സ്കൂൾ വരാന്തയിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി; നഗരത്തിലെ വ്യാപാരികളോടും ടാക്സി ഡ്രൈവർമാർ അടക്കമുള്ളവരോട് അന്വേഷിച്ചും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുമാണ് മരിച്ചയാൾ അജയകുമാറെന്ന് കണ്ടെത്തി പോലീസ്, വരാന്തയിൽ രക്തം പതിഞ്ഞ കാൽപ്പാടും.... പ്രതികളിൽ ഒരാൾ അറസ്റ്റിലാകുമ്പോൾ കാണാമറയത്ത് മുഖ്യപ്രതി
സ്കൂൾ വരാന്തയിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി. പിന്നാലെ സംഭവം കൊലപാതകമെന്ന് വ്യക്തമാക്കി പോലീസ്. അന്വേഷണത്തിനൊടുവിൽ പ്രതികളിൽ ഒരാൾ അറസ്റ്റിലായിരിക്കുകയാണ്. എന്നാൽ പ്രധാന പ്രതി ഇപ്പോഴും ഒളിവിലാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പാലക്കാട് ആലത്തൂർ സ്വദേശി അൻവർ അലിയെയാണ് (25) പ്രത്യേക അന്വേഷണ സംഘം തെളിവുകളുടെ അടിസ്ഥാനത്തിൽ പിടികൂടിയത്.
അതേസമയം ഈ മാസം 13ന് രാവിലെ ഗവ മോഡൽ ബോയ്സ് സ്കൂൾ വരാന്തയിലാണ് മൃതദേഹം കണ്ടെത്തിയിരുന്നത്. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി അജയകുമാറാണ് (50) കൊല്ലപ്പെട്ടിരിക്കുന്നത്. പല കേസുകളിൽ പ്രതിയാണ് അജയകുമാർ. വഴിയോരത്ത് ഇയ്യാൾ ചെറിയ കച്ചവടം നടത്തി വരികയായിരുന്നു. എന്നാൽ മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലെത്തിയതെന്നാണ് പൊലീസ് ചൂണ്ടിക്കാണിക്കുന്നത്.
എന്നാൽ സ്കൂൾ വരാന്തയിൽ കണ്ടെത്തിയ മൃതദേഹം ആദ്യം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. പിന്നാലെ നഗരത്തിലെ വ്യാപാരികളോടും ടാക്സി ഡ്രൈവർമാർ അടക്കമുള്ളവരോട് അന്വേഷിച്ചും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുമാണ് മരിച്ചയാൾ അജയകുമാറെന്ന് പോലീസ് തിരിച്ചറിഞ്ഞത്. സ്കൂളിന് പിറകിൽ നിന്ന് ഇയാളുടെ വസ്ത്രവും കണ്ണടയും ഉൾപ്പടെ കണ്ടെത്തിയിരുന്നു.
അതോടൊപ്പം തന്നെ ഹയർ സെക്കൻഡറി വിഭാഗം കെട്ടിടത്തിന്റെ വരാന്തയിൽ രക്തം പതിഞ്ഞ കാൽപ്പാടും ഉണ്ടായതായി പോലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയ്ക്കും കഴുത്തിലും വാരിയെല്ലുകൾക്കും പരുക്കേറ്റതായും ചൂണ്ടിക്കാണിച്ചിരുന്നു. ഇതാണ് കൊലപാതകമെന്ന നിഗമനത്തിലേക്കു പൊലീസ് എത്താൻ നയിച്ച കാരണം.
https://www.facebook.com/Malayalivartha

























