Widgets Magazine
18
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെരഞ്ഞെടുപ്പ് കടുക്കും... വിഎസിന് നൽകിയ കാപ്പിറ്റൽ പണിഷ്മെന്‍റ് തനിക്കും ലഭിച്ചതായി വിഎസ് അച്യുതാനന്ദന്‍റെ മുൻ പിഎ എ സുരേഷ്, കോണ്‍ഗ്രസ് വേദിയിൽ എ സുരേഷ്, ഷാള്‍ അണിയിച്ച് സ്വീകരിച്ച് വിഡി സതീശൻ


സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു...


കനത്ത ചൂടിന് ആശ്വാസമേകി മഴയെത്തുന്നു.... ഫെബ്രുവരി 19 മുതൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജിയിൽ വിധി ഇന്ന് ... കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറയുന്നത്


കോഴിക്കോട് പാളയത്തുള്ള ജയലക്ഷ്മി സിൽക്സിലുണ്ടായ വൻ തീപിടുത്തം മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിൽ രാത്രിയോടെ നിയന്ത്രണ വിധേയമാക്കി...

നാഥനില്ലാ കളരിയായി സംസ്ഥാനം, പിണറായിയും...കോടിയേരിയും അമേരിക്കയിലേക്ക്, ഇരുവരുടേയും യാത്ര ചികിത്സയ്ക്കായി, ചുമതലകൾ കൈമാറാതെ ഇരുവരുടേയും യാത്ര കേരളത്തെ പ്രതിസന്ധിയിലാക്കുമോ?

21 APRIL 2022 12:34 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായിക്ക് പിന്നാലെ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നത്. അടുത്ത ആഴ്ചയാകും അമേരിക്കയിലേക്ക് പോകുന്ന കോടിയേരി രണ്ടാഴ്ചത്തെ ചികിത്സ കഴിഞ്ഞതിന് ശേഷമായിരിക്കും മടങ്ങി വരിക. കോടിയേരി ചികിത്സക്കായി ആദ്യം യുഎസിലേക്ക് പോയപ്പോള്‍ അവധി എടുത്തിരുന്നു. അന്ന് പാര്‍ട്ടി സെന്ററായിരുന്നു സെക്രട്ടറിയുടെ ചുമതല നിര്‍വഹിച്ചത്.

പക്ഷേ പിന്നീട് തിരിച്ചെത്തിയപ്പോള്‍ ബിനീഷ് കോടിയേരിക്കെതിരെ ഇഡി കേസ് വിവാദം വന്ന സാഹചര്യത്തില്‍ അദ്ദേഹം അവധിയെടുത്ത് ചുമതല എ വിജയരാഘവന് കൈമാറുകയായിരുന്നു. എന്നാൽ ഇപ്പോൾകുറഞ്ഞ കാലയളിലേക്കാണ് ചികിത്സയ്ക്ക് പോകുന്നതെന്നതിനാല്‍ സെക്രട്ടറിയുടെ ചുമതല ആര്‍ക്കും കൈമാറിയിട്ടില്ല. പാര്‍ട്ടി സെന്ററായിരിക്കും ചുമതല നിര്‍വ്വഹിക്കുക.

അതേസമയം ശനിയാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടര്‍ ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്നത്. മെയ് 10 നായിരിക്കും മുഖ്യമന്ത്രി തിരിച്ചെത്തുകയെന്നാണ് വിവരം. അമേരിക്കയിലെ മയോ ക്ലിനിക്കിലാണ് ചികിത്സ തേടുന്നത്.മേയ് 20 ന് സർക്കാരിന്റെ ഒന്നാം വാർഷികത്തിനു മുമ്പ് മുഖ്യമന്ത്രി മടങ്ങിയെത്തും. ഈ വർഷമാദ്യം 15 ദിവസം ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലായിരുന്നു.

യാത്രയിൽ മുഖ്യമന്ത്രിയെ ആരൊക്കെ അനുഗമിക്കും. മുഖ്യമന്ത്രിയുടെ അഭാവത്തിൽ മന്ത്രിസഭാ യോഗത്തിന് ആര് അധ്യക്ഷത വഹിക്കും തുടങ്ങിയ കാര്യങ്ങളിൽ വരും ദിവസങ്ങളിൽ വ്യക്തത ലഭിച്ചേക്കും. നേരത്തേ ജനുവരി 15 മുതല്‍ 26 വരെയാണ് മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയ്ക്കായി പോയത്. യാത്രയിൽ ഭാര്യ കമലയായിരുന്നു അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നത്.

