അമേരിക്കയിലെ മയോ ക്ലിനിക്കിലെ ചികിത്സയ്ക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് അമേരിക്ക സന്ദര്‍ശിച്ചതിന്റെ ബില്‍ തുക നല്‍കുന്നതുമായി ബന്ധപ്പെട്ടിറക്കിയ ഉത്തരവ് വിവാദമായി... പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവില്‍ വസ്തുതാ പിഴവുണ്ടെന്നു ചൂണ്ടികാട്ടിയാണ് റദ്ദാക്കി, തുക കിട്ടാനായി പുതിയ അപേക്ഷ സമര്‍പ്പിച്ച് പുതുക്കി ഉത്തരവിറക്കുന്നതു വരെ മുഖ്യന്‍ കാത്തിരിക്കണം

കൂടുതലുണ്ടെങ്കില്‍ ഇങ്ങ് തന്നേക്കണം കേട്ടോ - പൊതുഭരണ സെക്രട്ടറി ഇറക്കിയ ഉത്തരവ് വായിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തം വിട്ടു. ക്ഷോഭം മനസില്‍ ഒതുക്കി മുഖ്യമന്ത്രി തന്റെ വിശ്വസ്തനായ സി.എം.രവീന്ദ്രന്‍ വിളിച്ചു വരുത്തി. അമ്പരന്ന് പോയ രവീന്ദ്രന്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ.എം.എബ്രഹാമിനെ വിളിച്ചു വരുത്തി ഉത്തരവ് കൈമാറി. സത്യത്തില്‍ പൊതുഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍.ജ്യോതി ലാലിന്റെ പണി കളയിക്കാന്‍ അദ്ദേഹത്തിന്റെ വകുപ്പില്‍ നിന്നും ഒരുക്കിയ കെണിയായിരുന്നു മുഖ്യമന്ത്രിയെ അപമാനിച്ച ആ ഉത്തരവ്.
അമേരിക്കയിലെ മയോ ക്ലിനിക്കിലെ ചികിത്സയ്ക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് അമേരിക്ക സന്ദര്‍ശിച്ചതിന്റെ ബില്‍ തുക നല്‍കുന്നതുമായി ബന്ധപ്പെട്ടിറക്കിയ ഉത്തരവാണ് വിവാദമായത്. മുഖ്യമന്ത്രിയുടെ ചികിത്സാ ചെലവുകള്‍ നല്‍കുന്നത് കേരള സര്‍ക്കാരാണ്.
29.82 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. കഴിഞ്ഞ ദിവസമാണ് ഉത്തരവ് ഇറങ്ങിയത്. പ്രസ്തുത ഉത്തരവ് സര്‍ക്കാര്‍ പിന്നീട് റദ്ദാക്കുകയായിരുന്നു.
തുകയനുവദിച്ച് ഈ മാസം13 ന് പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവില്‍ വസ്തുതാ പിഴവുണ്ടെന്നു ചൂണ്ടികാട്ടിയാണ് റദ്ദാക്കിയത്. തുക കിട്ടാനായി പുതിയ അപേക്ഷ സമര്‍പ്പിച്ച് പുതുക്കി ഉത്തരവിറക്കുന്നതു വരെ മുഖ്യന്‍ കാത്തിരിക്കണം.
ജനുവരി 11 മുതല്‍ 26 വരെ അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സയ്ക്കായി പോയതിന്റെ തുക മുഖ്യമന്ത്രിക്ക് അനുവദിക്കുന്നതിലെ നടപടിക്രമങ്ങളിലാണ് പാളിച്ചയുണ്ടായത്. മാര്‍ച്ച് 30 ന് മുഖ്യമന്ത്രി നേരിട്ട് നല്‍കിയ അപേക്ഷയില്‍ ഈ മാസം 13ന് തുകയനുവദിച്ച് ഉത്തരവിറങ്ങിയിരുന്നു. സാധാരണ ഗതിയില്‍ മുഖ്യമന്ത്രി നേരിട്ട് അപേക്ഷ നല്‍കാറില്ല. അദ്ദേഹത്തിന് വേണ്ടി പ്രൈവറ്റ് സെക്രട്ടറിയാണ് അപേക്ഷ നല്‍കാറുള്ളത്. എന്നാല്‍ ആരുടെ ബുദ്ധിയാണെന്നന്നറിയില്ല, മുഖ്യമന്ത്രിയില്‍ നിന്നും നേരിട്ട് അപേക്ഷ വാങ്ങി.
