ഞങ്ങളിൽ നിന്ന് വിട്ടുപോയ ഒരു നാടകക്കാരന്റെ കുടുംബത്തിനുവേണ്ടി വെറും ഒന്നര മാസം കൊണ്ട് ഞങ്ങൾ നാടകക്കാർ 26 ലക്ഷം രൂപ പിരിച്ചുകൊടുത്തു; ആ ഞങ്ങൾ ഇവിടെയുള്ളപ്പോൾ നിങ്ങളെപോലെ ഒരു സഖാവ് ഇങ്ങിനെ അപേക്ഷ കൊടുത്ത് കാത്തിരിക്കുന്നത് ഞങ്ങൾക്കപമാനമാണ്; ഞങ്ങളുടെ മുഖ്യമന്ത്രിക്ക് വേണ്ടി തെരുവിൽ നാടകം കളിക്കാൻ ഞങ്ങൾ തയ്യാറാണ്; മുഖ്യമന്ത്രിയുടെ ചികിൽസയ്‌ക്ക് 29. 82 ലക്ഷം രൂപ ചിലവായതിനെ വിമർശിച്ച് നടൻ ഹരീഷ് പേരടി

ഞങ്ങളുടെ മുഖ്യമന്ത്രിക്ക് വേണ്ടി തെരുവിൽ നാടകം കളിക്കാൻ ഞങ്ങൾ തയ്യാറാണെന്ന് ഉറക്കെ പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഹരീഷ് പേരടി. മുഖ്യമന്ത്രിയുടെ ചികിൽസയ്‌ക്ക് 29. 82 ലക്ഷം രൂപ ചിലവായി എന്ന കാര്യത്തെ വിമർശിക്കുകയായിരുന്നു നടൻ ഹരീഷ് പേരടി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ ; ഞങ്ങൾ നാടകക്കാർക്ക് ഒരു സംഘടനയുണ്ട്...നാടക് ...
ഈ അടുത്ത് ഞങ്ങളിൽ നിന്ന് വിട്ടുപോയ ഒരു നാടകക്കാരന്റെ കുടുംബത്തിനുവേണ്ടി വെറും ഒന്നര മാസം കൊണ്ട് ഞങ്ങൾ നാടകക്കാർ 26 ലക്ഷം രൂപ പിരിച്ചുകൊടുത്തു...ആ ഞങ്ങൾ ഇവിടെയുള്ളപ്പോൾ നിങ്ങളെപോലെ ഒരു സഖാവ് ഇങ്ങിനെ അപേക്ഷ കൊടുത്ത് കാത്തിരിക്കുന്നത് ഞങ്ങൾക്കപമാനമാണ്..കാരണം ഞങ്ങളുടെ മുഖ്യമന്ത്രിക്ക് വേണ്ടി തെരുവിൽ നാടകം കളിക്കാൻ ഞങ്ങൾ തയ്യാറാണ്...
നിങ്ങളെപോലെ ഒരു സഖാവിനെ ഇനിയും ഈ നാട് ആഗ്രഹിക്കുന്നുണ്ട്...കൊല്ലപ്പെട്ടവരുടെ ശവം സൂക്ഷിച്ച് വെക്കുക ... കൊലപാതകികളെ പിടിച്ച ശേഷം ആ ശവം അവരെകൊണ്ട് തീറ്റിപ്പിക്കുക...കൊലപാതകികൾ ഏത് മതമായാലും ഏത് രാഷ്ട്രീയമായാലും..മനുഷ്യൻ മനുഷ്യനെ വെട്ടി കൊല്ലുന്ന ഈ കലാപാരിപാടി അന്ന് നിൽക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്.
https://www.facebook.com/Malayalivartha




