മന്ത്രിസഭായോഗത്തിൽ ഉൾപ്പെടെ മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുക്കുകയായിരുന്നു. ഇത് മൂന്നാം തവണയാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. 2018ലാണ് ആദ്യമായി ചികിൽസയ്ക്കു പോയത്. പിന്നീട് ഈ വർഷം ജനുവരിയിലും ചികിത്സയ്ക്ക് പോയിരുന്നു.

അതിനിടെ മുഖ്യമന്ത്രിയുടെ ചികിത്സയ്ക്ക് 29.82 ലക്ഷം അനുവദിച്ചുള്ള സർക്കാർ ഉത്തരവ് റദ്ദാക്കിയത് കഴിഞ്ഞദിവസം ചർച്ചയായിരുന്നു. തുകയനുവദിച്ച് ഈ മാസം 13ന് പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവിൽ വസ്തുതാ പിഴവുണ്ടെന്നു കാട്ടിയായിരുന്നു റദ്ദാക്കൽ. ജനുവരിയിൽ മയോ ക്ലിനിക്കിൽ ചികിത്സയ്ക്കായി പോയതിന്‍റെ തുക മുഖ്യമന്ത്രിക്ക് അനുവദിക്കുന്നതിന്‍റെ നടപടിക്രമങ്ങളിലാണ് പാളിച്ചയുണ്ടായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശാസ്ത്രഗവേഷണരംഗത്ത് ശ്രദ്ധേയയായ കോഴിക്കോട്ടുകാരി അന്തരിച്ചു...  (6 minutes ago)

മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു...  (17 minutes ago)

  ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തീർത്ഥാടകർക്കും  (50 minutes ago)

  ഓട്ടൻ തുള്ളൽ രംഗത്തെ പ്രഗത്ഭനായ കലാകാരൻ താമരക്കുടി കരുണാകരൻ മാസ്റ്റർ അന്തരിച്ചു  (1 hour ago)

സ്വര്‍ണവിലയില്‍ മാറ്റമില്ല....  (1 hour ago)

തിരുവനന്തപുരം ജില്ലയിൽ മാർച്ച് 3ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ...  (1 hour ago)

എകെജിയുടെ ജീവിതം ഒരു കാലഘട്ടത്തിന്റെ ചരിത്രമാണ്... മ്യൂസിയം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി  (1 hour ago)

ശബരിമലയിൽ അംഗഭംഗം വന്ന പാളി തിരികെ സ്ഥാപിക്കുന്നത് ശരിയല്ലെന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര്....  (1 hour ago)

തെരഞ്ഞെടുപ്പ് കടുക്കും... വിഎസിന് നൽകിയ കാപ്പിറ്റൽ പണിഷ്മെന്‍റ് തനിക്കും ലഭിച്ചതായി വിഎസ് അച്യുതാനന്ദന്‍റെ മുൻ പിഎ എ സുരേഷ്, കോണ്‍ഗ്രസ് വേദിയിൽ എ സുരേഷ്, ഷാള്‍ അണിയിച്ച് സ്വീകരിച്ച് വിഡി സതീശൻ  (2 hours ago)

  കേരള മുനിസിപ്പാലിറ്റി, പഞ്ചായത്തീരാജ് നിയമങ്ങളിൽ സമഗ്രമായ പരിഷ്‌കാരങ്ങൾ വരുത്തണമെന്ന നിർദ്ദേശം ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി  (2 hours ago)

പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു...  (2 hours ago)

വിദേശത്ത് തൊഴിലവസരം, മംഗള കർമ്മങ്ങൾ! ഇടവം രാശിക്കാർക്ക് ഇന്ന് ശുഭവാർത്ത!  (2 hours ago)

വീട്ടമ്മയുടെ മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തി...  (2 hours ago)

മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ തള്ളി നടൻ ജയറാം, പോറ്റിയുമായി ഒരു സാമ്പത്തിക  (3 hours ago)

ഒമാനൊഴികെയുള്ള ഗൾഫ് രാഷ്ട്രങ്ങൾ ഇന്ന് റംസാൻ ഒന്നിലേക്ക് കടന്നു....  (3 hours ago)

Malayali Vartha Recommends