Widgets Magazine
18
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെരഞ്ഞെടുപ്പ് കടുക്കും... വിഎസിന് നൽകിയ കാപ്പിറ്റൽ പണിഷ്മെന്‍റ് തനിക്കും ലഭിച്ചതായി വിഎസ് അച്യുതാനന്ദന്‍റെ മുൻ പിഎ എ സുരേഷ്, കോണ്‍ഗ്രസ് വേദിയിൽ എ സുരേഷ്, ഷാള്‍ അണിയിച്ച് സ്വീകരിച്ച് വിഡി സതീശൻ


സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു...


കനത്ത ചൂടിന് ആശ്വാസമേകി മഴയെത്തുന്നു.... ഫെബ്രുവരി 19 മുതൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജിയിൽ വിധി ഇന്ന് ... കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറയുന്നത്


കോഴിക്കോട് പാളയത്തുള്ള ജയലക്ഷ്മി സിൽക്സിലുണ്ടായ വൻ തീപിടുത്തം മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിൽ രാത്രിയോടെ നിയന്ത്രണ വിധേയമാക്കി...

വീട്ടില്‍ കെട്ടിയിട്ടതിന്റെ പക.... ഭാര്യയെ വഴിയില്‍ തടഞ്ഞുനിറുത്തി കൊടുവാളിന് വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങി മരിച്ച സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്

21 APRIL 2022 09:22 AM IST
മലയാളി വാര്‍ത്ത

വീട്ടില്‍ കെട്ടിയിട്ടതിന്റെ പക.... ഭാര്യയെ വഴിയില്‍ തടഞ്ഞുനിറുത്തി കൊടുവാളിന് വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങി മരിച്ച സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്.

കൊട്ടാരക്കര നെടുവത്തൂര്‍ പുല്ലാമല കല്ലുവിള താഴതില്‍ വീട്ടില്‍ രാജന്‍ (63), ഭാര്യ രമാവതി (58) എന്നിവരാണ് മരിച്ചത്. ഭാര്യയുടെ അനുജത്തിയുമായി പോകവേയാണ് ആക്രമണമുണ്ടായത് അതിനെ ചെറുത്ത ഭാര്യയുടെ അനുജത്തിയുടെ കൈപ്പത്തി രാജന്‍ വെട്ടിമാറ്റി.

 



ഏറെനാളായി രാജനും രമാവതിയും പിണങ്ങിക്കഴിയുകയാണ്. മക്കളായ രാജേഷ്, രമേശ് എന്നിവര്‍ക്കൊപ്പമാണ് രമാവതി താമസിച്ചിരുന്നത്. രാജന്‍ സമീപത്തുള്ള കുടുംബ വീട്ടില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.


കുടുംബപ്രശ്‌നങ്ങള്‍ സംബന്ധിച്ച് പുത്തൂര്‍ പൊലീസില്‍കേസ് നിലനില്‍ക്കുന്നുണ്ട്. ഇതേത്തുടര്‍ന്ന് വീട്ടില്‍ കയറുന്നത് പൊലീസിന്റെ വിലക്കുമുണ്ടായിരുന്നു. ഇന്നലെ രാവിലെ കുറുമ്പാലൂരില്‍ താമസിക്കുന്ന അനുജത്തി രതിക്കൊപ്പം രമാവതി ഇസാഫ് ബാങ്കിന്റെ ആഴ്ചപ്പിരിവിനും ചിട്ടിപ്പിരിവിനുമായി പുറത്തുപോയി. തിരികെ മടങ്ങും വഴി റബര്‍ തോട്ടത്തില്‍ നിന്ന് വിറക് ശേഖരിക്കുമ്പോഴാണ് പതിയിരുന്ന രാജന്‍ കൊടുവാളുമായി ചാടിവീണ് ആക്രമിച്ചത്.




രമാവതിയുടെ കഴുത്തിലും കൈയിലും കാലിലുമടക്കം ആറുതവണ വെട്ടി. കഴുത്തിന്റെ രണ്ട് ഭാഗങ്ങളിലായുള്ള വെട്ടാണ് മരണകാരണമെന്നാണ് സൂചന. തടയാന്‍ ശ്രമിച്ചപ്പോഴാണ് രതിക്ക് വെട്ടേറ്റത്. നിലവിളിച്ചുകൊണ്ട് രതി റബര്‍തോട്ടം പിന്നിട്ട് റോഡിലിറങ്ങിയപ്പോള്‍ നാട്ടുകാര്‍ ഓടിക്കൂടി.

രതിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു.പുത്തൂര്‍ പൊലീസ് നടത്തിയ തെരച്ചിലിലാണ് രതിയുടെ കൈപ്പത്തി കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെടുത്തതെങ്കിലും ഇത് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സമയം അതിക്രമിച്ചതിനാല്‍ തുന്നിച്ചേര്‍ക്കാനായില്ല.

 




രമാവതി മരിച്ചെന്ന് ഉറപ്പാക്കിയശേഷമാണ് രാജന്‍ സ്ഥലത്ത് നിന്നും മുങ്ങിയത്. തുടര്‍ന്ന് പൊലീസും നാട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് കുടുംബ വീട്ടില്‍ രാജനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രണ്ടു മൃതദേഹങ്ങളും ഇന്‍ക്വസ്റ്റിനുശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി.


