Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവന് തുല്യം സ്നേഹിച്ച ഭാര്യയെ ഒരുനിമിഷം കൊണ്ട് ഇല്ലാതാക്കി..കുഞ്ഞുങ്ങളില്ലാത്തതിന്റെ പേരിലുള്ള കലഹം കൊലപാതകത്തിൽ കലാശിച്ചു... ഒട്ടേറെ പൂച്ചകളെയും നായ്ക്കളെയും ഇവർ വളർത്തുന്നുണ്ടായിരുന്നു...


കോസ്റ്റ് ഗാർഡിന്റെ മറവിൽ മറ്റാരെങ്കിലുമാണോ ശബരിമലയ്ക്ക് മുകളിലൂടെ ഹെലികോപ്റ്റർ പറത്തിയത്..? കോസ്റ്റ്ഗാർഡ് എന്ന് കേരള പോലീസ് പറയുന്നുണ്ടെങ്കിലും അതിൽ എന്തെങ്കിലും സംശയമുണ്ടോ..?


വാക്കുതർക്കത്തിനൊടുവിൽ.... സുഹൃത്തായ സ്ത്രീയുടെ ദേഹത്ത് പെട്രോളൊഴിച്ചു കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു


അമേരിക്കൻ പ്രസിഡന്റിനെയും ഭരണകൂടത്തെയും രൂക്ഷമായി പരിഹസിച്ച് അനിമേഷൻ വീഡിയോ..റഷ്യയിലേക്കും പാക്കിസ്ഥാനിലേക്കും പറന്ന് അബ്ബാസ് അരാഗ്‌ചി..ചുടുകാടാക്കുമെന്ന് അമേരിക്ക..


പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.... രണ്ടാം ഘട്ട വിധിയെഴുത്ത് ബുധനാഴ്ച

ഏതോ ഒരു പുരുഷന്‍ തന്റെ കാലില്‍ വെച്ച് നടുക്കുന്ന രേഖകൾ ഫോട്ടോയെടുത്ത് കൈമാറി! എല്ലാം മറ നീക്കി പുറത്തേക്ക്.. ദിലീപിന്റെ കോടതി രഹസ്യം പുറത്ത് വിട്ട് ബാലചന്ദ്രകുമാർ

27 APRIL 2022 02:03 PM IST
മലയാളി വാര്‍ത്ത

ദിലീപിന് വേണ്ടി ചാനല്‍ ചർച്ചയില്‍ പങ്കെടുക്കാന്‍ വരുന്നവർ ശബ്ദമുയർത്തി ചർച്ചയുടെ ശ്രദ്ധ തിരിക്കുകയാണ്. ശബ്ദമുയർത്തുമ്പോള്‍ തങ്ങള്‍ പറയുന്ന കാര്യങ്ങള്‍ ജനങ്ങള്‍ അതുപോലെ വിശ്വസിക്കുമെന്നാണ് അവരുടെ വിചാരം. അവരോട് ചോദിച്ചാല്‍ ഒരു ചോദ്യത്തിനും അവർ വ്യക്തമായി മറുപടി പറയുന്നില്ലെന്നും ബാലചന്ദ്രകുമാർ കൂട്ടിച്ചേർക്കുന്നു. അതേസമയം, പാവറട്ടി എക്സൈസ് കസ്റ്റഡി മരണക്കേസ് ഉപയോഗിച്ച് നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ ദിലീപും സംഘവും ശ്രമിച്ചതായുള്ള സൂചനകള്‍ പുറത്ത് വന്നതിന്റെ അടിസ്ഥാനത്തില്‍ ആ വഴിക്കും അന്വേഷണം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്. അനൂപിന്റേതെന്ന പേരില്‍ പുറത്ത് വന്ന ശബ്ദ രേഖ സംബന്ധിച്ചാണ് പോലീസ് അന്വേഷണം. അതേസമയം കോടതിയില്‍ നിന്നും ചോർന്ന രേഖ എന്ത് തന്നെയായാലും അത് എങ്ങനെ ദിലീപിലേക്ക് എത്തി എന്നുള്ളതാണ് പ്രധാനമെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ പുറത്ത് വരുകയാണ്. കോടതിയില്‍ നിന്നും ദിലീപിന്റെ ഫോണിലേക്ക് രേഖകള്‍ എത്തിയോ എന്ന് ചോദിക്കുമ്പോള്‍ ദിലീപ് അനുകൂലികള്‍ പോലും അത് ശരിയാണെന്ന രീതിയിലാണ് പ്രതികരിക്കുന്നത്. രേഖ എങ്ങനെ ദിലീപിലേക്ക് എത്തിയെന്ന് ചോദിക്കുമ്പോള്‍ ആ രേഖയില്‍ എന്തിരിക്കുന്നുവെന്ന മറുചോദ്യമാണ് അവർ ഉയർത്തുന്നത്. അവിടേയും ചോദ്യത്തിനുള്ള ഉത്തരം അവർ നല്‍കുന്നില്ലെന്നും ദിലീപിന്റെ മുന്‍ സുഹൃത്ത് കൂടിയായ ബാലചന്ദ്രകുമാർ അഭിപ്രായപ്പെടുന്നു. അരിയെത്ര എന്ന് ചോദിക്കുമ്പോള്‍ പയറഞ്ഞാഴി എന്ന് പറയുന്ന മറുപടിയാണ് ദിലീപ് അനുകൂലികളില്‍ നിന്ന് ലഭിക്കുന്നത്. ആ രേഖ കേസുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആവട്ടെ, പക്ഷെ കോടതിയുടെ കസ്റ്റഡിയില്‍ ഇരുന്ന ഒരു രേഖയാണ് ദിലീപിന്റെ ഫോണിലേക്ക് എത്തിയത്.

