Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

മുസ്ലീം യുവാക്കൾ ഉൾപ്പെടുന്ന മിശ്രവിവാഹം ആശങ്ക ഉയർത്തുന്നു; കോടഞ്ചേരിയിലേത് നിഷ്കളങ്ക പ്രണയമാണോ എന്ന് സംശയമുണ്ട്, ലൗ ജിഹാദ് ഇല്ലെന്ന് പറയുന്ന സി പി എമ്മിന് തീവ്രവാദികളുടെ നീക്കങ്ങളെ ഭയമാണ്! മകളുടെ ഭാവി സുരക്ഷിതമാക്കാൻ മാതാപിതാക്കൾക്ക് അവകാശമുണ്ട്... ആശങ്ക ക്രിസ്ത്യൻ സഭകൾക്ക് മാത്രമല്ല, ഹൈന്ദവ, ക്രൈസ്തവ, മുസ്ലീം സമുദായത്തിൽപ്പെട്ട എല്ലാവരും തന്നെ ചിന്തിക്കണം, കോടഞ്ചേരിയിലെ മിശ്ര വിവാഹത്തെ വിമർശിച്ച് ദീപിക എഡിറ്റോറിയൽ

19 APRIL 2022 12:00 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസങ്ങളിലായി കേരളത്തിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച കോടഞ്ചേരി മിശ്രവിവാഹത്തിനെതിരെ ദീപിക ദിനപത്രം. മുസ്ലീം യുവാക്കൾ ഉൾപ്പെടുന്ന മിശ്രവിവാഹം ആശങ്ക ഉയർത്തുന്നുണ്ട്. എന്നാൽ ആശങ്ക ക്രിസ്ത്യൻ സഭകൾക്ക് മാത്രമല്ല, ഹൈന്ദവ, ക്രൈസ്തവ, മുസ്ലീം സമുദായത്തിൽപ്പെട്ട എല്ലാവരും തന്നെ ചിന്തിക്കണമെന്നാണ് മുഖപ്രസംഗത്തിൽ പറയുന്നത്. കോടഞ്ചേരിയിലേത് നിഷ്കളങ്ക പ്രണയമാണോ എന്ന് സംശയമുണ്ടെന്നും ജോയ്‌സ്‌നയുടെ വിഷയത്തിൽ ഉള്ള ദുരൂഹത മറനീക്കണമെന്നും പറയുകയാണ്.

അതോടൊപ്പം തന്നെ ഈ വിഷയത്തിൽ സി പി എം ഇടപെടലിനെയും എഡിറ്റോറിയൽ വിമർശിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ജോയ്‌സ്‌നയുടെ മാതാപിതാക്കളുടെ പക്ഷത്ത് നിന്നുകൊണ്ടാണ് എഡിറ്റോറിയൽ എഴുതിയിരിക്കുന്നത്. ജോയ്‌സനയുടെ കുടുംബത്തിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകണം എന്നും ജോയ്‌സനയെ തട്ടിക്കൊണ്ടുപോയതാണെന്ന സംശയിക്കുന്ന സാഹചര്യമുണ്ട് എന്നും കുടുംബത്തെ ഭയചകിതരാക്കുന്നതാണോ മതേതരത്വമെന്നും ദീപിക മുഖപ്രസംഗത്തിലൂടെ ചോദിക്കുകയുണ്ടായി.

ഇത്തരത്തിൽ ഒരു സംഭവം ഉണ്ടാകുമ്പോൾ മാതാപിതാക്കളെ അറിയിക്കേണ്ടെന്നും, പാർട്ടിയെ അറിയിക്കണമായിരുന്നുവെന്ന പ്രതികരണം വിചിത്രമാണ്. ലൗ ജിഹാദ് ഇല്ലെന്ന് പറയുന്ന സി പി എമ്മിന് തീവ്രവാദികളുടെ നീക്കങ്ങളെ ഭയമാണെന്നാണ് വിമർശനം ഉയർത്തിയിരിക്കുന്നത്. ദുരൂഹ വിവാഹമാണോ മതേതരത്വമെന്നും മുഖപ്രസംഗത്തിൽ ചോദിക്കുകയാണ്. മകളുടെ ഭാവി സുരക്ഷിതമാക്കാൻ മാതാപിതാക്കൾക്ക് അവകാശമുണ്ട്. മുസ്ലിം യുവാക്കൾ ഉൾപ്പെട്ട മിശ്വിവാഹം ആശങ്കയുണ്ടാക്കുന്നു. ഈ ആശങ്ക ക്രിസ്ത്യൻ സമുദായത്തിന് മാത്രമല്ലെന്നും എല്ലാ സമുദായങ്ങളും ഒരുമിച്ച് നിന്ന് ചിന്തിക്കേണ്ട കാര്യമാണെന്നും ദീപിക എഡിറ്റോറിയലിൽ പറയുകയാണ്.

