിരുന്നു. തുടര്‍ന്നാണ് മുകേഷ് അക്രമാസക്തനായത്.
ചൂലന്നൂര്‍ സ്വദേശികളായ മണി, സുശീല, ഇന്ദ്രജിത്, രേഷ്മ എന്നിവര്‍ക്കാണ് മുകേഷിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. അതേസമയം മണി, സുശീല, ഇന്ദ്രജിത്ത് എന്നിവരുടെ നില അതീവഗുരുതരമാണെന്നാണ് വിവരം. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിഷു ദിവസമായ ഇന്ന് പുലര്‍ച്ചെ 2 മണിക്കാണ് നാടിനെ നടുക്കിക്കൊണ്ടുള്ള സംഭവം നടന്നത്.
അതേസമയം വീട്ടുകാരുടെ അലര്‍ച്ചും രക്ഷിക്കണേ എന്നുള്ള നിലവിളിയും കേട്ടാണ് തങ്ങള്‍ ഉണര്‍ന്നത് എന്നാണ് അയല്‍വാസി പറഞ്ഞത്. ഇവര്‍ ചെന്നപ്പോള്‍ ആദ്യം കണ്ടത് വെട്ടേറ്റ രേഷമയെ ആയിരുന്നു. പിന്നീട് രേഷ്മയുടെ അച്ഛന്‍ മണികണ്ഠനെയും കണ്ടെത്തി. ഇയാള്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. എന്നാല്‍ അയല്‍വാസികള്‍ വരുമ്പോഴും പ്രതി വീട്ടിനുള്ളില്‍ ഉണ്ടായിരുന്നു. ലൈറ്റിട്ട് നോക്കിയപ്പോഴാണ് ഇയാള്‍ ഓടി രക്ഷപ്പെട്ടത് എന്നും അയല്‍വാസികള്‍ പറയുന്നു.
ഒളിവില്‍ പോയ ഇയാള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. മാത്രമല്ല മുകേഷ് ഇവരെ കൊലപ്പെടുത്താന്‍ തന്നെയാണ് എത്തിയത്. കാരണം ഇയാളുടെ കൈയ്യില്‍ പെട്രോളും പടക്കവുമുണ്ടായിരുന്നു.
പ്രണയത്തിന്റെ പേരില്‍ മനുഷ്യജീവനുകള്‍ എടുക്കാന്‍ മടിക്കാത്ത സമൂഹത്തിലാണ് നമ്മള്‍ ഇന്ന് ജീവിക്കുന്നത്. ദിനംപ്രതി ഇത്തരത്തിലുള്ള വാര്‍ത്തകള്‍ ഉയര്‍ന്നുവരുന്നുമുണ്ട്. പ്രണയം നിരസിച്ചാല്‍ പെട്രോളൊഴിച്ച് കത്തിച്ചും ആസിഡ് ആക്രമണം നടത്തിയുമാണ് കൊലപാതകള്‍ നടത്താറുള്ളത്.
കേരളത്തില്‍ അതൊരു ട്രെന്‍ഡായി മാറിയിരിക്കുകയാണ്. എനിക്കില്ലെങ്കില്‍ മറ്റാര്‍ക്കും വേണ്ട എന്ന മനോഭാവമാണ് പല കാമുകന്മാരേയും ഇക്കാലത്ത് ഇങ്ങനെ ക്രൂരന്മാരാക്കുന്നത്.
https://www.facebook.com/Malayalivartha























