ശരീരഭാരം കുറയ്ക്കാന്‍ യുട്യൂബ് നോക്കി മരുന്ന് കഴിച്ച് തമിഴ്‌നാട്ടില്‍ 19കാരിക്ക് ദാരുണാന്ത്യം

ശരീരഭാരം കുറയ്ക്കാന്‍ യുട്യൂബ് വിഡിയോയില്‍ കണ്ട മരുന്ന് കഴിച്ച 19കാരിക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ മധുരയില്‍ മീനമ്പല്‍പുരത്തെ കലയരസി എന്ന കോളജ് വിദ്യാര്‍ഥിനിയാണ് ശരീരഭാരം കുറയ്ക്കാന്‍ വെങ്ങാരം (ബോറാക്‌സ്) വാങ്ങികഴിച്ചത്. ജനുവരി 16നാണ് യുട്യൂബ് വിഡിയോ കണ്ട് വിദ്യാര്‍ഥിനി മരുന്നുകടയില്‍നിന്നും വെങ്ങാരം വാങ്ങിയത്. പിറ്റേന്ന് രാവിലെ ഇത് കഴിച്ചതിനെ തുടര്‍ന്ന് കടുത്ത ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടായി.
തുടര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. എന്നാല്‍ വൈകിട്ടോടെ ആരോഗ്യനില മോശമാവുകയായിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയും കേസ് റജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
https://www.facebook.com/Malayalivartha

























