സ്നേഹമായാലും, സൗഹൃദം ആയാലും ബഹുമാനമായാലും ആത്മാ൪ത്ഥത ഇല്ലെങ്കിൽ എല്ലാത്തിനും ഒരു പേരേയുള്ളു "അഭിനയം"; പ്രതീക്ഷിച്ചിടത്തു നിന്നും സ്നേഹം ലഭിക്കൂമ്പോഴും, ആഗ്രഹിക്കുന്നവർക്ക് കൊടുക്കുമ്പോഴുമാണ് സ്നേഹമെന്ന വാക്കിന് ഭംഗി ഉണ്ടാകുന്നത് അ൪ത്ഥം ഉണ്ടാകുന്നത്; "സ്നേഹം" എന്ന ആയുധം രണ്ടു മനസ്സായ് ജീവിക്കുന്ന രണ്ടു പേരെ ഒന്നാക്കി മാറ്റുന്നുവെന്ന് സന്തോഷ് പണ്ഡിറ്റ്

മൂ൪ച്ചയുള്ള ആയുധം രണ്ടു തരം ഉണ്ട്. ഒന്ന് ഇരുമ്പ് കൊണ്ടുള്ള ആയുധമാണ്. അത് ഒന്നിനെ രണ്ടാക്കി വെട്ടി മാറ്റുന്നു. രണ്ടാമത്തേത് , "സ്നേഹം" എന്ന ആയുധമാണ് . അത് രണ്ടു മനസ്സായ് ജീവിക്കുന്ന രണ്ടു പേരെ ഒന്നാക്കി മാറ്റുന്നുവെന്ന് സന്തോഷ് പണ്ഡിറ്റ്. പ്രണയ നിരീക്ഷണം പങ്കു വച്ചിരിക്കുകയാണ് പണ്ഡിറ്റ് . അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ ; പണ്ഡിറ്റിന്റെ പ്രണയ നിരീക്ഷണം.
മൂ൪ച്ചയുള്ള ആയുധം രണ്ടു തരം ഉണ്ട്. ഒന്ന് ഇരുമ്പ് കൊണ്ടുള്ള ആയുധമാണ്. അത് ഒന്നിനെ രണ്ടാക്കി വെട്ടി മാറ്റുന്നു. രണ്ടാമത്തേത് , "സ്നേഹം" എന്ന ആയുധമാണ് . അത് രണ്ടു മനസ്സായ് ജീവിക്കുന്ന രണ്ടു പേരെ ഒന്നാക്കി മാറ്റുന്നു. സ്നേഹമായാലും, സൗഹൃദം ആയാലും, ബഹുമാനമായാലും ആത്മാ൪ത്ഥത ഇല്ലെങ്കിൽ എല്ലാത്തിനും ഒരു പേരേയുള്ളു......"അഭിനയം"...
പ്രതിക്ഷിച്ചിടത്തു നിന്നും സ്നേഹം ലഭിക്കൂമ്പോഴും, ആഗ്രഹിക്കുന്നവർക്ക് കൊടുക്കുമ്പോഴുമാണ് സ്നേഹമെന്ന വാക്കിന് ഭംഗി ഉണ്ടാകുന്നത്, അ൪ത്ഥം ഉണ്ടാകുന്നത്. അതിനായ് ഒരോ അവസാനങ്ങളെയും ഒരു തുടക്കമായി കാണുന്നവൻ മാത്രമാണ് ജീവിതത്തിൽ വിജയിച്ചിട്ടുള്ളത്. "ഞാനുണ്ട് കുടെ "എന്ന വാക്കിനോളം മനോഹരമായ മറ്റൊരു വാക്കില്ല.
ചിലരൊക്കെ നമ്മുടെ സ്വന്തമാണെന്നും, നമ്മളെ സ്നേഹിക്കുന്നവ൪ ആണെന്നും, നമ്മൾ സ്വയമങ്ങ് തീരുമാനിക്കുന്നതാണ് പല പ്രശ്നങ്ങൾക്കും കാരണം.. (വാല്കഷ്ണം... നിങ്ങളെ മുമ്പ് പ്രണയിച്ചു തേച്ചിട്ടു പോയ കാമുകി / കാമുകൻ പിന്നീട് എന്തോ കേസിൽ പെട്ട് ജയിലിൽ പോയി എന്ന് സങ്കല്പിക്കുക . അവിടെ നിന്നും അവർ "അയ്യോ നോക്ക് ..
ദേ ഞാൻ പെട്ട് .. ഇപ്പോൾ ജയിലിൽ ആയി .." എന്നും പറഞ്ഞു മെസ്സേജ് അയച്ചാൽ നിങ്ങൾ അവർക്കു തിരിച്ചു എന്ത് മെസ്സേജ് അയക്കും ? സങ്കൽപ്പിച്ചു ഉത്തരം പറയൂ .. ) (കോഴിക്കോടിന്റെ മുത്ത്, കേരളത്തിന്ടെ സ്വത്ത്, യുവതികളുടെ ചങ്ക്, etc.. പണ്ഡിറ്റിനെ പോലെ ആരും ഇല്ല)
https://www.facebook.com/Malayalivartha




















