ജെസ്‌ന സിറിയയിലും ഇല്ല, വാര്‍ത്തകള്‍ വ്യാജം! പക്ഷേ.. ഈ സത്യവും വസ്തുതയും തള്ളാതെ സിബിഐ, വിവാഹിതയാണോ അമ്മയാണോ എന്ന കാര്യത്തില്‍ അന്വേഷണ സംഘം പറയുന്നത് ഇങ്ങനെ..

കേരളത്തില്‍ ഏറെ വിവാദമുണ്ടാക്കിയ സംഭവമാണ് ജെസ്‌ന മരിയ ജയിംസ് എന്ന പെണ്‍കുട്ടിയുടെ തിരോത്ഥാനം. നാല് വര്‍ഷം മുമ്പ് കാഞ്ഞിരപ്പള്ളിയില്‍ നിന്നും കാണാതായ ഈ കുട്ടിക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് സിബിഐ. അതിനിടെ ജെസ്‌നയെ പല സ്ഥലത്തും കണ്ടു എന്ന തരത്തിലുള്ള പല വ്യാജ വാര്‍ത്തകളും പുറത്ത് വന്നിരുന്നു.
അത്തരത്തിലുള്ള ഒരു വ്യാജവാര്‍ത്ത കഴിഞ്ഞ ദിവസവും പുറത്ത് വന്നിരുന്നു. ജെസ്‌ന സിറിയയിലുണ്ട് എന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ ഇതിലെ സത്യാവസ്ഥയാണ് സിബിഐ ഇപ്പോള്‍ പുറത്തുവിടുന്നത്. ജെസ്‌നയെ സിറിയയില്‍ സിബിഐ കണ്ടെത്തിയെന്ന വാര്‍ത്ത വ്യാജമാണെന്നും അത്തരം കണ്ടെത്തലുകളൊന്നും നടത്തിയിട്ടില്ലെന്നും അന്വേഷണ സംഘം പറയുന്നുണ്ട്.
സോഷ്യല്‍ മീഡിയയിലടക്കം ജെസ്‌ന സിറിയിയില്‍ ഉണ്ട് എന്ന നിലയില്‍ പ്രചാരമുണ്ടായതോടെയാണ് പ്രതികരണവുമായി സിബിഐ രംഗത്ത് വന്നത്.
അതേസമയം സിറിയയില്‍ ഉണ്ടെന്ന വാര്‍ത്ത വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി സിബിഐ പക്ഷേ ഇസ്‌ലാമിക രജ്യത്തുണ്ടെന്ന് തിരിച്ചറിഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ വ്യാജമാണോ എന്ന കാര്യത്തില്‍ വ്യക്തത തന്നിട്ടില്ല. എരുമേലിയില്‍ നിന്ന് പെണ്‍കുട്ടിയെ ഒരു സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നാണ് നേരത്തെ പുറത്തുവന്ന വിവരം. ഇവര്‍ക്ക് ഒരു തീവ്രവാദ സംഘനയുമായി ബന്ധമുണ്ടെന്നും അവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇക്കാര്യങ്ങളിലൊന്നും ഇതുവരെ സിബിഐ വിശദീകരണം നല്‍കിയിട്ടില്ല.
മാത്രമല്ല രണ്ടു വര്‍ഷം മുമ്പ് വരെ ജെസ്‌ന രാജ്യം വിട്ടിട്ടില്ലെന്നും മറ്റൊരു സംസ്ഥാനത്തു വിവാഹിതയായി കഴിയുന്നുണ്ടായിരുന്നുവെന്നുള്ള വിവരവും പുറത്തു വന്നിരുന്നു. ജെസ്‌ന രണ്ടു കുട്ടികളുടെ അമ്മയാണെന്നും കേരളാ പോലീസ് സംഘം അന്വേഷിച്ച് എത്തിയതോടെ ഇവര്‍ അവിടുന്ന് മുങ്ങുകയായിരുന്നുവെന്നാണ് സിബിഐ വെളിപ്പെടുത്തുന്നതായി പ്രമുഖ ഓണ്‍ലൈന്‍ മാധ്യമം ജന്മഭുമിയാണ് പുറത്തുവിട്ടിരുന്നു.
ജെസ്‌നയുടെ അയല്‍വാസികളാണ് ഇക്കാര്യം പറഞ്ഞത് എന്ന് സിബിഐ അറിയിച്ചതായാണ് വാര്‍ത്തകള്‍ വന്നിരിക്കുന്നത്. എന്നാല്‍ ഇതിലെ സത്യാവസ്ഥ എന്താണെന്നും സിബിഐ പുറത്തുവിട്ടിട്ടില്ല.
ജെസ്‌ന തിരോത്ഥാനവുമായി ബന്ധപ്പെട്ട് നേരത്തെയും ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ജെസ്‌നയെ തമിഴ്‌നാട്ടില്‍ കണ്ടു, ബംഗളൂരുവില്‍ കണ്ടു, മലപ്പുറത്തെ പാര്‍ക്കില്‍ കണ്ടു എന്നിങ്ങനെയുള്ള കെട്ടുകഥകളാണ് പ്രചരിച്ചിരുന്നത്. ഇത്തരം നുണക്കഥകളെല്ലാം തന്നെ അന്വേഷണ സംഘത്തിന്റെ സമയം നഷ്ടപ്പെടുത്തുകയും അന്വേഷണം വഴിത്തിരിച്ചുവിടാന്‍ ഇടയാകുകയുമാണ് ഉണ്ടായത്.
