കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറായി ഡോ. പി. രവീന്ദ്രനെ നിയമിച്ചു

കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറായി ഡോ. പി. രവീന്ദ്രനെ നിയമിച്ചു. നിലവിൽ കാലിക്കറ്റ് സർവകലാശാലയുടെ താത്ക്കാലിക വിസിയാണ്.
ഇൻ്റർവ്യൂവിൽ പങ്കെടുത്ത 35 പേരിൽ നിന്ന് അഞ്ചുപേരുടെ പേര് സെലക്ഷൻ കമ്മിറ്റി അംഗങ്ങൾ ഗവർണർക്ക് സമർപ്പിച്ചിരുന്നു. ഈ പാനലിൽ നിന്നാണ് ഡോ. പി. രവീന്ദ്രനെ വൈസ് ചാൻസിലർ ആയി നിയമിക്കാൻ ഗവർണർ ഉത്തരവിട്ടത്. ഡോ. എം.കെ. ജയരാജ് പദവി ഒഴിഞ്ഞതിനെത്തുടർന്നായിരുന്നു താത്കാലിക നിയമനം.
https://www.facebook.com/Malayalivartha

