അപേക്ഷയില്‍ ക്രമപ്രകാരമല്ലാതെയോ, അധികമായോ തുക നല്‍കിയതായി കണ്ടാല്‍ തിരിച്ചടയ്‌ക്കേണ്ടി വരുമെന്ന് പണമനുവദിച്ച ഉത്തരവില്‍ എഴുതി. ഇത് സ്വാഭാവികമാണ്. ഇതിന് പിന്നാലെയാണ് ഇന്നലെ തുകയനുവദിച്ച ഉത്തരവ് റദ്ദാക്കിയത്.
ക്രമപ്രകാരമില്ലാതെ തുക അനുവദിച്ചാല്‍ തിരിച്ചടക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രിക്ക് ഉത്തരവ് കൊടുക്കുന്നത് സാധാരണ നടപടിക്രമമല്ല. ഇത്തരമൊരു വാചകം മുഖ്യമന്ത്രിക്ക് എഴുതി നല്‍കുന്നത് അനാദരവാണ്. എന്നാല്‍ സര്‍ക്കാരിന് ഇക്കാര്യം എഴുതി വയ്ക്കാതിരിക്കാന്‍ കഴിയില്ല. അതിനുള്ള മാര്‍ഗ്ഗം മുഖ്യമന്ത്രിയുടെ സെക്രട്ടറിയില്‍ നിന്നും അപേക്ഷ വാങ്ങുക എന്നതാണ്.
ഫലത്തില്‍ തുക ലഭിക്കാനായി മുഖ്യമന്ത്രി ഇനിയും കാത്തിരിക്കണം. 29,82,039 രൂപയാണ് മുഖ്യമന്ത്രിയുടെ അമേരിക്കന്‍ യാത്രയ്ക്കായി ചെലവായത്. ഭരണത്തലവന് വേണ്ടിയുള്ള പ്രധാന ഉത്തരവില്‍ അദ്ദേഹത്തിന് കീഴിലുള്ള വകുപ്പിന് പാളിച്ചയുണ്ടായെന്ന് വേണം കരുതാന്‍.
പൊതുഭരണ വകുപ്പില്‍ നിന്നും ഇങ്ങനെയൊരു ഉത്തരവ് ആരാണ് ഇറക്കിയത് എന്നതിനെ കുറിച്ച് സെക്രട്ടറി ജ്യോതിലാല്‍ അന്വേഷണം തുടങ്ങി. അദ്ദേഹം വകുപ്പില്‍ മടങ്ങിയതിന് പിന്നാലെയാണ് ഉത്തരവിറങ്ങിയത്. ഇക്കഴിഞ്ഞ 12 നാണ് അദ്ദേഹം പഴയ ലാവണത്തില്‍ മടങ്ങിയെത്തിയത്. അതിനു മുമ്പ് ശാരദാ മുരളീധരനായിരുന്നു ചുമതല.
നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ സമ്മര്‍ദ്ദ തന്ത്രത്തിനൊടുവിലാണ് പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ തെറിച്ചത്.. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ നല്‍കണമെന്ന തീരുമാനമാണ് ഗവര്‍ണറെ ചൊടിപ്പിച്ചത് എന്നാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നതെങ്കിലും ജ്യോതിലാലിനെ മാറ്റിയതോടെ ഗവര്‍ണര്‍ ഒപ്പിടുകയായിരുന്നു.
