ആശങ്കയോടെ... ഡല്‍ഹിയിലെ പ്രതിദിന കൊറോണ കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ധന, വിവിധ സംസ്ഥാനങ്ങളില്‍ കേസുകളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നു, ഡല്‍ഹിയില്‍ മാസ്‌ക് ഒഴിവാക്കിക്കൊണ്ടുളള മുന്‍ ഉത്തരവ് റദ്ദാക്കിക്കൊണ്ട് ഡല്‍ഹി ദുരന്തനിവാരണ അതോറിറ്റി ഉത്തരവ്

ഡല്‍ഹിയിലെ പ്രതിദിന കൊറോണ കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ധന. ഇന്നലെ ഏകദേശം ഇരട്ടിയായി. ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,009 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 314 പേര്‍ രോഗമുക്തി നേടി.
അതേസമയം പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.21% ല്‍ നിന്ന് 5.7% ആയി ഉയര്‍ന്നു. നിലവില്‍ നഗരത്തില്‍ 2,641 പൊസിറ്റീവ് കേസുകളുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ കേസുകളുടെ എണ്ണം കൂടിവരുന്നു.
ഇന്നലെ രാജ്യത്ത് 2067 പുതിയ കേസുകളും 40 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. പൊസറ്റീവ് കേസുകളുടെ എണ്ണം 12,340 ആയി ഉയര്‍ന്നു ഡല്‍ഹിക്കു പുറമെ കേരളം, കര്‍ണാടക, ഹരിയാന സംസ്ഥാനങ്ങളിലാണ് പോസിറ്റീവ് കേസുകള്‍ കൂടുതലുള്ളത്. ഡല്‍ഹിയില്‍ മാസ്‌ക് ഒഴിവാക്കിക്കൊണ്ടുളള മുന്‍ ഉത്തരവ് റദ്ദാക്കിക്കൊണ്ട് ഡല്‍ഹി ദുരന്തനിവാരണ അതോറിറ്റി ഉത്തരവായി.
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും വൈറസ് വ്യാപനം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും രോഗികളുടെ ചികിത്സയ്ക്കുള്ള തയ്യാറെടുപ്പുകള്‍ക്കുമായി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കുകയും നിയമലംഘകര്‍ക്ക് 500 രൂപ പിഴ ചുമത്തുകയും ചെയ്തു. സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. വിദഗ്ധരുമായി കൂടിയാലോചിച്ച് ഏതുവിധേനയാണ് ക്ലാസ് നടത്തേണ്ടതെന്ന അവരുടെ നിര്‍ദ്ദേശപ്രകാരം മാത്രമെ അധ്യയനം നടക്കൂകയുള്ളൂ.
"
https://www.facebook.com/Malayalivartha
