ഏതോ ഒരു പുരുഷന്‍ തന്റെ കാലില്‍ ആ രേഖ വെച്ച് ഫോട്ടോ എടുത്താണ് അയച്ച് കൊടുത്തിരിക്കുന്നതെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കുന്നു. ദിലീപ് അനുകൂലികള്‍ പറയുന്ന പ്രധാനപ്പെട്ട മറ്റൊരു കാര്യം രേഖകള്‍ അപേക്ഷ നല്‍കിയാണ് ദിലീപിന് നല്‍കിയതെന്നാണ്. അപേക്ഷ നല്‍കിയാല്‍ ഇങ്ങനെ കാലില്‍ വെച്ച് ഫോട്ടോയെടുത്ത് രേഖ കൈമാറുന്ന സംവിധാനം ഈ കോടതിയില്‍ മാത്രം ഉണ്ടെന്ന് കേട്ടപ്പോള്‍ എനിക്ക് വലിയ സന്തോഷം തോന്നി. എല്ലാ കോടതികളും ഇങ്ങനെ രേഖകള്‍ വാട്സാപ്പ് വഴി കൊടുത്തിരുന്നെങ്കില്‍ കാര്യങ്ങള്‍ എളുപ്പമായേനെ. ഇങ്ങനെ ഒരു കീഴ്വഴക്കം ആവാമോയെന്നാണ് ഇവിടെ ചോദിക്കുന്നത്. എന്നാല്‍ അത് ഈ കേസുമായി ബന്ധപ്പെട്ട രേഖയല്ലാലോ എന്ന മറുപടിയാണ് ലഭിക്കുന്നത്. പുതിയൊരു ശബ്ദ രേഖ പുറത്ത് വന്നിട്ടുണ്ട്.

അത് അനുപിന്റേതാണോ അല്ലെങ്കില്‍ മറ്റാരുടേതെങ്കിലുമാണോ എന്നതിനേക്കാള്‍ പ്രധാനം, ആ ശബ്ദരേഖ ദിലീപിന്റെ ഫോണില്‍ നിന്നും എടുത്തു എന്നുള്ളതിനാണെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കുന്നു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങളെക്കുറിച്ച് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരിക്കുന്നത്. ആരം സംസാരിച്ചതാണെങ്കിലും അതിലെ കണ്ടന്റാണ് പ്രധാനപ്പെട്ടത്. ആ വാക്കുകള്‍ ഇവിടെ ഞാന്‍ പരസ്യമായി പറയുന്നില്ല. ഇവിടുത്തെ സംവിധാനങ്ങള്‍ എങ്ങനെ മുന്നോട്ട് പോകുന്നു എന്നുള്ളത് വളരെ സംശയകരമായ കാര്യമാണ്. നീതിയുക്തമായ ഒരു വിചാരണ നടത്താന്‍ ഇതുപോലെയുള്ള ആളുകള്‍ സമ്മതിക്കില്ല. കേരളത്തിലെ ഒരു കോടതിയിലും സമ്മതിക്കില്ല. അതുകൊണ്ടാണ് ഈ കേസ് കേരളം വിട്ട് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റണമെന്ന് പറയുന്നതെന്നും ബാലചന്ദ്രകുമാർ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശ്ശൂർ പൂരത്തിന് കൊടിയിറക്കം...തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു... തൃശ്ശൂർ പൂരം അടുത്ത വർഷം ഏപ്രിലിൽ 16-ന്....  (5 minutes ago)

ജപ്പാന്റെ വടക്കൻ ദ്വീപായ ഹോക്കൈഡോയിൽ ഇന്ന് പുലർച്ചെ റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ....  (16 minutes ago)

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെയായിരിക്കും വൈദ്യുതി നിയന്ത്രണം  (34 minutes ago)

കുടുംബത്തിൽ മംഗള കർമ്മങ്ങളും വിവാഹ ഭാഗ്യവും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (52 minutes ago)

അൾട്രാവയലറ്റ് രശ്മികൾ ഏൽക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്ന് സംസ്ഥാന ​ദുരന്തനിവാരണ അതോറിറ്റി...  (1 hour ago)

വെള്ളനാട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു...  (1 hour ago)

ശത്രുദോഷം മാറും, സാമ്പത്തിക ലാഭം വന്നെത്തും; ഈ വാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.  (1 hour ago)

സംസ്ഥാനത്ത് ആദ്യമായി എയർ ആംബുലൻസ് വഴി ഹൃദയം എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ മാത്യു അച്ചാടൻ അന്തരിച്ചു....  (1 hour ago)

തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധിക്കെതിരെ ആൻ്റണി രാജു നൽകിയ അപ്പീൽ തള്ളി സുപ്രീംകോടതി  (1 hour ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്  (1 hour ago)

Neyyattinkara വ്ലാത്താങ്കരയെ ഞെട്ടിച്ച് കൊലപാതകം  (2 hours ago)

  മകളെ കൊലപ്പെടുത്തിയയാളെ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ പിതാവ് വെട്ടിക്കൊലപ്പെടുത്തി....  (2 hours ago)

പോലീസ് പിടിമുറുക്കുമ്പോൾ അത്ഭുതം വർദ്ധിക്കുന്നു.  (2 hours ago)

സുഹൃത്തായ സ്ത്രീയുടെ ദേഹത്ത് പെട്രോളൊഴിച്ചു കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു  (2 hours ago)

നീറ്റ് യുജി പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ ഇന്ന് മുതൽ ഡൗൺലോഡ് ചെയ്യാം....  (2 hours ago)

Malayali Vartha Recommends