30 കോടി ഉടന്‍ കെഎസ്‌ആര്‍ടിസി അക്കൗണ്ടിലെത്തും...! ജീവനക്കാര്‍ക്ക് ശമ്പള വിതരണം നാളെ മുതല്‍, അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നല്‍കണമെന്ന കാരാര്‍ വ്യവസ്ഥ പാലിക്കപ്പെടണം, ഈ മാസം ശമ്പളം ലഭിച്ചാലും സമര പരിപാടികള്‍ തുടരുമെന്ന് യൂണിയന്‍ നേതൃത്വം....

സര്‍ക്കാര്‍ അനുവദിച്ച 30 കോടി ഉടന്‍ കെഎസ്‌ആര്‍ടിസിയുടെ അക്കൗണ്ടിലെത്തും. ഇത്തവണ വിഷുവിനും ഈസ്റ്ററിനും കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം കിട്ടിയിട്ടില്ല. അക്കൗണ്ടിൽ പണമെത്തുന്നതോടെ കെഎസ്‌ആര്‍ടിസി ജീവനക്കാർക്ക് ശമ്പളം നാളെ മുതല്‍ വിതരണം ചെയ്യുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ബാങ്കില്‍ നിന്ന് ഓവര്‍ ഡ്രാഫ്റ്റ് കൂടിയെടുത്ത് ശമ്പളം നല്‍കാനാണ് ശ്രമം.
എന്നാൽ തുക അനുവദിച്ചിട്ടും ട്രഷറിയിൽ നിന്നു കെഎസ്ആർടിസിയുടെ ബാങ്ക് അക്കൗണ്ടിൽ ഇതു വരെ പണം എത്തിയിട്ടില്ല. ഇന്നലെ തുക അക്കൗണ്ടിൽ എത്തിയെങ്കിൽ ചെറിയ ഗഡുക്കളായി ജീവനക്കാർക്ക് വിതരണം ചെയ്യാനായിരുന്നു മാനേജ്മെന്റിന്റെ ആലോചന.
അക്കൗണ്ടിൽ തുക എത്തിയാൽ ശമ്പളം വിതരണം ചെയ്യുമെന്നാണ് അറിയുന്നത്. തുടർച്ചയായ അവധിദിനങ്ങളെ തുടർന്നാണ് കെഎസ്ആർടിസി അക്കൗണ്ടിൽ തുക എത്താത്തത്. ശമ്പളവും കുടിശിക നൽകാൻ 82 കോടിയാണ് കെഎസ്ആർടിസിക്കു വേണ്ടത്. 75 കോടിയാണ് ആവശ്യപ്പെട്ടതെങ്കിലും 30 കോടിയാണ് സർക്കാർ അനുവദിച്ചത്. ഈ തുക തികയാത്ത സാഹചര്യത്തിൽ 42 കോടി രൂപ ഓവർഡ്രാഫ്റ്റായി എടുക്കാനാണ് തീരുമാനം.
ശമ്പളം മുടങ്ങിയതോടെ കെഎസ്ആർടിസി മാനേജ്മെന്റിനെതിരെ ഭരണ–പ്രതിപക്ഷ യൂണിയനുകൾ ഒന്നടങ്കം പ്രക്ഷോഭത്തിലാണ്. എന്നാൽ ഈ മാസം ശമ്പളം ലഭിച്ചാലും സമര പരിപാടികള്‍ തുടരുമെന്നാണ് യൂണിയന്‍ നേതൃത്വം പറയുന്നത്.എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നല്‍കണമെന്ന കാരാര്‍ വ്യവസ്ഥ പാലിക്കപ്പെടണമെന്നതാണ് ആവശ്യം. Aഘടനയായ ഐഎന്‍ടിയുസി യുടെ നേതൃത്വത്തിലുള്ള ടിഡിഎഫും മെയ് ആറിന് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
തിങ്കളാഴ്ച മുതല്‍ സെക്രട്ടറിയേറ്റിനു മുമ്പില്‍ അനിശ്ചിതകാല സത്യാഗ്രഹം സമരം നടത്തുമെന്ന് ടിഡിഎഫ് നേതാക്കള്‍ വ്യക്തമാക്കി. ഗുരുതര പ്രതിസന്ധിയായിട്ടും അനങ്ങാപ്പാറ നയമാണ് ഗതാഗത വകുപ്പിനെന്നാണു ഭരണാനുകൂല യൂണിയനുകളുടെ ആരോപണം.ശമ്പളം മുടങ്ങിയതോടെ കാൽ ലക്ഷത്തോളം വരുന്ന കെഎസ്ആർടിസി ജീവനക്കാരുടെ കുടുംബങ്ങളാണ് പ്രതിസന്ധിയിലായത്.
https://www.facebook.com/Malayalivartha

























