എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 72കാരന് 65 വര്‍ഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് ഫാസ്റ്റ് ട്രാക്ക് കോടതി

ഒറ്റപ്പാലത്ത് പോക്‌സോ കേസില്‍ 72കാരന് ശിക്ഷ വിധിച്ച് പട്ടാമ്ബി ഫാസ്റ്റ് ട്രാക്ക് കോടതി. എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ബന്ധുകൂടിയായ 72കാരന് 65 വര്‍ഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ ലഭിച്ചത്. മുളത്തൂര്‍ സ്വദേശി അപ്പുവാണ് കേസിലെ പ്രതി.
പെണ്‍കുട്ടിയുടെ ബന്ധുകൂടിയായ പ്രതി അപ്പു വീട്ടിലെ അടുക്കളയില്‍ വെച്ച് എട്ട് വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. 2020ലാണ് സംഭവം. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഒറ്റപ്പാലം പൊലീസാണ് അന്വേഷണം പൂര്‍ത്തീകരിച്ചത്.
പിഴത്തുകയായ രണ്ടുലക്ഷം രൂപ അതിജീവിതയുടെ കുടുംബത്തിന് നല്‍കാനും പാലക്കാട് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് പെണ്‍കുട്ടിക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. സമാനരീതിയില്‍ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കനു 40 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച്
കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി.
2017 ഫെബ്രുവരി മാസത്തിലാണ് സെയ്ദു മുഹമ്മദ് അഞ്ചു വയസുകാരിയെ പീഡിപ്പിച്ചത്. കൂട്ടുകാര്‍ക്കൊപ്പം സമീപമുള്ള വീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു കുട്ടി. ഈ സമയമാണ് സൈയ്ദു കുട്ടിയെ പീഡനത്തിനിരയാക്കിയത്. സുനാമി കോളനിയിലുള്ള വീട്ടിലും വീടിന്റെ ടെറസിലും വെച്ച് ചൂഷണം ചെയ്തു. വിവരം പുറത്തുപറയാതിരിക്കാന്‍ കുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.
പീഡനത്തിനിരയായ കുട്ടി ശാരീരികമായ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. ശരീരത്തിന് വേദന അനുഭവപ്പെടുന്നുവെന്ന് അമ്മയോട് പറഞ്ഞു. അങ്ങനെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. പോലീസിന്റെ അന്വേഷണത്തിനൊടുവിലാണ് കുട്ടി ശാരീരികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് വ്യക്തമായത്.
https://www.facebook.com/Malayalivartha


























