Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

കുടുംബത്തിൽ നിന്ന് തന്നെ ദിലീപിന് ചാരന്മാർ! ഒന്നടങ്കം പെടുമെന്നായപ്പോൾ സ്വയരക്ഷ... നിർണായക രഹസ്യം പൊട്ടിച്ചത് കാവ്യയുടെ സഹോദരന്റെ ഭാര്യ.. വീണ്ടും നിർണായക വെളിപ്പെടുത്തലുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍

19 APRIL 2022 11:44 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ സഹോദരനയേും സഹോദരി ഭർത്താവിനെയും ഇന്ന് പൊലീസ് ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വന്നത്. രാവിലെ 11 മണിക്ക് ആലുവ പൊലീസ് ക്ലബിൽ വച്ചാകും ചോദ്യം ചെയ്യൽ. കഴിഞ്ഞ ബുധനാഴ്ച ഇവർക്ക് നോട്ടീസ് നൽകിയെങ്കിലും ഇരുവരും അസൗകര്യം അറിയിച്ചിരുന്നു. തുടർന്നാണ് 19 ാം തിയതി ആലുവ പൊലീസ് ക്ലബ്ബിൽ ഹാജരാകാൻ വീണ്ടും നോട്ടീസ് നൽകിയത്. സംവിധായകൻ ബാലചന്ദ്രകുമാർ അനൂപിന്‍റെയും, സുരാജിന്‍റെയുമായി പുറത്ത് വിട്ട ഓഡിയോ റെക്കോർഡിലെ വിവരങ്ങൾ അറിയാനും, ദിലീപിനെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച കാര്യങ്ങളിലെ വ്യക്തതയ്ക്കുമാണ് ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. അതിനിടയിൽ വീണ്ടും നിർണായക വെളിപ്പെടുത്തലുമായി എത്തുകയാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. നടിയെ ആക്രമിച്ച കേസില്‍ സാക്ഷി മൊഴി മാറ്റിയത് സ്വാധീനിച്ചിട്ടാണെന്ന് പൊലീസിനെ ആദ്യം അറിയിക്കുന്നത് കാവ്യാമാധവന്റെ സഹോദരന്റെ ഭാര്യയാണെന്നാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്. സാക്ഷിയെ സ്വാധീനിച്ച കാര്യങ്ങള്‍ പൊലീസ് മണത്ത് കണ്ട് പിടിച്ചത് അല്ലെന്നും ദിലീപിന്റെ പാളയത്തില്‍ നിന്ന് തന്നെ അത്യാവശ്യം വേണ്ട കാര്യങ്ങള്‍ രഹസ്യമായി പൊലീസിന് ലഭിക്കുന്നുണ്ടെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. ബാലചന്ദ്രകുമാറിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.. ''എന്റെ വിശ്വാസ്യതയെ നശിപ്പിക്കാനുള്ള ശ്രമവും ദിലീപ് വാദികള്‍ നേരത്തെ തന്നെ തുടങ്ങിയിട്ടുണ്ട്. ബലാത്സംഗ ആരോപണങ്ങള്‍ അതിന് മുന്നോടിയായി വന്നതാണ്. പരാതി മുഖ്യമന്ത്രിക്ക് കൈമാറുന്നത് വരെ ഒരു പെറ്റി കേസ് പോലും എന്റെ പേരില്‍ ഇല്ല. ശേഷം ദിലീപിന്റെ അനുഗ്രഹം കൊണ്ട് ഒരുപാട് കേസ് എന്റെ പേരില്‍ വന്നു. അതെല്ലാം നേരിട്ട് കൊണ്ടിരിക്കുകയാണ്. ഇനി സാക്ഷികളെ സ്വാധീനിച്ച കാര്യം പറയുകയാണെങ്കില്‍. ഒരു സാക്ഷിയെ ഇവര്‍ സ്വാധീനിച്ചതുമായി ബന്ധപ്പെട്ട് നടന്ന ഒരു ചര്‍ച്ച ഞാന്‍ റെക്കോര്‍ഡ് ചെയ്ത് കൊടുത്തിട്ടുണ്ട്. സ്വാധീനിച്ചിട്ടാണ് സാക്ഷി മൊഴി മാറ്റിയതെന്ന് പൊലീസിനെ ആദ്യം അറിയിക്കുന്നത് കാവ്യാമാധവന്റെ സഹോദരന്റെ ഭാര്യയാണ്, റിയ.