ഗവര്‍ണറുടെ പേഴ്സണല്‍ സ്റ്റാഫില്‍ ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗവും മാദ്ധ്യമ പ്രവര്‍ത്തകനുമായ ഹരി എസ്. കര്‍ത്തയെ നിയമിച്ചതില്‍ പൊതുഭരണ വകുപ്പ് സെക്രട്ടറിയായിരുന്ന കെ.ആര്‍. ജ്യോതിലാലാണ് സര്‍ക്കാരിന്റെ വിയോജിപ്പ് കത്തിലൂടെ അറിയിച്ചത്. രാഷ്ട്രീയത്തില്‍ സജീവമായി നില്‍ക്കുന്നവരെയോ, രാഷ്ട്രീയ പാര്‍ട്ടികളോടോ പാര്‍ട്ടി ബന്ധമുള്ള സംഘടനകളോടോ കൂറു പുലര്‍ത്തുന്നവരെയോ ഇതുവരെ രാജ് ഭവനില്‍ നിയമിച്ചിട്ടില്ലെന്നു കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ കത്ത് മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നതാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്. തുടര്‍ന്നാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടേണ്ടെന്ന നിലപാട് ഗവര്‍ണര്‍ എടുത്തത്.
മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ചര്‍ച്ച നടത്തിയിട്ടും അദ്ദേഹം നിലപാടു മാറ്റിയില്ല. സി.പിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ എ.കെ.ജി സെന്ററിലെത്തിയ മുഖ്യമന്ത്രി നേതാക്കളുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന്, ജ്യോതിലാലിനെ മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം ഫോണിലൂടെ ഗവര്‍ണറെ അറിയിച്ചു. വൈകിട്ട് ആറരയോടെ ഉത്തരവ് രാജ്ഭവനിലെത്തിയപ്പോഴാണ് നയപ്രഖ്യാപന പ്രസംഗത്തിനു ഗവര്‍ണര്‍ അനുമതി നല്‍കിയത്. ശാരദ മുരളീധരന് പൊതുഭരണ സെക്രട്ടറിയുടെ ചുമതല നല്‍കുകയും ചെയ്തത്. ജ്യോതിലാല്‍ വന്നതിന് പിന്നാലെ സംഘടിപ്പിച്ച പണിതീര്‍ച്ചയായും ജ്യോതി ലാലിന് എതിരെയായിരിക്കാം.
ഇതിന് മുമ്പും സര്‍ക്കാരിനെ അട്ടിമറിക്കാനും മുഖ്യമന്ത്രിയെ അപഹസിക്കാനും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ശ്രമങ്ങള്‍ നടന്നിട്ടുണ്ട്.
ശബരിമലയില്‍ പൊലീസ് ആര്‍എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് തുറന്നു പറയേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്.
മനീതി സംഘം വന്നപ്പോള്‍ പൊലീസ് നാറാണത്തു ഭ്രാന്തന്റെ അവസ്ഥയിലായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ശബരിമല ഡ്യൂട്ടിയില്‍ നിന്ന് ഒഴിഞ്ഞുമാറി. ശബരിമലയില്‍ പല ഉദ്യോഗസ്ഥരും സ്വന്തം താല്‍പര്യപ്രകാരമാണ് പ്രവര്‍ത്തിച്ചത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇത്തരത്തില്‍ വിമര്‍ശിച്ചത്. ഡിവൈഎസ്പി വരെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തിലാണ് പൊലീസില്‍ ആര്‍എസ്എസ് ഏജന്റുമാരുണ്ടെന്നു പിണറായി വിമര്‍ശിച്ചത്.
കസ്റ്റഡി മരണത്തിന്റെ സാഹചര്യവും മുഖ്യമന്ത്രി വിമര്‍ശിച്ചു. പ്രതികളെ മര്‍ദിക്കുന്നത് ഹരമായി ചില പൊലീസുകാര്‍ കാണുന്നു എന്ന് പിണറായി പറഞ്ഞു. കസ്റ്റഡി മര്‍ദനത്തിനെതിരെ ശക്തമായ നിലപാടാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുക. കേസന്വേഷണത്തിനും നടപടിയിലും ഒരു അലംഭാവവും ഉണ്ടാകില്ലെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും പിണറായി വിജയന്‍ യോഗത്തില്‍ മുന്നറിയിപ്പ് നല്‍കി. മൂന്നാം മുറ പോലുള്ള സംഭവങ്ങള്‍ ഒരിക്കലും ഇനി ആവര്‍ത്തിക്കരുതെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പോലീസുകാരെ മാത്രമല്ല സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പലവട്ടം അവരുടെ ഉത്തരവാദിത്വങ്ങളെ കുറിച്ച് മുഖ്യമന്ത്രി ബോധവല്‍ക്കരിച്ചിട്ടുണ്ട്
തദ്ദേശസ്ഥാപനങ്ങളില്‍ ജനങ്ങള്‍ എത്തുന്നത് അവരുടെ അവകാശം നേടാനാണെന്ന് ഉദ്യോഗസ്ഥര്‍ മനസ്സിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറ്റൊരിക്കല്‍ പറഞ്ഞു.
