പതിനാലുകാരനിൽ നിന്ന് പതിനാറുകാരി ഗർഭിണിയായി, പീഡന വിവരം പുറത്തറിഞ്ഞത് വയറുവേദന മൂലം ചികിത്സ തേടി പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ, കുട്ടിയുടെ ബന്ധുകൂടിയായ 14 കാരൻ വീട്ടിലെ സ്ഥിരം സന്ദർശകൻ....

കണ്ണൂരിൽ പ്രായപൂർത്തായാകാത്ത പെൺകുട്ടി ഗർഭിണിയായ സംഭവത്തിൽ പതിനാലുകാരനെതിരെ കേസെടുത്ത് പോലീസ്. എടക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പതിനാറ് വയസുകാരിയാണ് പതിനാലുകാരന്റെ പീഡനത്തിന് ഇരയായത്. വയറുവേദനയെ തുടർന്ന് പെൺകുട്ടി ചികിത്സ തേടിയപ്പോഴാണ് ഗർഭിണിയായ വിവരം അറിഞ്ഞത്.
ഇക്കാര്യം ഡോക്ടർ പൊലീസിനെ അറിയിച്ചു. തുടർന്ന് വനിതാ പൊലീസെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് വിശദമായ വിവരങ്ങൾ കിട്ടിയത്.കുട്ടിയുടെ ബന്ധുകൂടിയായ 14 കാരൻ സ്ഥിരമായി വീട്ടിൽ വരുമായിരുന്നു. ഭയന്നിട്ടാണ് പീഡനവിവരം പുറത്ത് പറയാതിരുന്നതെന്നും പെൺകുട്ടിയുടെ മൊഴിയിലുണ്ട്.
കഴിഞ്ഞ ജനുവരിയിലാണ് പീഡനം നടന്നതെന്നാണ് പെൺകുട്ടിയുടെ മൊഴിയിൽ ഉള്ളത്. മജിസ്ട്രേറ്റിന് മുൻപാകെ കുട്ടിയുടെ രഹസ്യ മൊഴിയും രേഖപ്പെടുത്തി. പ്രായപൂർത്തി ആകാത്തതിനാൽ പതിനാലു വയസുകാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