കൂടാതെ മിശ്രവിവാഹങ്ങളിൽ ഉണ്ടാകുന്ന സഭയുടെ ആശങ്കയും ഇതിൽ പങ്കുവയ്ക്കുന്നുണ്ട്. വിവാഹത്തിന് ശേഷം ഐഎസിൽ ചേർന്ന മലയാളി യുവതികളുണ്ട്. ക്രൈസ്തവർക്ക് മാത്രമല്ല മറ്റു മതവിഭാഗങ്ങൾക്കും ഇത്തരത്തിൽ ആശങ്കയുണ്ട് എന്ന് പറയുന്നതിന് പിന്നാലെ മുൻ മന്ത്രി കെ.ടി ജലീലിനെയും മുഖപ്രസംഗം വിമർശിക്കുകയാണ് ചെയ്തിരിക്കുന്നത്. ചില മിശ്രവിവാഹങ്ങൾ മാത്രം എന്തുകൊണ്ട് ചർച്ചയാവുന്നുവെന്ന് ജലീൽ ചിന്തിക്കണമെന്നും മുഖപ്രസംഗം പറയുന്നു. കോടഞ്ചേരിയിലെ മിശ്രവിവാഹത്തിന് ഇടയാക്കിയത് അത്ര നിഷ്‌കളങ്കമായ പ്രണയമാണോയെന്നും നിരവധിയാളുകൾ സംശയിക്കുന്നുണ്ട്. പ്രേമിക്കുന്നയാളെ ഭീഷണിപ്പെടുത്തി പിടിച്ചുവച്ചാണോ വിവാഹത്തിനു സമ്മതിപ്പിക്കേണ്ടത് എന്നും കടുപ്പിച്ച് പറയുകയാണ്.

സമൂഹത്തിൽ ചാറ്റിംഗിലൂടെയും പണമിടപാടുകളിലൂടെയും പെൺകുട്ടികളുടെ ഫോട്ടോ ദുരുപയോഗം ചെയ്തു കെണിയൊരുക്കി നിരവധി വിവാഹങ്ങൾ നടക്കാറുണ്ട്. പരിശുദ്ധ പ്രണയത്തിന്റെ പട്ടികയിലല്ല, കുറ്റകൃത്യങ്ങളുടെ പട്ടികയിലാണ് അതൊക്കെ ചേർക്കാറുള്ളത്. അങ്ങനെ എന്തെങ്കിലുമാണോ തങ്ങളുടെ മകൾക്കും സംഭവിച്ചതെന്ന് അന്വേഷിക്കാൻ മാതാപിതാക്കൾക്ക് അവകാശമില്ലേ എന്നും മുഖപ്രസംഗം കണ്ണടച്ച് ചോദിക്കുകയാണ്. മുസ്ലിം യുവാക്കൾ ഉൾപ്പെടുന്ന മിശ്രവിവാഹങ്ങളിൽ ആശങ്ക ഒഴിവാക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം, ഇസ്ലാമിക തീവ്രവാദ സംഘടനകൾ ഉയർത്തുന്ന ഭീഷണിക്കു മുസ്ലിം സമുദായത്തിലെ നിരപരാധികൾ പഴികേൾക്കേണ്ട സാഹചര്യമുണ്ടാകുമെന്നും മുഖപ്രസംഗത്തിൽ വ്യക്തമാക്കുകയാണ് ചെയ്യുന്നത്.