വ്യക്തിപരമായ ഔദാര്യത്തിനല്ല ആരും സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്നത്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നവര്‍ക്ക് താമസം എവിടെയായിരിക്കുമെന്ന് എല്ലാവര്‍ക്കുമറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആലുവയില്‍ റേഷന്‍ ആനുകൂല്യം നല്‍കാന്‍ വൈകിയതിന്? മധ്യവയസ്?കന്‍ ആത്മഹത്യക്ക്? ശ്രമിച്ച സംഭവത്തിലും പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. ലഭിക്കുന്ന ഓരോ ഫയലും ഓരോ ജീവിതങ്ങളാണെന്നും മുന്നിലെത്തുന്ന ഓരോ അപേക്ഷകനെയും ബന്ധപ്പെട്ടവര്‍ മനുഷ്യത്വപരമായി സമീപിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇതേ വാചകം സെക്രട്ടേറിയറ്റ് ജീവനക്കാരോട് മുഖ്യ മന്ത്രി പലവട്ടം പറഞ്ഞിട്ടുണ്ട്..
പരാതികളെ സംബന്ധിച്ച കൃത്യമായ മറുപടി അപേക്ഷകന് നല്‍കുന്നതടക്കമുള്ള കാര്യങ്ങളില്‍ ഭരണത്തി???െന്റ ആദ്യ ദിവസങ്ങളില്‍ തന്നെ സര്‍ക്കാര്‍ നയം മുന്നോട്ട്? വെച്ചിരുന്നുവെന്നും ചിലര്‍ അതിനോട്? അനുകൂലമായി പ്രതികരിച്ചപ്പോള്‍ മറ്റു ചിലര്‍ ഈ മാറ്റം ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ തയ്യാറായില്ല എന്നതി??ന്റ ഉദാഹരണമാണ്? ആലുവയിലെ സംഭവമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിണറായി വിജയന്‍ ആദ്യം തന്നെ സെക്രട്ടേറിയറ്റ് ജീവനക്കാരെയാണ് ഉപദേശിച്ചത്. ഏറ്റവുമൊടുവില്‍ ഓഫീസ് സമയത്ത് അത്തപ്പൂവിടാനും മറ്റും സമയം കളയരുതെന്നും അദ്ദേഹം നിഷ്‌കര്‍ഷിച്ചു.
സെക്രട്ടേറിയറ്റിനൊരു രസതന്ത്രമുണ്ട്. ആ രസതന്ത്രം അറിയുന്നവര്‍ക്കേ ഭരണം സുഗമമാക്കാനാവൂ. അതിനാദ്യം വേണ്ടത് ഫയലുകള്‍ പഠിക്കാനും തീരുമാനമെടുക്കാനും അത് നടപ്പിലാക്കാനുമുള്ള കഴിവാണ്. കേരളം കണ്ട ഏറ്റവും പ്രഗല്‍ഭനായ മുഖമന്ത്രി സി. അച്യുതമേനോന്‍ സെക്രട്ടേറിയറ്റിന്റെ ഉള്ളറകളിലേക്ക് കടന്ന് ഇടപെടല്‍ നടത്തിയ രാഷ്ട്രീയ നേതാവായിരുന്നു. എന്നാല്‍ പിണറായിക്ക് അതിന് ഇതുവരെ കഴിഞ്ഞില്ല. അദ്ദേഹം നിരന്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ സംസാരിക്കുമെങ്കിലും ഒടുവിലവര്‍ അദ്ദേഹത്തിന് തന്നെ പണി വച്ചു.
