ദിലീപിന്റെ കളി എല്ലാം അറിഞ്ഞുകൊണ്ട്; ദിലീപിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിക്കാനിരിക്കെ ക്ഷേത്ര ദര്‍ശനം നടത്തി ദിലീപ്, തികഞ്ഞ ഈശ്വര വിശ്വാസിയായ ദിലീപ് ശബരിമലയിൽ എത്തിയത് മറ്റൊരു പ്രതിയായ സുഹൃത്ത് ശരത്തിനൊപ്പം! കറുത്ത ഷര്‍ട്ടും വെള്ള മുണ്ടും ധരിച്ച് സന്നിധാനത്ത് കൈകൾ കൂപ്പി ദിലീപ്....
നടി ആക്രമിക്കപ്പെട്ട കേസ് ഏറെ നിർണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. നിലവിൽ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. കേസിലെ തുടരന്വേഷണ പുരോഗതി വിശദീകരിച്ചുള്ള റിപ്പോര്‍ട്ടാണ് കോടതിക്ക് നല്‍കിയത്. ഈയൊരു സാഹചര്യത്തിലാണ് ദിലീപ് ക്ഷേത്ര ദർശനം നടത്തിയിരിക്കുന്നത്.
തികഞ്ഞ ഈശ്വര വിശ്വാസിയായ ദിലീപ് ക്ഷേത്ര ദര്‍ശനം നടത്തുക പതിവാണ് എന്നത് ഏവർക്കും അറിയാവുന്നതാണ്. ഇപ്പോഴിതാ കൊവിഡ് ആശങ്കയ്ക്ക് ശേഷം ശബരിമലയില്‍ നിയന്ത്രണങ്ങള്‍ നീക്കി ഭക്തരുടെ എണ്ണം കൂടിയ ശബരിമലയിൽ ദിലീപ് ദര്‍ശനം നടത്തിയിരിക്കുകയാണ്. കേസിലെ മറ്റൊരു പ്രതിയായ സുഹൃത്ത് ശരത്തും കൂടെയുണ്ട് എന്നത് വൈറലാകുന്ന ദൃശ്യങ്ങളിലൂടെ കാണുവാൻ സാധിക്കും. ദിലീപിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിക്കാനിരിക്കെയാണ് ഈ ദര്‍ശനം.
ഈ അടുത്ത കാലത്തായി തന്നെ പ്രധാനപ്പെട്ട ഒട്ടുമിക്ക ക്ഷേത്രങ്ങളിലും അദ്ദേഹം ദര്‍ശനം നടത്തിയിട്ടുണ്ട്. അത്തരത്തിൽ നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയായ ശേഷം ദിലീപ് നടത്തിയ ക്ഷേത്ര ദര്‍ശനങ്ങള്‍ വാര്‍ത്തയാകുക പതിവാണ്. ആയതിനാൽ തന്നെയാണ് ഈ വാർത്തയും വൈറലായി മാറുന്നത്. സുഹൃത്ത് ശരത്ത്, മാനേജര്‍ വെങ്കി എന്നിവരും ശബരിമല ദർശനത്തിന് ദിലീപിനോടൊപ്പം ഉണ്ടായിരുന്നു.
ഞായറാഴ്ച വൈകീട്ടാണ് ദിലീപ് പമ്പയിലേക്ക് എത്തിയത്. ശേഷം കാല്‍നടയായി മലചവിട്ടി ശബരിമലയിലെത്തുകയായിരുന്നു. ദേവസ്വം ബോര്‍ഡിന്റെ വിശ്രമ കേന്ദ്രത്തില്‍ കഴിഞ്ഞ ശേഷം ഇന്ന് അതിരാവിലെയാണ് സന്നിധാനത്ത് ദര്‍ശനത്തിന് എത്തിയിരിക്കുന്നത്. മാളികപ്പുറത്തും ദര്‍ശനം നടത്തിയിരുന്നു. പ്രത്യേക പൂജകള്‍ക്ക് ശേഷം ഗസ്റ്റ് ഹൗസിലേക്ക് മടങ്ങുകയാണ് ഉണ്ടായത്. കറുത്ത ഷര്‍ട്ടും വെള്ള മുണ്ടും ധരിച്ചാണ് ദിലീപ് ദർശനത്തിനായി എത്തിയത്.
അതേസമയം മാസങ്ങള്‍ക്ക് മുമ്പ് തന്നെ ദിലീപ് കൂവപ്പടി ചേരാനല്ലൂര്‍ ശ്രീ ശങ്കരനാരായണ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയതും വാര്‍ത്തയായി മാറിയിരുന്നു. ക്ഷേത്രത്തിലെ തൈപൂയ ഉല്‍സവത്തോട് അനുബന്ധിച്ച് നടന്ന കാവടി രഥഘോഷയാത്രയില്‍ പങ്കെടുക്കാനാണ് മുഖ്യാതിഥിയായി ദിലീപ് എത്തിയിരുന്നത്. അങ്ങനെ ഏറെ കാലത്തിന് ശേഷം ദിലീപ് പങ്കെടുത്തു പൊതു ചടങ്ങായിരുന്നു ഇത്.
ഇതൊക്കെ കൂടാതെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം, കോട്ടയത്തെ ചെറുവള്ളി ദേവി ക്ഷേത്രം എന്നിവിടങ്ങളിലും ദീലീപ് പ്രാര്‍ഥനയ്ക്ക് എത്താറുണ്ടായിരുന്നു. ചെറുവള്ളി ക്ഷേത്രത്തിലെ ജഡ്ജി അമ്മാവന് മുമ്പില്‍ കേസുകളിലും മറ്റു വ്യവഹാരങ്ങളിലും പെട്ട് പ്രയാസപ്പെടുന്നവരാണ് സങ്കടം ബോധിപ്പിക്കാനെത്തുന്നത്. കേസില്‍ പ്രതിയായ ദിലീപിന്റെ സന്ദര്‍ശനം അതുകൊണ്ടുതന്നെ വലിയ വാര്‍ത്തയായി മാറുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha




















