പെരുമ്പാവൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം

പെരുമ്പാവൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം.
പെരുമ്പാവൂര്‍ ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി കെ.എസ് അജിത്ത് വളയന്‍ചിറങ്ങര പി.വി പ്രിസ്റ്റേഴ്സ് ജീവനക്കാരന്‍ വിമല്‍ എന്നിവരാണ് മരിച്ചത്. ഇന്നലെ അര്‍ധരാത്രി പുല്ലുവഴി എം.സി റോഡിലാണ് അപകടം നടന്നത്.
തടിലോറിയിലിടിച്ചാണ് അപകടമുണ്ടായത്. പെരുമ്പാവൂരില്‍ റോഡരുകില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ലോറിയായിരുന്നു. ലോറിക്ക് പിന്നില്‍ സിഗ്‌നല്‍ ലൈറ്റ് ഉണ്ടായിരുന്നില്ല.
അതുകൊണ്ട് തന്നെ ലോറി ബൈക്ക് യാത്രക്കാരുടെ ശ്രദ്ധയില്‍ പെട്ടില്ല. ഇതാണ് അപകടകാരണമെന്നാണ് നിഗമനം. ലോറിയിലേക്ക് ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. അജിത്തിന്റേയും വിമലിന്റേയും മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ .
"
https://www.facebook.com/Malayalivartha
