ബ്യൂറോക്രസിയെ കൈപ്പിടിയിലൊതുക്കാന്‍ കഴിയുന്ന നേതാവാണ് മികച്ച ഭരണാധികാരിയായി ഉയരുന്നത്. അതുകൊണ്ടു തന്നെയാണ് അച്യുതമേനോനെ മികച്ച ഭരണാധികാരിയായ കേരളം ഇന്നും കണ്ടുപോരുന്നത്. 1996-98 കാലഘട്ടത്തില്‍ വൈദ്യുതി മന്ത്രിയായിരുന്ന കാലത്തുതന്നെ പിണറായി വിജയന്‍ ഭരണരംഗത്തുള്ള തന്റെ മികവ് പ്രകടിപ്പിച്ചിരുന്നു.
കണ്ണൂരില്‍ സി.പി.എമ്മിന്റെ ചട്ടക്കൂടിനുള്ളില്‍ ഒതുങ്ങിനിന്ന് പൂര്‍ണമായും ഒരു പാര്‍ട്ടിക്കാരനായി പ്രവര്‍ത്തിച്ച പിണറായി വിജയന്‍ മികച്ച ഒരു ഭരണാധികാരിയായി ഉയരുകയായിരുന്നു അക്കാലത്ത്. വൈദ്യുതിബോര്‍ഡിലെ കാര്യങ്ങള്‍ ആദ്യം വിശദമായി പഠിച്ചു അദ്ദേഹം.
മന്ത്രി പിണറായി വിജയനാണ് അധ്യക്ഷന്‍. ബോര്‍ഡംഗങ്ങളും ചീഫ് എന്‍ജിനീയര്‍മാരുമൊക്കെ പങ്കെടുക്കുന്ന ഉന്നതതല യോഗം. വിവിധ ചുമതലകളുള്ള ചീഫ് എന്‍ജിനീയര്‍മാര്‍ വരും വര്‍ഷം അവരവരുടെ മേഖലയില്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ ഓരോ കുറിപ്പായി അവതരിപ്പിച്ചുകൊണ്ട് സംസാരിച്ചു.
വരും വര്‍ഷം ഇത്ര ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കണമെന്ന് ഒരാള്‍. ഇത്ര കിലോ മീറ്റര്‍ ഹൈടെന്‍ഷന്‍ ലൈന്‍ വലിക്കണമെന്ന് മറ്റൊരാള്‍. ഇത്ര ദൂരം എക്സ്ട്രാ ഹൈ ടെന്‍ഷന്‍ ലൈന്‍ വലിക്കുമെന്ന് ഇനിയും മറ്റൊരാള്‍. മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കുമെന്ന് വേറൊരു ഉദ്യോഗസ്ഥന്‍. പുതിയ സബ് സ്റ്റേഷനുകളുടെ കണക്കുമായി വേറൊരാള്‍.
മന്ത്രി എല്ലാം ശ്രദ്ധയോടെ കേട്ടിരുന്നു. ഓരോരുത്തരുടെയും കുറിപ്പ് കൈയില്‍ വാങ്ങി ഒന്നുകൂടി ശ്രദ്ധിച്ചു വായിച്ചു. എല്ലാവരും സന്തോഷത്തോടെ പിരിഞ്ഞു. ആ വര്‍ഷം പിണറായി വിജയന്‍ പൂര്‍ണമായി ഉപയോഗിച്ചത് കാര്യങ്ങള്‍ വിശദമായി പഠിക്കാന്‍ തന്നെയാണ്.
