ലോകം മുഴുവൻ പ്രശ്സതമാണ് കോഴിക്കോടിന്റെ ആഥിത്യമര്യാദ; ഏത് ദാരിദ്ര്യത്തിലും ഞങ്ങൾ അഥിതികളെ കൈയും മെയ്യും പോക്കറ്റും മറന്ന് സ്വീകരിക്കും; ഞങ്ങളുടെ കലാസാംസ്കാരികതയും ആവോളം ഞങ്ങൾ വരുന്നവർക്ക് മനസ്സു നിറയെ നുകാരാൻ കൊടുക്കും; പക്ഷെ ഇന്ന് ഞങ്ങൾ വലിയ സങ്കടത്തിലാണ്; ഞങ്ങളുടെ കോഴിക്കോടിന്റെ സാംസ്കാരിക പാരമ്പര്യം നിലനിർത്താനുള്ള ആധുനിക കളി സ്ഥലങ്ങൾ ഞങ്ങൾക്കില്ല;ഇത് നമുക്ക് തിരിച്ചുപിടിച്ചേ പറ്റൂവെന്ന് നടൻ ഹരീഷ് പേരടി

പക്ഷെ ഇന്ന് ഞങ്ങൾ വലിയ സങ്കടത്തിലാണ്...ഞങ്ങളുടെ കോഴിക്കോടിന്റെ സാംസ്കാരിക പാരമ്പര്യം നിലനിർത്താനുള്ള ആധുനിക കളി സ്ഥലങ്ങൾ ഞങ്ങൾക്കില്ല...ഇത് നമുക്ക് തിരിച്ചുപിടിച്ചേ പറ്റുവെന്ന് പറഞ്ഞ് നടൻ ഹരീഷ് പേരടി. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ലോകം മുഴുവൻ പ്രശ്സതമാണ് കോഴിക്കോടിന്റെ ആഥിത്യമര്യാദ...ഏത് ദാരിദ്ര്യത്തിലും ഞങ്ങൾ അഥിതികളെ കൈയും മെയ്യും പോക്കറ്റും മറന്ന് സ്വീകരിക്കും... ഇത് ഭക്ഷണത്തിന്റെ കാര്യത്തിൽ മാത്രമല്ല... ഞങ്ങളുടെ കലാസാംസ്കാരികതയും ആവോളം ഞങ്ങൾ വരുന്നവർക്ക് മനസ്സു നിറയെ നുകാരാൻ കൊടുക്കും.. അതിൽ ഞങ്ങൾക്ക് രാഷ്ട്രിയ,മത,ലിംഗ വിത്യാസമില്ല.. ഇത് ഞങ്ങളുടെ ശീലമാണ്..
ഞങ്ങളുടെ ഗസൽ സന്ധ്യകൾ ... നാടകരാത്രികൾ.. സിനിമാമേളകൾ... അങ്ങിനെ എണ്ണിയാൽ ഒടുങ്ങാത്ത കലയുടെ ഉത്സവങ്ങൾ.. ഇതൊക്കെ ഒരിക്കല്ലെങ്കിലും അനുഭവിച്ചവർ അവരുടെ ജീവിതത്തിൽ മറക്കാത്ത കോഴിക്കോടൻ ഓർമ്മകളായിരിക്കും എന്നെനിക്കുറപ്പുണ്ട്..പക്ഷെ ഇന്ന് ഞങ്ങൾ വലിയ സങ്കടത്തിലാണ്... ഞങ്ങളുടെ കോഴിക്കോടിന്റെ സാംസ്കാരിക പാരമ്പര്യം നിലനിർത്താനുള്ള ആധുനിക കളി സ്ഥലങ്ങൾ ഞങ്ങൾക്കില്ല...
ഇത് നമുക്ക് തിരിച്ചുപിടിച്ചേ പറ്റു...പുതിയത് പടുത്തുയർത്തിയേപറ്റു... അതിന് രാഷ്ട്രിയ,സാംസ്കാരിക,കലാ,വ്യവസായ മേഖലയിലേയും മുഴുവൻ പൊതുസമൂഹത്തിന്റെയും പിന്തുണ ആവിശ്യപെടുകയാണ് ... ഇത് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ വാ വിട്ട വാക്കല്ല... സാംസ്കാരികലോകത്തേക്ക് പുതിയ കോഴിക്കോടിന്റെ വലിയ വാതിൽ തുറക്കാനുള്ള അലർച്ചയാണ് ... കൂടെ നിൽക്കണം..
https://www.facebook.com/Malayalivartha
