അതേസമയം കോടഞ്ചേരിയിലെ കത്തോലിക്കാ യുവതിയും ഡി വൈ എഫ് ഐക്കാരനായ മുസ്ലീം യുവാവും തമ്മിലുള്ള വിവാഹം ലൗ ജിഹാദാണെന്ന രീതിയിൽ നേരത്തെ തന്നെ ആരോപണമുയർന്നിരുന്നു. പിതാവ് സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജിയെത്തുടർന്ന്, യുവതിയെ ഇന്ന് ഹാജരാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെടുകയുണ്ടായി.

എന്നാൽ മാതാപിതാക്കളോടു സംസാരിക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും ഷെജിനൊപ്പം പോകാനാണ് താത്പര്യമെന്നുമാണ് ജോയ്‌സന കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് ജോയ്‌സനയ്ക്കു കാമുകന്‍ ഷെജിനൊപ്പം പോകാമെന്നു ഹൈക്കോടതി വിധിക്കുകയായിരുന്നു. ജോയ്‌സനയുടെ പിതാവ് ജോസഫ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് തീര്‍പ്പാക്കിയത്. ജോയ്സനയുടെ മാതാപിതാക്കളും കോടതിയിലെത്തിയിരുന്നു.

 

 


ജോയ്‌സനയ്ക്ക് ആവശ്യത്തിനു ലോകപരിചയമുണ്ട്. 26 വയസുള്ളയാളാണ്.വിദേശത്തു ജോലി ചെയ്യുന്നുണ്ട്. സ്വന്തമായി തീരുമാനമെടുക്കാനുള്ള പക്വതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഈ വിഷയത്തില്‍ ഇടപെടാന്‍ കോടതിക്കു പരിമിതിയുണ്ടെന്നും കോടതി വിലയിരുത്തി. സ്‌പെഷല്‍ മാര്യേജ് ആക്ട്പ്രകാരം ഇവര്‍ വിവാഹത്തിന് അപേക്ഷ സമര്‍പ്പിച്ച സാഹചര്യവും കോടതി പരിഗണിക്കുകയുണ്ടായി. ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയതിനെത്തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ജോയ്‌സനയും ഷെജിനും ഹാജരായത്. അഭിഭാഷകയ്‌ക്കൊപ്പമാണ് ഇരുവരും എത്തിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (44 minutes ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (1 hour ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (2 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (2 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (2 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (2 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (2 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (3 hours ago)

തണ്ണിമത്തൻ കഴിച്ചു മരണം...റിപ്പോർട്ടിന് പിന്നാലെ ട്വിസ്റ്റ്..! പെട്ടന്ന് മരിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ ...ശരീരത്തിൽ മോർഫിൻ, ആന്തരികാവയവങ്ങൾക്ക് പച്ചനിറം  (3 hours ago)

എനിക്ക് ദുബായി കാണണം പൊട്ടിക്കരഞ്ഞ് കുഞ്ഞ് ഉടനടി ഭരണാധികാരി ചെയ്തത്...ഹംദാൻ തിളങ്ങി  (3 hours ago)

എനിക്ക് പൈസ വേണ്ട ഉമ്മച്ചിയെ മതി സാറേ... ഫോട്ടോ ചേർത്ത് പിടിച്ച് ജസ്‌നീൻ... 10 ലക്ഷം ധനസഹായം  (3 hours ago)

വില്ലൻ തണ്ണിമത്തൻ അല്ല ആ നാലു പേരേയും കൊന്നത് ബന്ധുക്കളെ തൂക്കി ചോദ്യം ചെയ്യുന്നു..!മോർഫിൻ.കൊലപാതകം  (3 hours ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; ആദിത്യത്തിനൊപ്പം അഡ്മിഷനെടുത്ത 18 വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിച്ച് മടങ്ങി  (3 hours ago)

ജബൽപൂരിലെ ക്രൂയിസ് ബോട്ട് അപകടം: കടുത്ത നടപടിയുമായി അധികൃതർ; ബോട്ട് ഓപ്പറേറ്റർക്കെതിരെ നരഹത്യയ്ക്ക് കേസ്  (3 hours ago)

വിധവ പെന്‍ഷന് എത്തിയ സ്ത്രീ റവന്യു ഉദ്യോഗസ്ഥരെ ആക്രമിച്ചു  (3 hours ago)

Malayali Vartha Recommends