അടുത്ത വര്‍ഷം ഇതേ സമയമായപ്പോള്‍ വീണ്ടും ഇതേ യോഗം. ഉദ്യോഗസ്ഥര്‍ക്കും വലിയ മാറ്റമില്ല. ഓരോരുത്തരായി പുതിയ കുറിപ്പുകള്‍ വായിക്കാന്‍ തുടങ്ങി. ഇത്ര ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കും, ഇത്ര സബ്സ്റ്റേഷന്‍ സ്ഥാപിക്കും,
ഇത്ര കിലോമീറ്റര്‍ ഹൈടെന്‍ഷന്‍ ലൈന്‍ വലിക്കും, ഇത്ര എക്സ്ട്രാ ഹൈടെന്‍ഷന്‍ ലൈന്‍ വലിക്കും എന്നിങ്ങനെ. എല്ലാം കേട്ടിരുന്ന പിണറായി ആദ്യത്തെ ആളിനോട് ചോദിച്ചു. ''കഴിഞ്ഞ വര്‍ഷം എത്ര ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുമെന്നാണ് പറഞ്ഞത്.'' ഉത്തരമുണ്ടായിരുന്നില്ല.
ചോദ്യം അടുത്ത ഉദ്യോഗസ്ഥനോട്, ''എത്ര ഹൈടെന്‍ഷന്‍ ലൈന്‍ വലിക്കുമെന്നാണ് കഴിഞ്ഞ തവണ പറഞ്ഞത്?'' ഉത്തരമില്ല. ഓരോരുത്തരുടെ നേര്‍ക്കും പിണറായിയുടെ ചോദ്യങ്ങള്‍ നീണ്ടു. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഉത്തരം കിട്ടാതെ സ്തംഭിച്ചിരുന്നു.
പിണറായി ശബ്ദം കനപ്പിച്ചു. ഇപ്പോള്‍ കൊണ്ടു വന്ന കുറിപ്പ് കൈയില്‍ വെച്ചുകൊള്ളൂ എന്നദ്ദേഹം അവരോട് പറഞ്ഞു. പകരം കഴിഞ്ഞ വര്‍ഷത്തെ കുറിപ്പ് എടുക്കാം. ആരുടെയെങ്കിലും കൈയില്‍ പഴയ കുറിപ്പില്ലെങ്കില്‍ താന്‍തന്നെ തരാമെന്ന് പറഞ്ഞ് സ്വന്തം പോക്കറ്റില്‍ നിന്ന് ഒരു കെട്ട് കടലാസ് കൈയിലെടുത്തു പിണറായി. പഴയ കുറിപ്പില്‍ പറയുന്നത് പ്രകാരം കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കണമെന്ന് ഓര്‍മിപ്പിച്ച് പിണറായി ഉദ്യോഗസ്ഥരെ യാത്രയാക്കി.
പിന്നീട് പഴയപണി തീര്‍ക്കാന്‍ ഉദ്യോഗസ്ഥരുടെ നെട്ടോട്ടമായിരുന്നു. വൈദ്യുതി ബോര്‍ഡിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തികച്ചും കാര്യക്ഷമമായി നടന്ന വര്‍ഷമായിരുന്നു അന്ന്. വൈദ്യുതി ക്ഷാമം തീര്‍ക്കാനുള്ള നീക്കത്തില്‍ ഏറ്റവും വലിയ നേട്ടമായത് ഈ പ്രവര്‍ത്തനങ്ങളാണ്.
ഇതേ പിണറായി വിജയന്റെ തന്ത്രങ്ങളാണ് മുഖ്യമന്ത്രിയായപ്പോള്‍ പാളിയത്. മുഖ്യമന്ത്രിക്ക് മന്ത്രിയെ പോലെ തീരുമാനങ്ങള്‍ എടുക്കാനാവില്ല. ഒരു വിഷയത്തിന്റെ പല ഭാഗങ്ങള്‍ ചിന്തിക്കേണ്ടി വരും. എന്നാലും കൂടുതലുണ്ടെങ്കില്‍ തിരികെ തരണം എന്ന മട്ടിലുള്ള എഴുത്ത് ഉദ്യോഗസ്ഥര്‍ക്ക് ഒഴിവാക്കാന്‍ കഴിയുന്നതാണ്: മിനിമം മുഖ്യമന്ത്രിയോടെങ്കിലും.
https://www.facebook.com/Malayalivartha




















