ഇടുക്കി കേരളത്തിന്റെ പവർബാങ്കാക്കാൻ പുതിയ പദ്ധതി; മൂലമറ്റത്ത് രണ്ടാം വൈദ്യുതി നിലയം യാഥാർത്ഥ്യമായാൽ സംഭവിക്കുന്നത് വമ്പൻ മാറ്റങ്ങളെന്ന് വെളിപ്പെടുത്തൽ, 2024ൽ നിർമാണം ആരംഭിക്കാനായാൽ പൂർത്തിയാകാൻ 4-5 വർഷമെടുക്കും! ചെലവ് 2,670 കോടി രൂപ! സംസ്ഥാനത്ത് ഊർജ്ജക്ഷാമത്തിന് പദ്ധതി ഒരുപരിധിവരെ പരിഹാരമാകാൻ പോകുന്നത് ഇങ്ങനെ....
കേരളം വികസനത്തിന്റെ പാത നോക്കി കുതിക്കുമ്പോൾ അതിന് അനുസൃതമായ പുതിയ പദ്ധതികളും രൂപമെടുക്കുകയാണ്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് മൂലമറ്റത്ത് രണ്ടാം വൈദ്യുതി നിലയം എന്നത്. 800 മെഗാവാട്ട് എന്നത് യാഥാർത്ഥ്യമായാൽ ഇടുക്കി കേരളത്തിന്റെ പവർബാങ്കായി മാറുമെന്നതിൽ സംശയമില്ല. ഇടുക്കി ജലവൈദ്യുത പദ്ധതിയിലെ ഉത്പാദനം ഇരട്ടിയാകുന്നതോടെ സംസ്ഥാനത്തെ ഊർജ്ജക്ഷാമത്തിനും ഒരുപരിധിവരെ പരിഹാരമാകുമെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
അതോടൊപ്പം തന്നെ വിശദ പ്രോജക്ട് റിപ്പോർട്ട് (ഡി.പി.ആർ) കേന്ദ്ര ജലവിഭവ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ വാപ്കോസ് (വാട്ടർ ആൻഡ് പവർ കൺസൾട്ടൻസി സർവീസസ് ലിമിറ്റഡ്) ഡിസംബറിൽ കെ.എസ്.ഇ.ബിക്ക് സമർപ്പിക്കുന്നതാണ്. മാർച്ചിൽ ആഗോള ടെൻഡർ വിളിക്കുകയും ചെയ്യും. അങ്ങനെ വന്നാൽ 2024ൽ നിർമാണം ആരംഭിക്കാനാകും. കൂടാതെ ഇത് പൂർത്തിയാകാൻ 4-5 വർഷമെടുക്കുമെന്നാണ് വിലയിരുത്തൽ. ചെലവ് 2,670 കോടിയാണ്.
അങ്ങനെ കേരളത്തിന്റെ പ്രതിദിന ശരാശരി വൈദ്യുതി ഉപഭോഗം എന്നത് 83.05 ദശലക്ഷം യൂണിറ്റാണ്. അതോടൊപ്പം തന്നെ ആഭ്യന്തര ഉത്പാദനം 28.45 ദശലക്ഷം യൂണിറ്റ്. കെ.എസ്.ഇ.ബി പുറത്തുനിന്ന് വാങ്ങുന്നത് 54.60 ദശലക്ഷം യൂണിറ്റ്. ഇതിന് 24- 25 കോടി പ്രതിദിന ചെലവ് വരുന്നുണ്ട്. എന്നാൽ പുതിയത് വരുന്നതോടെ അഞ്ച് കോടിയെങ്കിലും പ്രതിദിനം ലാഭമുണ്ടാകുന്നതായിരിക്കും. പ്രളയസമയത്ത് ഡാം നിറയുമ്പോൾ കാര്യമായി വെള്ളം പുറത്തേക്ക് ഒഴുക്കിക്കളയേണ്ടിയും വരില്ല എന്നതും വലിയ പ്രത്യേകതയാണ്.
അതേസമയം നിലവിലെ നിലയത്തിൽ 780 മെഗാവാട്ടാണ് ഉത്പാദനശേഷി എന്നത്. പുതിയതിൽ നിന്നും 200 മെഗാവാട്ട് വീതം ശേഷിയുള്ള നാല് ജനറേറ്ററുകളുണ്ടാകുന്നതാണ്. ഇതോടെ ഇടുക്കിയുടെ സ്ഥാപിത ശേഷി 1580 മെഗാവാട്ടായി മാറും. മൂലമറ്റത്ത് നിലവിലെ നിലയത്തിനടുത്തു തന്നെയാകും പുതിയ ഭൂഗർഭ നിലയവും ഉണ്ടാകുക. വൈദ്യുതി ഉത്പാദന ശേഷം വെള്ളം മലങ്കര ജലാശയത്തിലേക്ക് വിടുകയും ചെയ്യും.
എന്നാൽ നിലവിലെ പവർഹൗസിൽ 40 വർഷം പഴക്കമുള്ള ജനറേറ്ററുകൾ തകരാറിലാകുന്നത് നിത്യസംഭവമാണ്. മാസങ്ങൾക്ക് മുമ്പും പവർഹൗസിനുള്ളിൽ പൊട്ടിത്തെറിയുണ്ടായതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതുമൂലം മണിക്കൂറുകളോളം വൈദ്യുതി ഉത്പാദനം നിർത്തിവയ്‌ക്കേണ്ടി വന്നിരുന്നു. പുതിയത് വരുന്നതോടെ തന്നെ ഇതിനുമൊരു പരിഹാരമാകുമെന്നാണ് കണക്ക് കൂട്ടൽ.
https://www.facebook.com/Malayalivartha




















