കുറ്റകൃത്യങ്ങള്‍ ഏതായാലും ശിക്ഷാ നടപടിയായി വീടുകള്‍ പൊളിക്കരുത്... വര്‍ഗീയ കലാപം നടത്തുന്നവരുടെ വീടുകള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് പൊളിക്കുന്നതിന് എതിരെ ഇസ്ലാമിക സംഘടന സുപ്രീംകോടതിയില്‍

കുറ്റകൃത്യങ്ങള്‍ ഏതായാലും ശിക്ഷാ നടപടിയായി വീടുകള്‍ പൊളിക്കരുത്... വര്‍ഗീയ കലാപം നടത്തുന്നവരുടെ വീടുകള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് പൊളിക്കുന്നതിന് എതിരെ ഇസ്ലാമിക സംഘടന സുപ്രീംകോടതിയില്‍. ജംഇയ്യത്ത് ഉലമ ഇ ഹിന്ദ് ആണ് കോടതിയെ സമീപിച്ചത്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് അടുത്തിടെയായി ഈ അപകടകരമായ ബുള്‍ഡോസര്‍ രാഷ്ട്രീയം ആരംഭിച്ചതെന്ന് ജംഇയ്യത്ത് ഉലമ ഇ ഹിന്ദ് പ്രസിഡന്റ് അര്‍ഷാദ് മദനി ട്വിറ്ററില്‍ ചൂണ്ടിക്കാട്ടുന്നു. ഇത് രാജ്യത്തെ ഭരണഘടനാ മൂല്യങ്ങള്‍ക്കും ക്രിമിനല്‍ നീതിന്യായ വ്യവസ്ഥകള്‍ക്കും എതിരാണെന്നും ഹര്‍ജിയില്‍ പറഞ്ഞു. കൂടാതെ ഇത്തരം സംഭവങ്ങളില്‍ അന്വേഷണവുമായി ബന്ധമില്ലാത്തവരെ അതിന്റെ ഉത്തരവാദിത്വത്തിന്റെ പങ്കില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
കലാപത്തിലും കുറ്റകൃത്യങ്ങളിലും പങ്കുളളവരുടെ വീടുകള്‍ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ പൊളിച്ചു നീക്കുന്നത് അടുത്തിടെ വര്‍ദ്ധിച്ചുവരികയാണെന്നും അതുകൊണ്ടാണ് ഈ ഹര്‍ജി നല്‍കുന്നതെന്നും സംഘടന വ്യക്തമാക്കി.
അതേസമയം കഴിഞ്ഞ ആഴ്ച മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ ഉള്‍പ്പെടെ ശ്രീരാമനവമി ശോഭായാത്രയ്ക്ക് നേരെ കല്ലേറ് നടത്തിയവരുടെ അനധികൃത നിര്‍മാണങ്ങള്‍ പോലീസ് പൊളിച്ചുനീക്കിയിരുന്നു. കല്ലേറ് നടത്തി മണിക്കൂറുകള്‍ക്കകമായിരുന്നു ഈ നടപടി.
യുപിയിലും പീഡനങ്ങളിലും വര്‍ഗീയ സംഘര്‍ഷങ്ങളിലും പ്രതികളായവര്‍ക്കെതിരെയും ക്രിമിനലുകള്‍ക്കെതിരെയും പോലീസ് ആയുധമാക്കുന്നത് ബുള്‍ഡോസര്‍ ആണ്. പോലീസിന് പിടികൊടുക്കാതെ അക്രമം തുടരുന്നവര്‍ക്കെതിരെയും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടര്‍ക്കഥയാക്കിയവര്‍ക്കെതിരെയുമാണ് ഇത്തരം നടപടികള്‍ സ്വീകരിക്കുക.
"
https://www.facebook.com/Malayalivartha




