ഒരിക്കല്‍ ബംഗളൂരുവിലെ ഒരു ആശ്രമത്തില്‍ ജെസ്‌ന ചെന്നുവെന്ന വാര്‍ത്ത പുറത്തു വിട്ട ആന്റോ ആന്റണി എംപിയും അന്വേഷണ സംഘത്തിന്റെ വെറുപ്പിന് പാത്രമായി മാറിയിരുന്നു. മാത്രമല്ല അജ്ഞാതമൃതദേഹങ്ങള്‍ക്ക് പിന്നാലെയും പൊലീസിന് പോകേണ്ടി വന്നിരുന്നു. എന്നിരുന്നാലും ജെസ്‌ന ഇപ്പോഴും ജീവിച്ചിപ്പുണ്ട് എന്ന വിശ്വാസത്തിലാണ് കേസ് ആദ്യം അന്വേഷിച്ച പോലീസും ഇപ്പോള്‍ അന്വേഷണം നടത്തുന്ന സിബിഐയുമുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.
ജെസ്‌ന ജീവിച്ചിരിപ്പുണ്ട് എന്ന ഉറപ്പില്‍ മാര്‍ച്ച് അവസാന വാരത്തില്‍ സിബിഐ പെണ്‍കുട്ടിയുടെ ചിത്രവും വിശദവിവരങ്ങളും അടങ്ങുന്ന ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതും പ്രതികളിലേക്ക് എത്താനുള്ള അന്വേഷണ സംഘത്തിന്റെ യാത്രക്ക് ഇന്ധനം പകര്‍ന്നിട്ടുണ്ട്. 149 സെന്റീമീറ്റര്‍ ഉയരം, മെലിഞ്ഞ ശരീരം, വെളുത്ത നിറം, ചുരുണ്ട മുടി, നെറ്റിയുടെ വലതു വശത്തായി ഒരു കാക്കപ്പുള്ളി എന്നിങ്ങനെയാണ് നോട്ടീസില്‍ പറയുന്നത്.
ഇതിനുപുറമെ ജെസ്‌ന കണ്ണട ധരിച്ചിട്ടുണ്ടെന്നും പല്ലില്‍ കമ്പിയിട്ടിട്ടുണ്ടെന്നും വിശദീകരിക്കുന്നുണ്ട്.
അതിനിടയിലാണ് ജെസ്‌ന ഒരു ഇസ്ലാമിക രാജ്യത്തുണ്ടെന്ന വാര്‍ത്തകള്‍ പരന്നത്.
2018 മാര്‍ച്ച് 22 ന് കാണാതായ പെണ്‍കുട്ടിക്ക് വേണ്ടി കേരളം മുഴുവന്‍ കാത്തിരിക്കുകയാണ്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജിലെ രണ്ടാം വര്‍ഷ ബി കോം വിദ്യാര്‍ത്ഥിനിയായിരിക്കെയാണ് ജെസ്‌നയെ കാണാതാകുന്നത്. വലിയ രീതിയില്‍ സൗഹൃദങ്ങളൊന്നും ഇല്ലാത്ത ജസ്‌ന അധികം ആരോടും സംസാരിക്കാറില്ല. അതുകൊണ്ട് തന്നെയാണ് കുട്ടി എവിടെ പോയി എന്ന കാര്യത്തില്‍ ഒരു കൃത്യത കൊണ്ടുവരാന്‍ അന്വേഷണ സംഘത്തിന് സാധിക്കാതിരുന്നത്.
മിസ്സിംഗ് ആവുന്നതിന് മുമ്പ് വീടിന്റെ വരാന്തയില്‍ ഇരുന്ന് ജെസ്‌ന പഠിക്കുന്നത് അയല്‍വാസികള്‍ കണ്ടിരുന്നു. എന്നാല്‍ ഒമ്പതു മണിയോടെ ജെസ്‌ന ഒരു ഓട്ടോറിക്ഷയില്‍ കയറി മുക്കൂട്ടുതറ ടൗണിലേക്ക് പോയി. മുക്കൂട്ടുതറയില്‍ തന്നെയുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോകുന്നുവെന്നാണ് ജെസ്‌ന ഓട്ടോഡ്രൈവറോടും അടുത്ത വീട്ടുകാരോടും പറഞ്ഞത്. മുക്കൂട്ടുതറ ടൗണില്‍ ജെസ്‌നയെ ഡ്രൈവര്‍ ഇറക്കി വിടുകയും ചെയ്തു. കുട്ടി ഓട്ടോയില്‍ വന്ന് ടൗണില്‍ ഇറങ്ങുന്നത് ചിലര്‍ കണ്ടിരുന്നു. ഇതിന് ശേഷം പിന്നെ ജെസ്‌നയെ ആരും കണ്ടിട്ടില്ല.
https://www.facebook.com/Malayalivartha




