അതേസമയം അമ്മായിഅമ്മയുടെ മരണത്തിന് പിറ്റേന്നുണ്ടായ സംഘര്‍ഷത്തിനിടെ ബന്ധുക്കള്‍ രാജനെ കെട്ടിയിട്ടതിന്റെ പകവീട്ടലായിരുന്നു രമാവതിയുടെ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.



ഇവരുടെ വിവാഹം നടന്നത് മുപ്പത്തിയൊന്ന് വര്‍ഷം മുമ്പായിരുന്നു . അന്നുമുതല്‍ രാജനും ഭാര്യയും നിരന്തരം വഴക്കിട്ടിരുന്നു. രാജന്‍ പതിവായി മദ്യപിച്ചെത്തി ഭാര്യയെ മര്‍ദ്ദിക്കുന്നതാണ് പതിവ്. മുമ്പ് പാറമടയില്‍ ജോലിക്ക് പോകുമ്പോഴും ഇപ്പോള്‍ കല്പണി മേസ്തിരിയായപ്പോഴും മദ്യപാനവും വഴക്കും തുടര്‍ന്നു.

രണ്ടര വര്‍ഷം മുമ്പ് രമാവതിയുടെ ജ്യേഷ്ഠത്തിയുടെ മകളെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ രാജനെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ ശേഷം ബന്ധുക്കളുമായി അകല്‍ച്ചയിലായിരുന്നു. പൊളിഞ്ഞുവീഴാറായ കുടുംബ വീട്ടില്‍ അടുത്തിടെയാണ് ഒറ്റയ്ക്ക് താമസം തുടങ്ങിയത്. രമാവതിയുടെ അമ്മ മരിച്ചപ്പോള്‍ രാജനും ചടങ്ങിനെത്തിയിരുന്നു. എന്നാല്‍ പിറ്റേന്ന് മദ്യലഹരിയിലെത്തിയ രാജനെ വീട്ടുകാര്‍ മര്‍ദ്ദിക്കുകയും കെട്ടിയിട്ടശേഷം പൊലീസിന് കൈമാറുകയും ചെയ്തു. പൊലീസ് കേസെടുത്തിരുന്നില്ല. ഇതിന്റെ പ്രതികാരമെന്ന നിലയിലാണ് രാജന്‍ കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചനകള്‍.

 

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശാസ്ത്രഗവേഷണരംഗത്ത് ശ്രദ്ധേയയായ കോഴിക്കോട്ടുകാരി അന്തരിച്ചു...  (7 minutes ago)

മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു...  (18 minutes ago)

  ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തീർത്ഥാടകർക്കും  (51 minutes ago)

  ഓട്ടൻ തുള്ളൽ രംഗത്തെ പ്രഗത്ഭനായ കലാകാരൻ താമരക്കുടി കരുണാകരൻ മാസ്റ്റർ അന്തരിച്ചു  (1 hour ago)

സ്വര്‍ണവിലയില്‍ മാറ്റമില്ല....  (1 hour ago)

തിരുവനന്തപുരം ജില്ലയിൽ മാർച്ച് 3ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ...  (1 hour ago)

എകെജിയുടെ ജീവിതം ഒരു കാലഘട്ടത്തിന്റെ ചരിത്രമാണ്... മ്യൂസിയം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി  (1 hour ago)

ശബരിമലയിൽ അംഗഭംഗം വന്ന പാളി തിരികെ സ്ഥാപിക്കുന്നത് ശരിയല്ലെന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര്....  (1 hour ago)

തെരഞ്ഞെടുപ്പ് കടുക്കും... വിഎസിന് നൽകിയ കാപ്പിറ്റൽ പണിഷ്മെന്‍റ് തനിക്കും ലഭിച്ചതായി വിഎസ് അച്യുതാനന്ദന്‍റെ മുൻ പിഎ എ സുരേഷ്, കോണ്‍ഗ്രസ് വേദിയിൽ എ സുരേഷ്, ഷാള്‍ അണിയിച്ച് സ്വീകരിച്ച് വിഡി സതീശൻ  (2 hours ago)

  കേരള മുനിസിപ്പാലിറ്റി, പഞ്ചായത്തീരാജ് നിയമങ്ങളിൽ സമഗ്രമായ പരിഷ്‌കാരങ്ങൾ വരുത്തണമെന്ന നിർദ്ദേശം ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി  (2 hours ago)

പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു...  (2 hours ago)

വിദേശത്ത് തൊഴിലവസരം, മംഗള കർമ്മങ്ങൾ! ഇടവം രാശിക്കാർക്ക് ഇന്ന് ശുഭവാർത്ത!  (2 hours ago)

വീട്ടമ്മയുടെ മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തി...  (2 hours ago)

മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ തള്ളി നടൻ ജയറാം, പോറ്റിയുമായി ഒരു സാമ്പത്തിക  (3 hours ago)

ഒമാനൊഴികെയുള്ള ഗൾഫ് രാഷ്ട്രങ്ങൾ ഇന്ന് റംസാൻ ഒന്നിലേക്ക് കടന്നു....  (3 hours ago)

Malayali Vartha Recommends