ഈ പെണ്‍കുട്ടിയാണ് പൊലീസിനെ ആദ്യമായി ഇന്‍ഫോം ചെയ്യുന്നത്. കാവ്യയ്ക്ക് പങ്കുണ്ടെന്ന് സുരാജ് പറഞ്ഞത് പോലെ അവരുടെ പാളയത്തില്‍ നിന്ന് തന്നെ അത്യാവശ്യം വേണ്ട കാര്യങ്ങള്‍ രഹസ്യമായി പൊലീസിന് കൊടുത്തു കൊണ്ടിരിക്കുന്നുണ്ട്. കൊടുത്തിട്ടുമുണ്ട്. സാക്ഷിയെ സ്വാധീനിച്ച കാര്യങ്ങള്‍ പൊലീസ് മണത്ത് കണ്ട് പിടിച്ചത് അല്ല. റെക്കോര്‍ഡ് ചെയ്ത ഓഡിയോയുടെ കൂട്ടത്തില്‍ സുരാജ്, അനൂപ്, അഡ്വ. ഫിലിപ്പ് എന്നിവര്‍ ഒരുമിച്ച് പ്രധാനപ്പെട്ട സാക്ഷിയായ സാഗറിനെ മൊഴി മാറ്റിച്ചെന്ന് അവര്‍ തന്നെ സമ്മതിച്ച് കൊണ്ട് വ്യക്തമായി സംസാരിക്കുന്ന ഓഡിയോ പൊലീസിന്റെ കൈയിലുണ്ട്. ഏത് കാറില്‍ കൊണ്ടുപോയി, എവിടെ കൊണ്ടുപോയി മൊഴി മാറ്റി, എത്ര രൂപ കൊടുത്തു, ഇപ്പോള്‍ എത്ര രൂപ ചോദിക്കുന്നു എന്നതും ഓഡിയോയിലൂണ്ട്. കോടതിക്ക് ഇത് കേട്ടാല്‍ മനസിലാവില്ലേ. അവര്‍ അല്ലാ ഇതെന്ന് ശാസ്ത്രീയമായി തെളിയിക്കട്ടേ. കോടതിയെന്ന് പറയുന്നത് ജീവനുള്ള കസേരയാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാനെന്നും ബാലചന്ദ്രകുമാർ കൂട്ടിച്ചേർത്തു.

അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന് പറയും . ഉച്ചയ്ക്ക് 1.45ന് ജ​സ്റ്റി​സ് ​സി​യാ​ദ് ​റ​ഹ്മാ​ന്റെ​ ​ബെ​ഞ്ചാണ് വിധി പറയുക. കേസ് റദ്ദാക്കിയാൽ ദിലീപിന് ആശ്വാസവും അന്വേഷണ സംഘത്തിന് തിരിച്ചടിയുമാകും. കേസ് റദ്ദാക്കിയില്ലെങ്കിൽ സി ബി ഐക്ക് വിടണമെന്നാണ് ദിലീപിന്റെ ആവശ്യം. കേസിൽ ദി​ലീ​പാണ് ​ഒ​ന്നാം​ ​പ്ര​തി​. സ​ഹോ​ദ​ര​ൻ​ ​അ​നൂ​പ്,​ ​സ​ഹോ​ദ​രീ​ ​ഭ​ർ​ത്താ​വ് ​ടി.​എ​ൻ.​ ​സു​രാ​ജ്,​ ​ബ​ന്ധു​ ​അ​പ്പു,​ ​സു​ഹൃ​ത്ത് ​ബൈ​ജു​ ​ചെ​ങ്ങ​മ​നാ​ട്,​ ​ആ​ലു​വ​യി​ലെ​ ​ഹോ​ട്ട​ലു​ട​മ​ ​ശ​ര​ത്,​ ​സൈ​ബ​ർ​ ​വി​ദ​ഗ്ദ്ധ​ൻ​ ​സാ​യ് ​ശ​ങ്ക​ർ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​പ്ര​തി​ക​ൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (42 minutes ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (1 hour ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (2 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (2 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (2 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (2 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (2 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (3 hours ago)

തണ്ണിമത്തൻ കഴിച്ചു മരണം...റിപ്പോർട്ടിന് പിന്നാലെ ട്വിസ്റ്റ്..! പെട്ടന്ന് മരിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ ...ശരീരത്തിൽ മോർഫിൻ, ആന്തരികാവയവങ്ങൾക്ക് പച്ചനിറം  (3 hours ago)

എനിക്ക് ദുബായി കാണണം പൊട്ടിക്കരഞ്ഞ് കുഞ്ഞ് ഉടനടി ഭരണാധികാരി ചെയ്തത്...ഹംദാൻ തിളങ്ങി  (3 hours ago)

എനിക്ക് പൈസ വേണ്ട ഉമ്മച്ചിയെ മതി സാറേ... ഫോട്ടോ ചേർത്ത് പിടിച്ച് ജസ്‌നീൻ... 10 ലക്ഷം ധനസഹായം  (3 hours ago)

വില്ലൻ തണ്ണിമത്തൻ അല്ല ആ നാലു പേരേയും കൊന്നത് ബന്ധുക്കളെ തൂക്കി ചോദ്യം ചെയ്യുന്നു..!മോർഫിൻ.കൊലപാതകം  (3 hours ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; ആദിത്യത്തിനൊപ്പം അഡ്മിഷനെടുത്ത 18 വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിച്ച് മടങ്ങി  (3 hours ago)

ജബൽപൂരിലെ ക്രൂയിസ് ബോട്ട് അപകടം: കടുത്ത നടപടിയുമായി അധികൃതർ; ബോട്ട് ഓപ്പറേറ്റർക്കെതിരെ നരഹത്യയ്ക്ക് കേസ്  (3 hours ago)

വിധവ പെന്‍ഷന് എത്തിയ സ്ത്രീ റവന്യു ഉദ്യോഗസ്ഥരെ ആക്രമിച്ചു  (3 hours ago)

Malayali Vartha Recommends